ലഖ്‌നൗ: രണ്ടര വയസുള്ള പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിക്ക് പൊലീസുമായുണ്ടായ ഏറ്റുമുട്ടലിൽ പരിക്കേറ്റു. ദീപക് വർമ എന്നയാൾക്കാണ് പരിക്കേറ്റത്. ഇയാളുടെ നില ഗുരുതരമാണെന്ന് പൊലീസ് പറഞ്ഞു.
ജൂൺ 5ന് രാവിലെ പത്ത് മണിക്ക് രണ്ടര വയസുള്ള പെൺകുട്ടി ബലാത്സംഗം ചെയ്യപ്പെട്ടതായി പരാതി ലഭിച്ചു. ഇതിനെത്തുടർന്ന് കേസ് രജിസ്റ്റർ ചെയ്ത് അഞ്ച് ടീമുകൾ രൂപീകരിച്ചതായി ഡിസിപി ശ്രീവാസ്തവ മാധ്യമങ്ങളോട് പറഞ്ഞു.
സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ അതിലുണ്ടായിരുന്ന സ്കൂട്ടർ ദീപക് വർമയുടേതാണെന്ന് തിരിച്ചറിഞ്ഞു. പരാതി ലഭിച്ച് 20 മണിക്കൂറിനുള്ളിൽ പൊലീസ് സംഘവും പ്രതിയും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. പരിക്കേറ്റ പ്രതിയെ ആശുപത്രിയിലേക്ക് മാറ്റിയതായും ഡിസിപി വ്യക്തമാക്കി.
2024ലെ യുണിസെഫ് കണക്കുകൾ പ്രകാരം 370 ദശലക്ഷത്തിലധികം പെൺകുട്ടികളും 18 വയസിന് മുമ്പ് ബലാത്സംഗമോ ലൈംഗികാതിക്രമമോ അനുഭവിച്ചിട്ടുണ്ട്. ഓൺലൈൻ അഥവാ വാക്കാലുള്ള ദുരുപയോഗം പോലുള്ള നോൺ-കോണ്ടാക്റ്റ് ലൈംഗികാതിക്രമങ്ങളും കണക്കിലെടുക്കുമ്പോൾ ഇതിന് ഇരയായ സ്ത്രീകളുടെ എണ്ണം 650 ദശലക്ഷമായി ഉയരുന്നു. 20 വയസിന് താഴെയുള്ള കുറഞ്ഞത് 120 ദശലക്ഷം പെൺകുട്ടികൾ ലൈംഗിക ബന്ധത്തിലേർപ്പെടാനോ മറ്റ് ലൈംഗിക പ്രവൃത്തികൾ ചെയ്യാനോ നിർബന്ധിതരായിട്ടുണ്ട്. അടുത്ത് അറിയാവുന്ന ആളുകളായിരിക്കും ഇതിന് നിർബന്ധിതരാക്കുന്നതെന്നും യുണിസെഫ് കണക്കുകൾ വ്യക്തമാക്കുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കേരളത്തിൽ സമാനമായ നിരവധി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മെയ് 31ന് പത്തനംതിട്ടയിൽ എട്ടുവയസുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിക്ക് 105 വർഷം കഠിന തടവും 2,85,000 രൂപ പിഴയും ശിക്ഷ വിധിച്ചിരുന്നു. കണ്ണൂർ ഇരിവേശി കുനിയൻപുഴ അരിക്കമല ചേക്കോട്ടു വീട്ടിൽ കുട്ടായി എന്ന ഹിതേഷ് മാത്യുവിനെയാണ് (30) ശിക്ഷിച്ചത്. വെച്ചൂച്ചിറ പൊലീസ് 2020 മെയ് 17ന് രജിസ്റ്റർ ചെയ്ത കേസിലാണ് ഈ വിധി.
കഴിഞ്ഞ മാസം 19ന് എറണാകുളത്തുനിന്ന് മൂന്ന് വയസുകാരിയെ കാണാതായിരുന്നു. നീണ്ടനേരത്തെ തിരച്ചിലിനൊടുവിൽ കുട്ടിയെ ചാലക്കുടി പുഴയിൽ നിന്ന് കണ്ടെത്തി. കുട്ടിയുടെ അമ്മയാണ് പുഴയിൽ എറിഞ്ഞ് കൊന്നതെന്ന് പൊലീസ് കണ്ടെത്തി. പിന്നീട് നടത്തിയ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കുട്ടി ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായെന്ന് വ്യക്തമായി. കുട്ടിയെ പീഡിപ്പിച്ച പ്രതി അച്ഛൻ്റെ സഹോദരനായിരുന്നു.
Also Read:- വായ്‌പ എടുത്തവര്‍ക്ക് ആശ്വാസം; റിപ്പോ നിരക്ക് കുറച്ച് ആർബിഐ, പണപ്പെരുപ്പം നാല് ശതമാനത്തിന് താഴെ