ബിജാപൂർ: കരേഗുട്ടയില്‍ കഴിഞ്ഞ പതിനാറ് ദിവസമായി നടന്ന് വന്ന നക്‌സല്‍ വേട്ടയില്‍ സുരക്ഷാ സേന 31 നക്‌സലൈറ്റുകളെ വധിച്ചു. ഛത്തീസ്‌ഗഢ് പൊലീസും സിആർപിഎഫ് ഉദ്യോഗസ്ഥരുമാണ് ഇക്കാര്യം അറിയിച്ചത്. ബിജാപൂരിൽ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പൊലീസ് ഉദ്യോഗസ്ഥർ ഇക്കാര്യം വെളിപ്പെടുത്തിയത്. വാര്‍ത്താസമ്മേളനത്തിൽ സിആർപിഎഫ് ഡിജിയും ഛത്തീസ്‌ഗഢ് ഡിജിപിയും പങ്കെടുത്തു.
നക്‌സല്‍ വേട്ടയില്‍ ഒരു കോടി 72 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്ന മാവോയിസ്‌റ്റുകള്‍ അടക്കമുള്ളവരാണ് കൊല്ലപ്പെട്ടത്. ഇതിൽ 28 മാവോയിസ്‌റ്റുകളെ തിരിച്ചറിഞ്ഞിട്ടുണ്ട്. മറ്റ് മൂന്ന് പേരെ തിരിച്ചറിയാന്‍ ശ്രമം തുടരുകയാണ്. സുരക്ഷാ സേന നക്‌സലൈറ്റുകളുടെ ആകെ 214 ബങ്കറുകൾ തകർത്തു. മാവോയിസ്‌റ്റുകളുടെ ഏകദേശം നാല് സാങ്കേതിക യൂണിറ്റുകൾ നശിപ്പിക്കപ്പെട്ടു.
സിആർപിഎഫ് ഡിജി പറഞ്ഞത്
ബീജാപ്പൂര്‍, ബസ്‌തര്‍ മേഖലകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന നക്‌സലുകളെയാണ് തങ്ങള്‍ ലക്ഷ്യമിട്ടിരുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.
നാല് കമ്പനി നക്‌സല്‍ പ്രവര്‍ത്തകരെ തങ്ങള്‍ നശിപ്പിച്ചു. സ്വന്തം പ്രവര്‍ത്തകരെ ചികിത്സിക്കാൻ മാവോയിസ്റ്റുകൾ നിർമ്മിച്ച കോട്ടകൾ തകർത്തു. ഈ ആളുകൾ കാട്ടിൽ ഐഇഡികൾ സ്ഥാപിച്ചു. ഗ്രാമവാസികൾ അതിന്‍റെ ഇരകളായി മാറുകയായിരുന്നു. നക്‌സല്‍ പ്രവത്തകരുടെ ഐഇഡി ശൃംഖല ഞങ്ങൾ തകർത്തു. നക്‌സലൈറ്റുകൾ ആസൂത്രണത്തിനേറ്റ ഏറ്റവും വലിയ തിരിച്ചടിയാണിത് എന്ന് വ്യക്തമാക്കി.
ഛത്തീസ്‌ഗഢിലെ നാല് ജില്ലകൾ നക്‌സല്‍ ബാധിത പ്രദേശങ്ങളാണെന്ന് സിആർപിഎഫ് ഡിജി ഗ്യാനേന്ദ്ര പ്രതാപ് സിംഗ് പറഞ്ഞു. മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ഓരോ ജില്ലകളും നക്‌സല്‍ ബാധിത മേഖലയാണ്. സുക്‌മ, ബിജാപൂർ, നാരായൺപൂർ, കാങ്കർ എന്നിവയാണ് ഛത്തീസ്‌ഗഡിലെ നക്‌സല്‍ ബാധിത ജില്ലകള്‍.
2026 മാർച്ച് 31 ഓടെ എല്ലാ നക്‌സലൈറ്റുകളെയും എന്ത് വില കൊടുത്തും നിർവീര്യമാക്കുമെന്ന് സിആർപിഎഫ് ഡിജിപി പറഞ്ഞു, അവർ കീഴടങ്ങണം അല്ലെങ്കിൽ അവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് സിആർപിഎഫ് ഡിജി ഗ്യാനേന്ദ്ര പ്രതാപ് സിംഗ് പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
450 ഐഇഡികൾ കണ്ടെടുത്തു:
നമ്മുടെ സൈനികർ സംഭവസ്ഥലത്ത് നിന്ന് ആകെ 450 ഐഇഡികൾ കണ്ടെടുത്ത് നശിപ്പിച്ചതായി സിആർപിഎഫ് ഡിജി പറഞ്ഞു. സൈനികർക്ക് പുതിയ കുഴിബോംബ് നീക്കം ചെയ്യൽ യന്ത്രങ്ങൾ നല്‍കിയിട്ടുണ്ട്. ഐഡിയും ബിജിഎല്ലും മൂലം ഏറ്റവും കൂടുതൽ നഷ്‌ടം ഉണ്ടായത് നമ്മുടെ സൈന്യത്തിനാണ്. ഐഇഡികളും ബിജിഎല്ലുകളും നിർമ്മിക്കാനുള്ള പ്രവൃത്തികള്‍ തങ്ങള്‍ തകര്‍ത്തു. നേരത്തെ നാട്ടുകാര്‍ ഇവിടെ ക്ഷേത്രത്തിൽ ആരാധനയ്ക്ക് വരാറുണ്ടായിരുന്നു. നക്‌സല്‍ കേന്ദ്രങ്ങളായതോടെ ആളുകള്‍ ഇങ്ങോട്ട് എത്താതായി.ജനങ്ങള്‍ക്ക് ഇനി ഭയമില്ലാതെ ക്ഷേത്ര ദര്‍ശനം നടത്താമെന്നും അദ്ദേഹം പറഞ്ഞു.