ന്യൂഡല്‍ഹി: കഴിഞ്ഞ വര്‍ഷം മണിപ്പൂരില്‍ സുരക്ഷ സേനയ്ക്ക് നേരെ നടന്ന ആക്രമണത്തിൻ്റെ ഭാഗമായ മൂന്ന് കലാപകാരികളെ അറസ്‌റ്റ് ചെയ്‌ത് ദേശീയ അന്വേഷണ ഏജൻസി. മണിപ്പൂരിലെ ടെങ്‌നൗപാൽ ജില്ലയിലെ മൊറേയിലാണ് 2024 ജനുവരി 17 ന് സുരക്ഷാ സേനയ്‌ക്കെതിരെ മാരക ആക്രമണം നടന്നത്. രണ്ട് പൊലീസ് കമാൻഡോകളെ കൊല്ലുകയും നിരവധി പേർക്ക് പരിക്കേൽപ്പിക്കുകയും ചെയ്‌ത ആക്രമണത്തിൻ്റെ ഭാഗമായവരെയാണ് എന്‍ഐഎ അറസ്‌റ്റ് ചെയ്‌തത്.
അസമിലെ സിൽചാറിൽ നിന്നുള്ള കുക്കി ഇൻപി ടെങ്‌നൗപാൽ (കെഐടി) ഗ്രൂപ്പിലെ പ്രധാന ഓർക്കസ്ട്രേറ്ററായ തങ്‌മിൻലെൻ മേറ്റിനെ മെയ് 19 ന് എന്‍ഐഎ അറസ്‌റ്റ് ചെയ്‌തു. കുക്കി നാഷണൽ ആർമി (കെഎൻഎ) യിലെ കാംഗിന്തങ് ഗാങ്‌ടെയെയും ഇംഫാലിൽ നിന്നുള്ള വില്ലേജ് വോളണ്ടിയേഴ്‌സ് ഗ്രൂപ്പിലെ ഹെൻ്റിന്‍താങ് കിപ്‌ജെൻ എന്ന താങ്‌നിയോ കിപ്‌ജെനെയും ജൂൺ ആറിന് ഏജൻസി അറസ്റ്റ് ചെയ്‌തു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
മൊറേയില്‍ സ്ഥിതിചെയ്യുന്ന ഇന്ത്യൻ റിസർവ് ബറ്റാലിയൻ്റെ പോസ്‌റ്റിനും സുരക്ഷാ സേനയ്ക്കും നേരെയുള്ള ആക്രമണം ആസൂത്രണം ചെയ്യുകയും ഗൂഢാലോചന നടത്തുകയും നടപ്പാക്കുകയും ചെയ്‌തവരാണ് മൂന്ന് പേരും അവരുടെ കൂട്ടാളികളും. മേറ്റിനെ ഗുവാഹത്തിയിലുള്ള എൻഐഎ പ്രത്യേക കോടതിയിൽ ഹാജരാക്കിയതിന് ശേഷം മെയ് 28 വരെ കസ്റ്റഡിയിൽ വിട്ട് നല്‍കി. അതേസമയം, മറ്റ് രണ്ട് പേരെ തുടര്‍ന്നുള്ള കേസ് അന്വേഷണത്തിൻ്റ ഭാഗമായി എൻഐഎയുടെ പ്രത്യേക കോടതിയിലേക്ക് അയച്ചു.
"കഴിഞ്ഞ വർഷം മണിപ്പൂരിൽ സുരക്ഷ സേനയ്ക്ക് എതിരെ നടന്ന മാരക ആക്രമണത്തില്‍ കലാപകാരികള്‍ രണ്ട് പോലീസ് കമാൻഡോകളെ കൊല്ലുകയും നിരവധി പേർക്ക് പരിക്കേൽപ്പിക്കുകയും ചെയ്‌തു. ഈ കേസുമായി ബന്ധപ്പെട്ട മൂന്ന് വിമതരെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അറസ്റ്റ് ചെയ്‌തു." എന്‍ഐഎ പ്രസ്‌താവന.
"അറസ്റ്റിലായ പ്രതികളിൽ തെങ്‌നൗപാൽ ജില്ലയിലെ താമസക്കാരനും കുക്കി ഇൻപി ടെങ്‌നൗപാൽ (കെഐടി) വിമത ഗ്രൂപ്പിലെ അംഗവുമായ തങ്‌മിൻലെൻ മേറ്റും ഉൾപ്പെടുന്നു. ആക്രമണം ആസൂത്രണം ചെയ്യുന്നതിലും നടപ്പിലാക്കുന്നതിലും ഇയാൾ പ്രധാന പങ്കുവഹിച്ചിരുന്നു. 2025 മെയ് 19 ന് അസമിലെ സിൽചാറിൽ വെച്ച് ഇയാളെ പിടികൂടി ഗുവാഹത്തിയിലെ എൻഐഎ കോടതിയിൽ ഹാജരാക്കി, മെയ് 28 വരെ കസ്റ്റഡിയിൽ വിട്ടു.
മറ്റ് പ്രതികളായ കുക്കി നാഷണൽ ആർമി (കെഎൻഎ) അംഗമായ കാംഗിന്തങ് ഗാങ്‌ടെ, ചുരാചന്ദ്‌പൂർ ജില്ലയിലെ വില്ലേജ് വോളണ്ടിയേഴ്‌സ് ഗ്രൂപ്പുമായി ബന്ധപ്പെട്ട ഹെൻ്റിന്തങ് കിപ്‌ജെൻ തങ്‌നിയോ കിപ്‌ജെൻ എന്നിവരെ ജൂൺ 6 ന് ഇംഫാലിൽ നിന്ന് അറസ്റ്റ് ചെയ്‌തു" പ്രസ്‌താവവനയിൽ പറയുന്നു.
Also Read:മണിപ്പൂരില്‍ 5 ജില്ലകളിൽ നിരോധനാജ്ഞ, ഇന്‍റര്‍നെറ്റ്, മൊബൈല്‍ സേവനങ്ങള്‍ക്കും വിലക്ക്