ശ്രീനഗര്‍: പഹല്‍ഗാമിലെ ഭീകരാക്രമണം നടന്ന് ഒരാഴ്‌ച പിന്നിടുമ്പോള്‍ കശ്‌മീരിലെ നിരവധി സഞ്ചാര കേന്ദ്രങ്ങള്‍ അടച്ച് പൂട്ടി. ഇവയില്‍ പലതും പ്രശസ്‌തമായ പാര്‍ക്കുകളും ട്രെക്കിംഗ് മേഖലകളുമാണ്. മുന്‍ കരുതല്‍ എന്ന നിലയിലാണ് നടപടി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
നിലവില്‍ അന്‍പതോളം സന്ദര്‍ശക കേന്ദ്രങ്ങള്‍ അടച്ച് പൂട്ടിയതായി ജമ്മു കശ്‌മീര്‍ വിനോദസഞ്ചാര വകുപ്പിലെ മുതിര്‍ന്ന ഒരു ഉദ്യോഗസ്ഥന്‍ ഇടിവി ഭാരതിനോട് പറഞ്ഞു. ഉയര്‍ന്ന കേന്ദ്രങ്ങളായ ഗ്രാസ്, ബന്‍ഗുസ് താഴ്‌വരയും തലസ്ഥാനമായ ശ്രീനഗറിലെ പൈതൃക കേന്ദ്രങ്ങളുമടക്കമുള്ളവയാണ് അടച്ച് പൂട്ടിയിരിക്കുന്നത്.
87 പൊതു പാര്‍ക്കുകളില്‍ 48 എണ്ണത്തിന്‍റെയും പ്രവേശന കവാടങ്ങള്‍ അടച്ചു കഴിഞ്ഞു. ഒറ്റപ്പെട്ട സന്ദര്‍ശക കേന്ദ്രങ്ങളും പ്രശസ്‌തമായ പൂന്തോട്ടങ്ങളും സന്ദര്‍ശകര്‍ക്ക് ഭീഷണിയുയര്‍ത്തുന്നുണ്ട്.
പഴയതും കഴിഞ്ഞ പത്ത് വര്‍ഷമായി പ്രവര്‍ത്തിക്കുന്നതുമായ സഞ്ചാര കേന്ദ്രങ്ങളും അടച്ച് പൂട്ടിയവയില്‍ പെടുന്നു. 25 സഞ്ചാരികളും ഒരു കുതിരക്കാരനുമാണ് ഏപ്രില്‍ 22നുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത്. പഹല്‍ഗാം കമ്പോളത്തില്‍ നിന്ന് ആറ് കിലോമീറ്റര്‍ അകലെയുള്ള സ്ഥലമായ ബൈസരനിലാണ് ആക്രമണമുണ്ടായത്. കാല്‍നടയായും കുതിരപ്പുറത്തും സഞ്ചാരികള്‍ക്ക് വന്നെത്താവുന്ന സ്ഥലമാണിത്. ഇവിടെ ആക്രമണമുണ്ടാകുമ്പോള്‍ സുരക്ഷാ സേന ഉണ്ടായിരുന്നില്ല.
പഹല്‍ഗാം ആക്രമണം ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. ജമ്മു കശ്‌മീര്‍ മേഖലയില്‍ സംഭവം ഭയത്തിന്‍റെ അന്തരീക്ഷവും സൃഷ്‌ടിച്ചിരിക്കുന്നു. ആക്രമണത്തോടെ മേഖലയിലുണ്ടായിരുന്ന സഞ്ചാരികളെല്ലാം അവിടം വിട്ടു. സുരക്ഷാ മുന്‍കരുതലുകളുടെ ഭാഗമായി ദൂദ്‌പത്രി, യൂസ്‌മാര്‍ഗ് പോലുള്ള കേന്ദ്രങ്ങള്‍ അടച്ചെന്നും വിനോദസഞ്ചാരവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
അതേസമയം ഔദ്യോഗികമായ ഒരു അറിയിപ്പ് വകുപ്പ് ഇനിയും നല്‍കിയിട്ടില്ല. സാമൂഹ്യ മാധ്യമങ്ങളില്‍ ഇത് സംബന്ധിച്ച് ചില മുന്നറിയിപ്പുകള്‍ പ്രചരിക്കുന്നുണ്ട്. ഇതില്‍ 48 കേന്ദ്രങ്ങളെക്കുറിച്ച് പറയുന്നുണ്ടെന്നും ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്‌തു. സുരക്ഷ പുനഃപരിശോധന നടക്കുകയാണ്. വരും ദിവസങ്ങളില്‍ കൂടുതല്‍ കേന്ദ്രങ്ങള്‍ ഈ പട്ടികയില്‍ ചേര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.
