ന്യൂഡല്‍ഹി : മുംബൈ ഭീകരാക്രമണത്തിന്‍റെ മുഖ്യസൂത്രധാരൻ തഹാവൂർ റാണ എന്‍ഐഎ കസ്റ്റഡിയില്‍. റാണയെ 18 ദിവസത്തെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടുകൊണ്ട് ഇന്നലെ (ഏപ്രില്‍ 10) വൈകിട്ട് ന്യൂഡല്‍ഹിയിലെ പ്രത്യേക കോടതി ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.
യുഎസിൽ നിന്ന് ഏറെ നാളത്തെ നിയമനടപടിക്ക് ശേഷമാണ് തഹാവൂര്‍ റാണ ഇന്ത്യയിലെത്തിയത്. ഡല്‍ഹി വിമാനത്താവളത്തില്‍ എത്തിയ റാണയെ ഔദ്യോഗികമായി അറസ്റ്റ് ചെയ്‌ത ശേഷം തീവ്രവാദ വിരുദ്ധ ഏജൻസി പട്യാല ഹൗസിലെ എൻഐഎ പ്രത്യേക കോടതിയിൽ ഹാജരാക്കുകയായിരുന്നു. 166 പേർ കൊല്ലപ്പെടുകയും 238 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്‌ത 2008 ലെ ആക്രമണത്തിന് പിന്നിലെ പൂർണമായ ഗൂഢാലോചന പുറത്തുകൊണ്ടുവരുന്നതിനായി റാണയെ വിശദമായി ചോദ്യം ചെയ്യുമെന്ന് അന്വേഷണ ഏജന്‍സി അറിയിച്ചു.
ഇന്ത്യയുടെ തുടര്‍ച്ചയായ ശ്രമങ്ങള്‍ക്കൊടുവിലാണ് തഹാവൂര്‍ റാണയെ യുഎസില്‍ നിന്നെത്തിച്ചത്. ഇന്ത്യയ്‌ക്ക് തന്നെ കൈമാറുന്നത് തടയണമെന്ന് ഇയാള്‍ യുഎസ് കോടതിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇയാളുടെ അപ്പീലുകള്‍ യുഎസ് കോടതി തള്ളുകയാണുണ്ടായത്.
യുഎസിലെ ലോസ് ഏഞ്ചൽസിൽ നിന്നുള്ള പ്രത്യേക വിമാനത്തിൽ എൻഎസ്‌ജി, എൻഐഎ എന്നീ എജന്‍സികളുംട മുതിർന്ന ഉദ്യോഗസ്ഥരുടെ സുരക്ഷയിലാണ് റാണയെ ന്യൂഡല്‍ഹിയില്‍ എത്തിച്ചത്.
Also Read: ദേശവിരുദ്ധ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു; കശ്‌മീരില്‍ രണ്ട് സര്‍ക്കാര്‍ ജീവനക്കാരെ പിരിച്ചുവിട്ടു