തിരുമല: ഭക്തിയുടെയും രാജപാരമ്പര്യത്തിന്‍റെയും നേര്‍ക്കാഴ്‌ചയായി തിരുമല വെങ്കിടേശ്വരന് രണ്ട് കൂറ്റന്‍ വിളക്കുകള്‍ (അഖണ്ഡകള്‍) അര്‍പ്പിച്ച് മൈസൂര്‍ രാജമാത പ്രമോദ ദേവി വാധ്യാര്‍. ക്ഷേത്ര ഭരണകൂടത്തിന് വേണ്ടി തിരുമല തിരുപ്പതി ദേവസ്ഥാനം ചെയര്‍മാന്‍ ബി ആര്‍ നായിഡു നേര്‍ച്ച സ്വീകരിച്ചു. രംഗനായകുലമണ്ഡപത്തില്‍ നടന്ന ചടങ്ങിലാണ് വിളക്കുകള്‍ ഔദ്യോഗികമായി കൈമാറിയത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഓരോ വിളക്കിനും അന്‍പത് കിലോവീതം ഭാരമുണ്ട്. നൂറ് കിലോ വെള്ളി ഉപയോഗിച്ചാണ് ഈ വിളക്കുകള്‍ തീര്‍ത്തിരിക്കുന്നത്. ഈ വിളക്കുകള്‍ ദൈവികതയുടെ നിത്യസാന്നിധ്യമായി ക്ഷേത്രത്തിലെ ഗര്‍ഭഗൃഹത്തില്‍ രാവും പകലും തെളിയും.
ക്ഷേത്രത്തില്‍ മുന്നൂറ് വര്‍ഷം മുമ്പ് നിലനിന്നിരുന്ന ഒരു ആചാരത്തിന്‍റെ വീണ്ടെടുപ്പായാണ് രാജമാതയുടെ ഈ നേര്‍ച്ചയെ ജനങ്ങള്‍ കരുതുന്നത്. പതിനെട്ടാം നൂറ്റാണ്ടില്‍ അന്നത്തെ മൈസൂര്‍ മഹാരാജാവ് ഇതുപോലുള്ള വെള്ളി വിളക്കുകള്‍ തിരുമല ക്ഷേത്രത്തിലേക്ക് സംഭാവന ചെയ്‌തിരുന്നതായി ക്ഷേത്രത്തിലെയും മൈസൂര്‍ കൊട്ടാരത്തിലെയും രേഖകള്‍ വ്യക്തമാക്കുന്നു. രാജമാത തികഞ്ഞ ഭക്തിയോടും ആത്മീയ ചിട്ടവട്ടങ്ങളോടുമാണ് സമര്‍പ്പണം നിര്‍വഹിച്ചത്. മൈസൂര്‍ രാജകുടുംബവും തിരുമല ക്ഷേത്രവും തമ്മിലുള്ള സാംസ്‌കാരിക ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗം കൂടിയായി ഈ സമര്‍പ്പണം.
പ്രമോദ ദേവി വാധ്യാര്‍ കല, സംസ്‌കാരം, മതസ്ഥാപനങ്ങള്‍ എന്നിവയുടെ ഒരു രക്ഷാധികാരി കൂടിയാണ്. ഇവ സംരക്ഷിക്കാന്‍ ഇവര്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. വാധ്യാര്‍ വംശം തുടങ്ങി വച്ച പല പാരമ്പര്യങ്ങളും വീണ്ടെടുക്കാനും സംരക്ഷിക്കാനും ഇവര്‍ അതീവ ശ്രദ്ധ ചെലുത്തുന്നു. ഇവര്‍ ഇപ്പോള്‍ നടത്തിയ നേര്‍ത്ത സമര്‍പ്പണത്തെ ഭക്തരും ക്ഷേത്ര ജീവനക്കാരും നന്ദിയോടെ അഭിനന്ദിച്ചു.
ഇത്തരം വലിയ മൂല്യമുള്ള നേര്‍ച്ചകള്‍ അപൂര്‍വം മാത്രമല്ല മറിച്ച് ചരിത്രപരമായ പ്രതീകം കൂടിയാണ്. ഇത് കേവലം ലോഹനിര്‍മ്മിതമായൊരു വിളക്കല്ല മറിച്ച് നമ്മുടെ പാരമ്പര്യവും ഭക്തിയും കൂടിയാണെന്ന് മുതിര്‍ന്ന ക്ഷേത്ര പുരോഹിതന്‍ പറഞ്ഞു.
ക്ഷേത്ര മണികളുടെ അകമ്പടിയോടെ വിളക്ക് കൊളുത്തി. ഇതിനി ക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ക്ക് അനുഗ്രഹം ചൊരിഞ്ഞ് പ്രഭ ചൊരിഞ്ഞ് കൊണ്ടേയിരിക്കും. ഏകേദശം ഒരു കോടി രൂപ ചെലവ് വരുന്ന സമര്‍പ്പണമാണ് രാജകുടുംബം ക്ഷേത്രത്തില്‍ നടത്തിയിരിക്കുന്നത്. രാജമാതയ്ക്കൊപ്പം കുടുംബാംഗങ്ങളും സമര്‍പ്പണ ചടങ്ങില്‍ പങ്കെടുത്തു. തുടര്‍ന്ന് ക്ഷേത്രത്തില്‍ വിവിധ പൂജകളും രാജകുടുംബത്തിന്‍റേതായി നടത്തി. ക്ഷേത്രദര്‍ശനത്തിന് ശേഷം പ്രസാദവും സ്വീകരിച്ചാണ് മൈസൂര്‍ രാജകുടുംബാംഗങ്ങള്‍ മടങ്ങിയത്.