ഛണ്ഡീഗഡ്: പാല്‍ തിളപ്പിച്ചാല്‍ പ്ലാസ്റ്റിക്കാകുമോ? എന്നാല്‍ പഞ്ചാബിലെ ലുധിയാനയില്‍ പാല്‍ തിളച്ചപ്പോൾ പ്ലാസ്റ്റിക്കായി. സംഭവത്തിന്‍റെ വീഡിയോയിപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറല്‍.
ഖന്നയിലെ മാര്‍ക്കറ്റില്‍ നിന്നും ലുധിയാന സ്വദേശി ഹര്‍ഷ് വാങ്ങിയ പാലാണ് തിളച്ചപ്പോള്‍ പ്ലാസ്‌റ്റിക്കായത്. തിളപ്പിക്കുമ്പോള്‍ പാല്‍ പതഞ്ഞ് പൊങ്ങി. ആദ്യം മാറ്റം കണ്ടപ്പോള്‍ പാല്‍ പിരിഞ്ഞെന്നാണ് ഹര്‍ഷ് കരുതിയത്. എന്നാല്‍ പിന്നാലെയാണ് അപൂര്‍വ്വ സംഭവം ശ്രദ്ധയില്‍പ്പെട്ടത്. പാല്‍ തിളക്കുന്നതും പ്ലാസ്‌റ്റിക് ആയി മാറുന്നതും വീഡിയോയില്‍ കാണാം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
സംഭവത്തിന് പിന്നാലെ ഹര്‍ഷ് ഭക്ഷ്യ സുരക്ഷ വിഭാഗത്തില്‍ പരാതി നല്‍കി. പരാതി ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി പരിശോധന നടത്തി. പാലിന്‍റെ സാമ്പിള്‍ ശേഖരിച്ചു.
പരാതി ലഭിച്ചതിനെ തുടർന്ന് പാല്‍ സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും മായം ചേർത്തതായി സ്ഥിരീകരിച്ചാൽ വിൽപനക്കാരനെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥൻ ഡോ. ജതീന്ദർ വിർക്ക് പറഞ്ഞു.
Also Read: പണം പോയി പവറ് വരട്ടെ.... 1000 രൂപയുടെ ഈ ചായ കുടിച്ചാലോ?