ETV Bharat / bharat

താജ്മഹൽ, പുരാന ഖില, ഹുമയൂൺ ടോമ്പ്... ഇന്ത്യയിലെ സ്മാരകങ്ങൾ സന്ദർശിക്കാം ഫ്രീ ആയി, ഈ ദിവസം മാത്രം... - NO ENTRY FEE AT ASI MONUMENTS

പ്രസ്താവന ഇറക്കി ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ. പ്രവേശന ഫീസിലെ ഇളവ് ഇന്‍റർനാഷണൽ ഡേ ഫോർ മോണുമെന്‍റ്സ് ആൻഡ് സൈറ്റ്സ് ആചരിക്കുന്നതിന്‍റെ ഭാഗമായി.

FREE ENTRY TO MONUMENTS  WORLD HERITAGE DAY 2025  WORLD HERITAGE DAY OFFERS  താജ്മഹൽ എൻട്രി ഫീസ്
File Photo: Taj Mahal (ETV Bharat via PIB)
author img

By ETV Bharat Kerala Team

Published : April 17, 2025 at 7:58 PM IST

1 Min Read

ന്യൂഡൽഹി : താജ്മഹൽ, പുരാന ഖില, ഔറംഗാബാദ് കേവ്സ്, ഹുമയൂണിന്‍റെ ശവകടീരം... അങ്ങനെ ഇന്ത്യയിലെ സ്മാരകങ്ങൾ സന്ദർശിക്കണമെന്ന് ആഗ്രഹിച്ചിരിക്കുന്നവരാണോ നിങ്ങൾ. ടിക്കറ്റ് നിരക്കിനെ കുറിച്ച് ആലോചിച്ച് യാത്രകൾ വേണ്ടെന്ന് വച്ചവരാണോ? എങ്കിൽ ഇത് നിങ്ങൾക്കെരു സുവർണാവസരമാണ്.

രാജ്യത്തെ സ്മാരകങ്ങളും പൈതൃക ഇടങ്ങളും സന്ദർശിക്കാം, അതും ഫ്രീ ആയി. നാളെ (ഏപ്രിൽ 18) ആണീ സുവർണാവസരം. ഇന്‍റർനാഷണൽ ഡേ ഫോർ മോണുമെന്‍റ്സ് ആൻഡ് സൈറ്റ്സ് ആചരണത്തിന്‍റെ ഭാഗമായാണ് ഇത്. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എഎസ്ഐ)യുടെ കീഴിൽ വരുന്ന മുഴുവൻ സ്മാരകങ്ങളും നാളെ പ്രവേശന ഫീസ് ഇല്ലാതെ സന്ദർശിക്കാനാകുമെന്ന് എഎസ്ഐ അറിയിച്ചു.

'ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകം പര്യവേക്ഷണം ചെയ്യാൻ സന്ദർശകരെ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ സംരംഭത്തിന്‍റെ ലക്ഷ്യം. 3,698 സ്മാരകങ്ങളും സ്ഥലങ്ങളും ഇതിൽ ഉൾപ്പെടുന്നു. രാജ്യത്തിന്‍റെ ചരിത്രപരമായ പൈതൃകവും വാസ്തുവിദ്യാ അത്ഭുതങ്ങളും ആസ്വദിക്കാൻ നല്ലൊരു അവസരം എഎസ്ഐ വാഗ്ദാനം ചെയ്യുന്നു'-ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ പ്രസ്താവയിൽ പറഞ്ഞു.

'ദുരന്തങ്ങളിൽ നിന്നും സംഘർഷങ്ങളിൽ നിന്നും ഭീഷണി നേരിടുന്ന പൈതൃകം എന്നതാണ് ഈ വർഷം ഇന്‍റർനാഷണൽ ഡേ ഫോർ മോണുമെന്‍റ്സ് ആൻഡ് സൈറ്റ്സ് മുന്നോട്ടുവയ്ക്കുന്ന പ്രമേയം. പ്രകൃതിദത്തമോ മനുഷ്യനിർമ്മിതമോ ആയ ദുരന്തങ്ങളിൽ നിന്നും, ഭീഷണികളിൽ നിന്നും അല്ലെങ്കിൽ സംഘർഷങ്ങളിൽ നിന്നും പൈതൃക സ്ഥലങ്ങളെ സംരക്ഷിക്കുന്നതിനെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുക എന്നും ലക്ഷ്യമുണ്ട്.'-പ്രസ്താവനയിൽ പറയുന്നു.

പ്രവേശന ഫീസ് ഒഴിവാക്കുന്നതിലൂടെ, നമ്മുടെ പൈതൃകങ്ങളുടെ സംരക്ഷണത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ചും പൈതൃകങ്ങൾ സംരക്ഷിക്കുന്നതിൽ പൗരന്മാർക്ക് എങ്ങനെ സജീവമായ പങ്ക് വഹിക്കാനാകുമെന്നതിനെക്കുറിച്ചും പൊതുജനങ്ങളെ ബോധവാന്മാരാക്കാനും എഎസ്ഐ ശ്രമിക്കുകയാണെന്നും പ്രസ്താവനയിൽ പയുന്നുണ്ട്. ആഗ്രയിലെ താജ്മഹൽ, ന്യൂഡൽഹിയിലെ പുരാന ഖില, ഔറംഗാബാദ് ഗുഹകൾ, ഹുമയൂണിന്‍റെ ശവകുടീരം, പാണ്ഡവ ലെന ഗുഹകൾ, കരൺ ക്ഷേത്രം, മധ്യപ്രദേശിലെ ഭോപ്പാലിലുള്ള ഹോഷാങ്ങിന്‍റെ ശവകുടീരം എന്നിവ അറിയപ്പെടുന്ന എഎസ്ഐ സ്മാരകങ്ങളിൽ ഉൾപ്പെടുന്നു.

Also Read: തുള്ളിച്ചാടി നടക്കുന്ന വരയാടിന്‍ കുഞ്ഞുങ്ങളെ കാണണോ ??? അവധിക്കാല യാത്ര ഇത്തവണ ഇരവികുളത്തേക്കാക്കാം...!!!

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.