ന്യൂഡൽഹി: ഔട്ടർ ഡൽഹിയിലെ പശ്ചിം വിഹാറില്‍ കാര്‍ യാത്രികനെ വെടിവച്ചു കൊലപ്പെടുത്തി അജ്ഞാത സംഘം. ഇന്ന് (ഏപ്രില്‍ 11) പുലര്‍ച്ചെയാണ് സംഭവം. കൊല്ലപ്പെട്ട വ്യക്തിയുടെ ഐഡന്‍റിറ്റി പൊലീസ് പുറത്തു വിട്ടിട്ടില്ല.
ഫോർച്യൂണര്‍ കാറില്‍ സഞ്ചരിക്കുകയായിരുന്ന വ്യക്തിക്ക് നേരെ അക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. 10 റൗണ്ടോളം വെടിയുതിര്‍ത്തതായാണ് വിവരം. പരിക്കേറ്റയാളെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
സംഭവ സ്ഥലം സന്ദര്‍ശിച്ച പൊലീസ് തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്. ഫോറൻസിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. കേസിന്‍റെ ഗൗരവം കണക്കിലെടുത്ത് ഉന്നത ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്. എല്ലാ വശങ്ങളും പരിശോധിച്ചുവരികയാണെന്ന് വൃത്തങ്ങൾ അറിയിച്ചു.
സമീപത്ത് സ്ഥാപിച്ചിട്ടുള്ള സിസിടിവി ക്യാമറകളുടെ ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്. കൊലപാതകത്തില്‍ കേസെടുത്ത പൊലീസ് സമീപ പ്രദേശങ്ങളിലും തെരച്ചിലും ശക്തമാക്കിയിട്ടുണ്ട്.
Also Read: ജാര്‍ഖണ്ഡില്‍ ബിജെപി നേതാവ് വെടിയേറ്റ് കൊല്ലപ്പെട്ടു; പ്രതിയെ വെടിവച്ച് പിടികൂടി പൊലീസ്