മുംബൈ: മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ ഗേറ്റ്‌സുമായി കൂടിക്കാഴ്‌ച നടത്തി. നിര്‍മ്മിത ബുദ്ധി ഭരണതലത്തില്‍ ഉപയോഗിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്‌തു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
സര്‍ക്കാര്‍ അതിഥി മന്ദിരമായ സഹ്യാദ്രിയിലായിരുന്നു കൂടിക്കാഴ്‌ച. നിര്‍മ്മിത ബുദ്ധി ആരോഗ്യമേഖല, കൃഷി, അടിസ്ഥാന സൗകര്യവികസനങ്ങള്‍ തുടങ്ങിയ മേഖലകളില്‍ ഉപയോഗിക്കുന്നത് സംബന്ധിച്ചും ഇരുവരും സംസാരിച്ചു.
മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥര്‍, ബില്‍ ഗേറ്റ്‌സ് ഫൗണ്ടേഷനില്‍ നിന്നുള്ളവര്‍ തുടങ്ങിയവരും ചര്‍ച്ചയില്‍ പങ്കെടുത്തു. നേരത്തെ ഗേറ്റ്സ് പ്രധാനമന്ത്രി നരേന്ദ്രമോദി, മറ്റ് കേന്ദ്രമന്ത്രിമാര്‍ തുടങ്ങിയവരുമായും കൂടിക്കാഴ്‌ച നടത്തിയിരുന്നു.
നേരത്തെ ജി 20 ഉച്ചക്കോടിക്ക് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിൽ ഗേറ്റ്‌സും സാങ്കേതികവിദ്യയുടെയും എഐയുടെയും നേട്ടങ്ങളെ കുറിച്ച് ചർച്ച ചെയ്‌തിരുന്നു. 2023ലെ ജി 20 ഉച്ചകോടിയിൽ എഐ എങ്ങനെ ഉപയോഗിച്ചുവെന്നും, കാശി തമിഴ് സംഗമം പരിപാടിയിൽ തൻ്റെ ഹിന്ദി പ്രസംഗം തമിഴിലേക്ക് വിവർത്തനം ചെയ്‌തതെങ്ങനെ, നമോ ആപ്പിൽ എഐയുടെ ഉപയോഗം എന്നിവ പ്രധാനമന്ത്രി അദ്ദേഹത്തെ അറിയിച്ചു.
ചരിത്രപരമായി, ഒന്നും രണ്ടും വ്യാവസായിക വിപ്ലവങ്ങളിൽ നമ്മൾ പിന്നിലായിരുന്നു, കാരണം നമ്മൾ അന്ന് വികസനത്തിന്‍റെ പാതയിലേക്ക് എത്തുന്നതേ ഉണ്ടായിരുന്നുള്ളു. ഇപ്പോൾ, നാലാമത്തെ വ്യാവസായിക വിപ്ലവത്തിൽ ഇന്ത്യ വളരെയധികം നേട്ടമുണ്ടാക്കുമെന്ന് എനിക്ക് ഉറപ്പുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു
മാത്രമല്ല ചാറ്റ്ജിപിടി പോലെയുള്ള സാങ്കേതികവിദ്യ സ്വയം മെച്ചപ്പെടുത്താൻ ഉപയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു. എഐയെ ഒരു മാന്ത്രിക ഉപകരണമായോ ചില ജോലികൾ ചെയ്യാനുള്ള ആളുകളുടെ അലസതയ്ക്ക് പകരമായോ കാണരുതെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഡീപ്ഫേക്ക് : ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ വളർച്ചയേയും അതുമായി ബന്ധപ്പെട്ട അപകടസാധ്യതകളെയും ഇന്ത്യ എങ്ങനെ കൈകാര്യം ചെയ്യുമെന്നും പ്രധാനമന്ത്രിയും ബിൽ ഗേറ്റ്‌സും തമ്മില്‍ സംസാരിച്ചു. 'നമ്മൾ എഐ ഒരു മാന്ത്രിക ഉപകരണമായി ഉപയോഗിക്കുകയാണെങ്കിൽ, അത് ഒരുപക്ഷേ ഗുരുതരമായ പ്രശ്‌നത്തിലേക്ക് നയിച്ചേക്കാം' -എന്ന് പ്രധാനമന്ത്രി സൂചിപ്പിച്ചു.
'ഇത് എഐയുടെ ആദ്യ നാളുകളാണ്. നിങ്ങൾക്ക് ബുദ്ധിമുട്ടാണെന്ന് തോന്നുന്ന കാര്യങ്ങൾ എഐ ചെയ്യും, എന്നാല്‍ എളുപ്പമെന്ന് നിങ്ങൾ കരുതുന്ന കാര്യങ്ങളിൽ അത് പരാജയപ്പെടും. എഐ ഒരു വലിയ അവസരമാണെന്ന് തോന്നുന്നു, പക്ഷേ അതിനോടൊപ്പം കുറച്ച് വെല്ലുവിളികളും ഉണ്ടെ'ന്ന് ബിൽ ഗേറ്റ്സ് മറുപടി പറഞ്ഞു.
കൃത്യമായ പരിശീലനമില്ലെങ്കില്‍ അത് ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്ന് എഐയുടെ ദുരുപയോഗത്തിനെ കുറിച്ച് പ്രധാനമന്ത്രി വ്യക്തമാക്കി. ഇന്ത്യയെപ്പോലുള്ള ഒരു ജനാധിപത്യ രാജ്യത്ത്, ആർക്കും ഡീപ്ഫേക്ക് ഉപയോഗിക്കാം. ഡീപ്ഫേക്ക് ഉള്ളടക്കം എഐ ജനറേറ്റഡ് ആണെന്ന് അംഗീകരിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Also Read: 'ഇന്ത്യയിൽ ഡിജിറ്റൽ വിഭജനം അനുവദിക്കില്ല' ; ബിൽ ഗേറ്റ്‌സുമായി ചര്‍ച്ച നടത്തി പ്രധാനമന്ത്രി