ന്യൂഡൽഹി: നിരവധി യൂറോപ്യൻ രാജ്യങ്ങളിലെ നയതന്ത്ര പര്യടനത്തിനു ശേഷം ബിജെപി എംപി രവി ശങ്കർ പ്രസാദിൻ്റെ നേതൃത്വത്തിലുള്ള സംഘം ഞായറാഴ്‌ച ഇന്ത്യയിലത്തി. യൂറോപ്യൻ പങ്കാളികളുമായുള്ള ഇന്ത്യയുടെ ബന്ധം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നടത്തിയ ബഹുരാഷ്‌ട്ര സന്ദർശനത്തിന് ശേഷമാണ് പ്രതിനിധി സംഘം ഡൽഹി വിമാനത്താവളത്തിൽ എത്തിയത്.
യൂറോപ്പ് പര്യടനത്തിനിടെ ജർമ്മനി ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ സർക്കാർ ഉദ്യോഗസ്ഥർ, പാർലമെൻ്റ് അംഗങ്ങൾ എന്നിവരുമായി കൂടിക്കാഴ്‌ചകൾ നടത്തുവാൻ ഞങ്ങൾക്ക് കഴിഞ്ഞു. അതോടൊപ്പം തീവ്രവാദത്തിനെതിരെയുള്ള ഇന്ത്യയുടെ നിലപാട് വ്യക്തമാക്കുകയും അതിർത്തി കടന്നുള്ള ഭീകരതയെ ചെറുക്കുന്നതിനുള്ള തന്ത്രങ്ങൾ വിശദീകരിക്കുകയും ചെയ്‌തു എന്ന് വിമാനത്താവളത്തിൽ എത്തിയ സംഘം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പഹൽഗാം ഭീകരാക്രമണത്തെ പല രാജ്യങ്ങളും അപലപിച്ചു. യൂറോപ്യൻ സന്ദർശനത്തിൻ്റെ നേട്ടമായി ഇന്ത്യയും യൂറോപ്പും ഒരു പുതിയ ബന്ധം സ്ഥാപിക്കാൻ പോകുകയാണ്. യൂറോപ്പുമായുള്ള സന്ദർശനം വളരെ സംതൃപ്‌തി നൽകുന്നതുമായിരുന്നെന്നും രവി ശങ്കർ കൂട്ടിച്ചേര്‍ത്തു.
ഭീകരാക്രമണത്തോടുള്ള ഇന്ത്യയുടെ ഉറച്ചതും കൃത്യവും ലക്ഷ്യബോധമുള്ളതുമായ പ്രതികരണമായ ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് പ്രതിനിധി സംഘം ജർമ്മനിയോട് വിശദീകരിച്ചു. ഭീകരതക്കെതിരായ ഇന്ത്യയുടെ പോരാട്ടത്തിനും അത്തരം ഭീകരാക്രമണങ്ങളിൽ നിന്ന് സ്വയം പ്രതിരോധിക്കാനുള്ള ഓരോ രാജ്യത്തിൻ്റെയും അവകാശത്തിനും ജർമ്മനിയുടെ ശക്തമായ പിന്തുണ വിദേശകാര്യ മന്ത്രി ജോഹാൻ വാഡെഫുൾ വാഡെഫുൾ ആവർത്തിച്ചുറപ്പിച്ചു. ജർമ്മനി ഇന്ത്യയോടുള്ള ഐക്യദാർഢ്യം പ്രകടിപ്പിച്ചതിനെ പ്രതിനിധി സംഘം അഭിനന്ദിക്കുകയും ചെയ്‌തു. അതോടൊപ്പം ഭീകരാക്രമണ സന്ദർഭങ്ങളിൽ രാജ്യങ്ങൾ തമ്മിലുള്ള ബഹുമുഖ സഹകരണത്തിന് ആഹ്വാനം ചെയ്യുകയും ചെയ്‌തെന്ന് രവിശങ്കര്‍ പ്രസാദ് സൂചിപ്പിച്ചു.
ജർമ്മൻ പാർലമെൻ്റ് വൈസ് പ്രസിഡൻ്റ് ഒമിദ് നൂറി പോറിനെ സന്ദർശിച്ചപ്പോൾ ഭീകരതയെ നേരിടുന്നതിൽ ഇന്ത്യയുടെ നയത്തിൻ്റെ മൂന്ന് പ്രധാന സവിശേഷതകൾ എടുത്തുകാട്ടി. അവ സഹിഷ്‌ണുത, ആണവ ഭീഷണിക്ക് വഴങ്ങാതിരിക്കുക, പാകിസ്ഥാനുമായുള്ള പ്രശ്‌നങ്ങൾ ഉഭയകക്ഷിപരമായി പരിഹരിക്കുക എന്നിവയായിരുന്നു.
വിദേശനയം, അന്താരാഷ്‌ട്ര കാര്യങ്ങൾ എന്നീ മേഖലകളിൽ സജീവമായി പ്രവർത്തിക്കുന്ന ജർമ്മൻ പാർലമെൻ്റിലെ മുതിർന്ന അംഗങ്ങളുമായും ചർച്ചകൾ നടത്തിയതിലൂടെ ഭീകരതയ്‌ക്ക് മറയായി ആണവ ഭീഷണി അനുവദിക്കരുതെന്ന് അവർ ഊന്നിപ്പറയുകയും അടിയന്തര പോരാട്ടങ്ങളിലെ ഇന്ത്യയുടെ നിലപാടിനെ പിന്തുണക്കുകയും ചെയ്‌തു.
ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായി പ്രതിരോധം, സുരക്ഷ, ഭീകരവാദ വിരുദ്ധ പ്രവർത്തനങ്ങൾ എന്നീ മേഖലകളിലെ ഇന്ത്യ- ജർമ്മനി സഹകരണത്തെക്കുറിച്ച് ഇരു പക്ഷവും ചർച്ച ചെയ്യുകയും ചെയ്‌തു.