ന്യൂഡൽഹി : 2006-ൽ നാഗ്‌പൂരിലെ ആർഎസ്‌എസ് ആസ്ഥാനത്തിന് നേരെയുണ്ടായ ആക്രമണത്തിന്‍റെ സൂത്രധാരനായ ലഷ്‌കർ-ഇ-തൊയ്ബ ഭീകരൻ റസുള്ള നിസാനി എന്ന അബു സയുള്ള അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു. പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലാണ് സംഭവം ഉണ്ടായതെന്ന് അധികൃതർ അറിയിച്ചു. പാകിസ്ഥാൻ സർക്കാർ സുരക്ഷ നൽകിയിരുന്ന നിസാനിയെ ഇന്ന് ഉച്ചയ്ക്ക് സിന്ധിലെ മാറ്റ്‌ലിയിലുള്ള ഒരു ക്രോസിങ്ങിനടുത്ത് വച്ച് അക്രമികൾ വെടിവച്ചു കൊന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു.
2005-ൽ ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്‌റ്റിറ്റൂട്ട് ഓഫ് സയൻസ് ആക്രമണത്തിലും 2001-ൽ രാംപൂരിലെ സിആർപിഎഫ് ക്യാമ്പിൽ നടന്ന ഭീകരാക്രമണത്തിലും ഇയാൾ ഉൾപ്പെട്ടിരുന്നു. അതേസമയം കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, ജമ്മു കശ്‌മീരിലെ ഷോപ്പിയാൻ ജില്ലയിലെ ഷുക്രൂ പ്രദേശത്ത് സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ ലഷ്‌കർ-ഇ-തൊയ്ബ (എൽഇടി) യുമായി ബന്ധപ്പെട്ട മൂന്ന് ഭീകരർ കൊല്ലപ്പെട്ടിരുന്നു. പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് ഉത്തരവാദികളെന്ന് കരുതപ്പെടുന്ന തീവ്രവാദികൾക്കെതിരായ നടപടിയുടെ ഭാഗമായിരുന്നു ഏറ്റുമുട്ടൽ.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പൊലീസ് ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച് വനപ്രദേശമായ കെല്ലർ മേഖലയിൽ തീവ്രവാദികളുടെ സാന്നിധ്യത്തെക്കുറിച്ച് രഹസ്യ വിവരം ലഭിച്ചു. ഇതിനെത്തുടർന്ന് പുലർച്ചെ ജമ്മു പൊലീസും ഇന്ത്യൻ സൈന്യവും സെൻട്രൽ റിസർവ് പൊലീസ് ഫോഴ്‌സും അടങ്ങുന്ന സംയുക്ത സംഘം തെരച്ചിൽ നടത്തുന്നതിനിടെയാണ് വെടിവയ്പ്പ് ഉണ്ടായത്.
Also Read : ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് ആക്ഷേപകരമായ പരാമർശമെന്ന് ആരോപണം; അശോക സർവകലാശാല പ്രൊഫസർ അറസ്റ്റിൽ