നിയന്ത്രണ രേഖയിലുള്ള കേന്ദ്രങ്ങള്‍ വളരെ അപകടകരമാണ്. ഉയര്‍ന്ന മേഖലകളില്‍ അതിര്‍ത്തി കടന്നുള്ള ആക്രമണങ്ങള്‍ നടക്കുന്നുണ്ട്.
വിനോദസഞ്ചാര രംഗത്ത് പ്രവര്‍ത്തിക്കുന്നവരെ സംഭവം അസ്വസ്ഥമാക്കിയിട്ടുണ്ട്. പഹല്‍ഗാം ആക്രമണത്തില്‍ ദുഃഖാചരണം തുടരുകയാണ്. അത് കൊണ്ട് തന്നെ ശുഭകരമായ സന്ദേശങ്ങളൊന്നും തങ്ങള്‍ക്ക് പങ്കുവയ്ക്കാനില്ല. വിനോദസഞ്ചാര കേന്ദ്രങ്ങള്‍ അടച്ച് ഇടുന്നത് തന്നെയാകും ഇപ്പോഴത്തെ സാഹചര്യത്തില്‍ നല്ലതെന്നും കശ്‌മീരിലെ ട്രാവല്‍ ഏജന്‍റ്സ് അസോസിയേഷന്‍ പ്രസിഡന്‍റ് റൗഫ്ട്രാമ്പൂ ഇടിവി ഭാരതിനോട് പറഞ്ഞു. അതേസമയം എന്ന് മുതല്‍ എന്ന് വരെയാണ് സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചിടേണ്ടത് എന്നതിനെ സംബന്ധിച്ച് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അടച്ച സന്ദര്‍ശക കേന്ദ്രങ്ങള്‍ ഇവ.
1. ഗ്രാസ് താഴ്‌വര
2. യൗസ്‌മാര്‍ഗ്
3. ദൂദ്‌പത്രി
4. അഹര്‍ബാല്‍
5. കൗസരംഗ
6. ബാങ്കൂസ്
7. കാരിവാന്‍ ദിവെര്‍
8. ചന്ദിഗാം
9. ബാന്‍ഗുസ് വാലി
10.വൂളാര്‍
11. റാംപോറ, രാജ്‌പോറ
12. ചിയാര്‍ഹര്‍
13. മുന്ദിജ്-ഹമാം, മര്‍കൂത് വെള്ളച്ചാട്ടം
14. ഖാമ്പൂ, ബോസ്‌നിയ, വിജിത്‌ടോപ്
15. ഖേരിബാല്‍ സൂര്യക്ഷേത്രം
16. വെരിനാഗ് പൂന്തോട്ടം
17. സിന്താന്‍ ടോപ്
18. മാര്‍ഗന്‍ടോപ്
19. അകാഡ് പാര്‍ക്ക്
20. ഹബ്ബ ഖാട്ടൂണ്‍പോയിന്‍റ് കവ്‌നര്‍
21. ബാബാരേഷി താന്‍മാര്‍ഗ്
22. രിംഗവാലി താന്‍മാര്‍ഗ്
23. ഗോഗാല്‍ദാര താന്‍മാര്‍ഗ്
24. ബദെര്‍കോട്ടെ താന്‍മാര്‍ഗ്
25. ഷ്രൂണ്‍സ് വെള്ളച്ചാട്ടം
26. കാമന്‍പോസ്റ്റ് ഉറി
27. നമ്പാളന്‍ വെള്ളച്ചാട്ടം
28. എക്കോപാര്‍ക്ക് ഖദീജ
29. സങ്കര്‍വാന
30. ജാമിയ മസ്‌ജിദ്
31. ബദാംവാരി
32. രാജൗരി കദല്‍ ഹോട്ടല്‍ കനാസ്
33. ആലി കദല്‍ ജെജെ ഫുഡ് റസ്‌റ്റോറന്‍റ്
34. ഐവറി ഹോട്ടല്‍
35. പദ്‌ഷാപാല്‍ റിസോര്‍ട്ട്
36. ചെറി ട്രീ റിസോര്‍ട്ട്
37. നോര്‍ത്ത് ക്ലിഫ് കഫെ
38. അസ്‌തന്‍മാര്‍ഗ് പാരാഗ്ലൈഡിങ് പോയിന്‍റ്
39 ഫോറസ്റ്റ് ഹില്‍ കോട്ടേജ്
40 എക്കോ വില്ലേജ് റിസോര്‍ട്ട്
41. അസ്‌താന്‍മാര്‍ഗ് വ്യൂ പോയിന്‍റ്
42. മാമനത് ആന്‍റ് മഹാദേവ് ഹില്‍സ്
43. ഹര്‍വാനിലെ ബുദ്ധവിഹാരം
44. ദാചിഗാം
45. അസ്‌താന്‍പുര
46. ലാച്‌പത്രി ലാറ്റെറല്‍
47. ഹഗ് പാര്‍ക്ക്
48. നാരംഗ്