മീററ്റ് : കാമുകനൊപ്പം ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തി ജയിലില്‍ കഴിയുന്ന മുസ്‌കാന്‍ ഗര്‍ഭിണിയെന്ന് റിപ്പോര്‍ട്ട്. പ്രമാദമായ സൗരഭ് കൊലപാതക്കേസിലെ പ്രതിയാണ് മുസ്‌കാന്‍. ചീഫ് മെഡിക്കൽ ഓഫിസർ (സിഎംഒ) ഡോ. അശോക് കടാരിയ തിങ്കളാഴ്‌ച ജില്ലാ ജയിലിലേക്ക് അയച്ച മെഡിക്കൽ സംഘം നടത്തിയ പരിശോധനയിലാണ് മുസ്‌കാന്‍ ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയത്.
ഗർഭം സ്ഥിരീകരിച്ചതിനാൽ, ജയിൽ മാനുവൽ അനുസരിച്ച് തടവുകാരിക്ക് ആശ്വാസ നടപടികൾ അനുവദിക്കുമെന്നത് കേസില്‍ വഴിത്തിരിവായേക്കും. നിലവില്‍ ഈ സംഭവം കേസന്വേഷണത്തില്‍ പുതിയ ചോദ്യങ്ങളും സങ്കീർണതകളും ഉയർത്തിയിട്ടുണ്ട്. അതേസമയം കൂടുതല്‍ പരിശോധനയ്‌ക്ക് വിധേയയാക്കാന്‍ മുസ്‌കാനെ ലാലാ ലജ്‌പത് റായ് മെമ്മോറിയൽ മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കും. ഇവിടെ അൾട്രാസൗണ്ട് സ്‌കാനിങ് ഉള്‍പ്പെടെയുള്ള പരിശോധന നടത്തുമെന്നാണ് ജയില്‍ അധികൃതര്‍ അറിയിച്ചത്.
ബ്രഹ്മപുരി പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഇന്ദിരാനഗർ പ്രദേശത്ത് മെര്‍ച്ചന്‍റ് നേവിയിലെ മുന്‍ ഉദ്യോഗസ്ഥനായ ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ മുസ്‌കാനും ആണ്‍സുഹൃത്ത് സാഹിലും കഴിഞ്ഞ മാസമാണ് അറസ്റ്റിലായത്. മാര്‍ച്ച് മൂന്നിന് രാത്രിയായിരുന്നു അതിക്രൂരമായ കൊല നടന്നത്. മുസ്‌കാന്‍ സൗരഭിനെ മയക്കുമരുന്ന് കുത്തിവച്ച് ബോധം കെടുത്തിയ ശേഷം സാഹിലിന്‍റെ സഹായത്തോടെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് മൃതദേഹം ഒരു ഡ്രമ്മിലാക്കി സിമന്‍റ് തേച്ച് അടച്ചു. മാര്‍ച്ച് 18ന് ഇരുവരും പൊലീസ് പിടിയിലായി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
രാജ്യത്ത് തന്നെ ഏറെ ചര്‍ച്ചയായ സംഭവമായിരുന്നു ഇത്. ഐസിയുവിലും ഓപ്പറേഷന്‍ തിയേറ്ററിലും ഉപയോഗിക്കുന്ന മരുന്നാണ് മുസ്‌കാന്‍ സൗരഭിനെ ബോധം കെടുത്താനായി കുത്തിവച്ചത്. ഈ മരുന്ന് ഇവര്‍ക്ക് എവിടെ നിന്ന് ലഭിച്ചു എന്നതടക്കം പൊലീസ് കണ്ടെത്തിയിരുന്നു.
മുസ്‌കാന്‍ കുറച്ചുദിവസങ്ങളായി അസുഖ ബാധിതയായിരുന്നു എന്നാണ് ജയില്‍ അധികൃതര്‍ നല്‍കുന്ന വിവരം. ഇടയ്‌ക്കിടയ്‌ക്കുള്ള ഛര്‍ദിയടക്കം ഗര്‍ഭിണിയുടേതായ ലക്ഷണങ്ങള്‍ യുവതി കാണിച്ചിരുന്നു. പിന്നാലെ ജയിൽ ഭരണകൂടം ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ടു. സിഎംഒ അശോക് കടാരിയ വനിതാ ഡോക്‌ടർമാരുടെ ഒരു സംഘത്തെ രൂപീകരിച്ച് ജയിലിലേക്ക് അയക്കുകയായിരുന്നു.
അതേസമയം മുസ്‌കാനെ റിമാന്‍ഡില്‍ അയക്കുന്നതിന് മുന്‍പ് തന്നെ ഗര്‍ഭ പരിശോധന നടത്താന്‍ തീരുമാനിച്ചിരുന്നു എന്ന വാര്‍ത്തയും പുറത്തുവന്നിരുന്നു. ഇതിനിടെ മുസ്‌കാനും സാഹിലും ജയിലിൽ ഒരുമിച്ച് താമസിപ്പിക്കണമെന്ന് ആവശ്യപ്പെട്ടതായി ജയിൽ സൂപ്രണ്ട് രാജ് ശർമ്മ വെളിപ്പെടുത്തി. സാഹിലിന്‍റെ മുത്തശ്ശി മാത്രമാണ് ജയിലിൽ സന്ദർശനത്തിന് എത്തിയത്. മുസ്‌കാന്‍റെ കുടുംബാംഗങ്ങളാരും അവരെ കാണാൻ വന്നിട്ടില്ല എന്നും ജയില്‍ അധികൃതര്‍ അറിയിച്ചു.
Also Read: ഐബി ഉദ്യോഗസ്ഥയുടെ മരണം; പ്രതി സുകാന്ത് കുടുംബത്തോടൊപ്പം ഒളിവിലെന്ന് പൊലീസ്