ETV Bharat / bharat

പഹല്‍ഗാം ഭീകരാക്രമണം; സൈനിക മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി നാളെ ശ്രീനഗര്‍ സന്ദര്‍ശിക്കും - ARMY CHIEFTO VISIT SRINAGAR

പഹല്‍ഗാം ആക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ ജനറല്‍ ദ്വിവേദി ഭീകരവിരുദ്ധ നടപടികളെ കുറിച്ച് വിശദീകരിക്കുമെന്നും പ്രതിരോധ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

PAHALGAM TERROR ATTACK  Gen Upendra Dwivedi  PAHALGAM  Army
Representational picture (ETV file)
author img

By ETV Bharat Kerala Team

Published : April 24, 2025 at 6:28 PM IST

1 Min Read

ശ്രീനഗര്‍: ഇന്ത്യന്‍ കരസേനാ മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി നാളെ ശ്രീനഗര്‍ സന്ദര്‍ശിക്കും. ജമ്മുകശ്‌മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ അവിടുത്തെ സുരക്ഷാ സാഹചര്യങ്ങള്‍ വിലയിരുത്തുമെന്നും അധികൃതര്‍ അറിയിച്ചു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

നിയന്ത്രണ രേഖയിലടക്കം താഴ്‌വരയില്‍ സ്വീകരിക്കേണ്ട ഭീകര വിരുദ്ധ നടപടികളെക്കുറിച്ച് അദ്ദേഹം ഉന്നത കമാന്‍ഡര്‍മാരുമായി സംസാരിക്കുമെന്നും ശ്രീനഗറിലെ പ്രതിരോധ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

മറ്റ് സുരക്ഷാ ഏജന്‍സികളുള്‍പ്പെടെയുള്ളവരുമായി സുരക്ഷ പുനപ്പരിശോധന യോഗം നടത്തും. പതിനഞ്ച് കമാന്‍ഡര്‍മാര്‍ രാഷ്‌ട്രീയ റൈഫിള്‍സ് കമാന്‍ഡര്‍മാരും സന്ദര്‍ശനത്തില്‍ സന്നിഹിതരാകും.

ഏപ്രില്‍ 22ന് ഉണ്ടായ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിലാണ് സൈനിക മേധാവിയുടെ സന്ദര്‍ശനം. സഞ്ചാരികളും ഒരു കുതിരക്കാരനുമടക്കം 26 പേരാണ് കൊല്ലപ്പെട്ടത്.

ഈ മാസം രണ്ടാം തവണയാണ് സൈനിക മേധാവി കശ്‌മീര്‍ സന്ദര്‍ശിക്കുന്നത്. ഏപ്രില്‍ എട്ടിന് അദ്ദേഹം ശ്രീനഗറിലെത്തി സുരക്ഷാ സാഹചര്യങ്ങള്‍ വിലയിരുത്തിയിരുന്നു. സൈന്യത്തിന്‍റെ ഏറ്റുമുട്ടല്‍ ക്ഷമതയും പരിശോധിച്ചിരുന്നു.

മേഖലയിലെ സുരക്ഷാ സാഹചര്യം സംബന്ധിച്ച് വ്യാപകമായ ചര്‍ച്ച ചീഫ് ഓഫ് ആര്‍മി സ്റ്റാഫ് നടത്തിയെന്നാണ് വിവരം.

Also Read: ഇന്ത്യയ്‌ക്കെതിരെ നടപടികൾ പ്രഖ്യാപിച്ച് പാകിസ്ഥാൻ;നദീജല കരാര്‍ റദ്ദാക്കുന്നത് യുദ്ധമായി കണക്കാക്കും, ഷിംല അടക്കമുള്ള കരാറുകൾ മരവിപ്പിക്കാനും വാഗ അതിർത്തി അടയ്ക്കാനും തീരുമാനം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.