മഥുര: മഥുരയിലെ വൃന്ദാവനത്തിലുള്ള ക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ക്ക് മനംനിറയ്ക്കുന്ന കാഴ്‌ചയാണ് ഇവിടെയുള്ള കുരങ്ങന്‍പറ്റം. ഇവ ഭക്തര്‍ക്ക് നല്ല കാഴ്‌ച വിരുന്നൊരുക്കുന്നതിനൊപ്പം ഇവരുടെ പല വസ്‌തുക്കളും കൈക്കലാക്കുകയും ചെയ്യുന്നുണ്ട്. ഭക്തര്‍ക്ക് തങ്ങളുടെ കണ്ണട, തൊപ്പികള്‍, ഭക്ഷണം എന്നിവ ഇവിടെ വച്ച് നഷ്‌ടപ്പെടുന്നത് പതിവാണ്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അത്തരത്തില്‍ ഒരു വജ്രവ്യാപാരിക്ക് നഷ്‌ടമായത് 20 ലക്ഷം രൂപ വരുന്ന ആഭരണങ്ങളടങ്ങിയ സ്വന്തം ബാഗാണ്. അലിഗഡുകാരനായ അഭിഷേക് അഗര്‍വാളിന്‍റെ ബാഗാണ് ഒരു വിരുതനായ കുരങ്ങന്‍ കൈക്കലാക്കിയത്. വൃന്ദാവനത്തിലെ ഠാക്കൂര്‍ ബാന്‍കെ ബിഹാരി ക്ഷേത്രത്തില്‍ കുടുംബവുമൊത്ത് ദര്‍ശനം നടത്താനെത്തിയപ്പോഴാണ് കുരങ്ങന്‍ ബാഗ് തട്ടിയെടുത്തത്.
പൊലീസിന്‍റെ എട്ടു മണിക്കൂര്‍ നീണ്ട യത്‌നത്തിനൊടുവില്‍ ഇവര്‍ക്ക് ബാഗ് തിരികെ കിട്ടി. ഇരുപത് ലക്ഷം രൂപ വിലവരുന്ന വജ്രാഭരണങ്ങളാണ് ഇതിലുണ്ടായിരുന്നത്. ഭക്ഷണം അടക്കം നല്‍കി ബാഗ് തിരികെ വാങ്ങാന്‍ അഭിഷേകും കുടുംബവും ശ്രമിച്ചെങ്കിലും നടന്നില്ല. ഒടുവിലാണ് പൊലീസിന്‍റെ സഹായം തേടിയത്.
ബാഗുമായി കടന്ന കുരങ്ങനെ കണ്ടെത്തി അതിനെ വിടാതെ പിന്തുടര്‍ന്നാണ് ബാഗ് തിരികെ എടുത്തത്. സുരക്ഷിതമായി ബാഗ് ഉടമസ്ഥനെ തിരിച്ചേല്‍പ്പിച്ചെന്നും സദര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ സന്ദീപ് സിങ് പറഞ്ഞു.
ഈ മേഖലയിലെ കുരങ്ങന്‍മാരുടെ ശല്യം നിയന്ത്രിക്കാന്‍ ഭരണകൂടം നിരവധി നടപടികള്‍ കൈക്കൊള്ളുന്നുണ്ടെങ്കിലും അവ വേണ്ടത്ര ഫലപ്രദമാകുന്നില്ല.