ശ്രീനഗർ: ഭീകരവാദ സംഘങ്ങൾക്കെതിരെയുളള അന്വേഷണത്തിൻ്റെ ഭാഗമായി ജമ്മു കശ്‌മീരിലെ വിവിധ പ്രദേശങ്ങളില്‍ റെയ്‌ഡ്. ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) നേതൃത്വത്തിൽ വ്യാഴാഴ്‌ച വ്യാപക റെയ്‌ഡ് നടന്നതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കശ്‌മീരിലെ പുൽവാമ, കുൽഗാം, ഷോപ്പിയാൻ, ബാരാമുള്ള, കുപ്വാര ജില്ലകളിലെ 32 ഓളം സ്ഥലങ്ങളിലാണ് റെയ്‌ഡ് നടന്നത്. ഭീകരവാദ സംഘടനകളെ സഹായിക്കുന്നവർക്കെതിരെ ചുമത്തിയ ഗൂഢാലോചന കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും ദേശീയ അന്വേഷണ ഏജൻസി ഉദ്യോഗസ്ഥർ പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ജമ്മു പ്രവിശ്യയിലെ ഭീകരവാദ ശൃംഖലയെ തകര്‍ക്കുക, സമാധാനവും സാമുദായിക ഐക്യവും ഇല്ലാതാക്കുകയെന്ന പദ്ധതി തകർക്കുക എന്നിവയാണ് റെയ്‌ഡിൻ്റെ ലക്ഷ്യങ്ങൾ. ലഷ്‌കര്‍-ഇ-തൊയ്‌ബ, ജെയ്‌ഷെ മുഹമ്മദ്, ഹിസ്ബുൽ മുജാഹിദിൻ, അൽ ബദർ, അൽ ഖ്വയ്‌ദ, പുതുതായി ആരംഭിച്ച മറ്റു ഭീകരവാദ സംഘടനകൾ തുടങ്ങിയവയ്‌ക്കെതിരെ 2022 ജൂൺ 21ന് എൻഐഎ സ്വമേധയാ കേസ് രജിസ്റ്റർ ചെയ്‌തിരുന്നു. കേസന്വേഷണത്തിൻ്റെ ഭാഗമായാണ് റെയ്‌ഡ് എന്ന് എഎൻഐഎ പറഞ്ഞു.
ALSO READ: സുപ്രധാന നേട്ടവുമായി ഇന്ത്യ: യുഎൻ സാമ്പത്തിക സാമൂഹിക കൗൺസിലിൽ അംഗത്വം നേടി