ETV Bharat / bharat

കോൺഗ്രസിന്‍റെ 50 എംഎൽഎമാർക്ക് ബിജെപി 50 കോടി രൂപ വാഗ്‌ദാനം ചെയ്‌തു; സിദ്ധരാമയ്യ

ബിജെപി അധികാരത്തിലെത്തിയതെല്ലാം ഓപ്പറേഷൻ കമലയിലൂടെ മാത്രമാണെന്ന് സിദ്ധരാമയ്യ.

KARNATAKA CM SIDDARAMAIAH  OPERATION KAMALA BJP IN KARNATAKA  ഓപ്പറേഷന്‍ കമല ബിജെപി  ബിജെപി കുതിരക്കച്ചവടം കര്‍ണാടക
Karnataka CM Siddaramaiah (ETV Bharat)
author img

By ETV Bharat Kerala Team

Published : Nov 14, 2024, 3:43 PM IST

മൈസൂരു: 50 കോൺഗ്രസ് എംഎൽഎമാരെ 50 കോടി രൂപ വീതം വാഗ്‌ദാനം ചെയ്‌ത് വാങ്ങാൻ ബിജെപി ശ്രമിച്ചിരുന്നുവെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. എംഎൽഎമാര്‍ പ്രലോഭിതരായില്ലെന്നും സിദ്ധരാമയ്യ വ്യക്തമാക്കി. ഓപ്പറേഷൻ കമലയിലൂടെ മാത്രമാണ് ബിജെപി ഇതുവരെ അധികാരത്തിലെത്തിയത് എന്നും സിദ്ധരാമയ്യ രൂക്ഷ വിമര്‍ശനമുന്നയിച്ചു. മൈസൂരില്‍ പൊതു പരിപാടി ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു കര്‍ണാടക മുഖ്യമന്ത്രി.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

'സംസ്ഥാനത്ത് ഇതുവരെ ബിജെപി സ്വന്തം ശക്തിയിൽ അധികാരത്തിലെത്തിയിട്ടില്ല. ഓപ്പറേഷൻ കമലയിലൂടെ മാത്രമാണ് അവർ അധികാരത്തിലെത്തിയിട്ടുള്ളത്. ഇത്തവണ കോൺഗ്രസ് എംഎൽഎമാർക്ക് ബിജെപി വാഗ്‌ദാനം ചെയ്‌തത് 50 കോടി രൂപയാണ്. ഈ പണം എവിടെ നിന്ന് വരുന്നു? യെദ്യൂരപ്പയും ബൊമ്മൈയും അശോകും പണം അച്ചടിക്കുകയാണോ? സംസ്ഥാനത്തെ കൊള്ളയടിച്ച പണമല്ലേ ഇത്?'- സിദ്ധരാമയ്യ ചോദിച്ചു.

സിബിഐ, ഇഡി, ഐടി, ഗവർണർ എന്നീ പദവികള്‍ ദുരുപയോഗം ചെയ്‌തു കൊണ്ട് ബിജെപി കളിക്കുകയാണെന്നും സിദ്ധരാമയ്യ കുറ്റപ്പെടുത്തി. 'അരവിന്ദ് കെജ്‌രിവാളിന് അതാണ് സംഭവിച്ചത്. ഇപ്പോൾ തന്നെയും തന്‍റെ ഭാര്യയെയും ലക്ഷ്യമിടുന്നു.

ഞാൻ ഇന്നലെ മന്ത്രിയായ വ്യക്തിയല്ല. 40 വർഷമായി ഞാൻ ഇവിടെ മന്ത്രിയാണ്. നിങ്ങൾ എന്നെയും എന്‍റെ ഭാര്യയെയും കള്ളക്കേസിൽ വലിച്ചിഴക്കുകയാണോ? ഈ സംസ്ഥാനത്തെ ജനങ്ങൾ വിഡ്ഢികളാണെന്നാണോ കരുതുന്നത്? ജനങ്ങളുടെ അനുഗ്രഹം എന്നിൽ നിലനിൽക്കുന്നിടത്തോളം ബിജെപിയുടെയും കേന്ദ്ര സർക്കാരിന്‍റെയും പദ്ധതികളിൽ ഞാൻ തളരില്ല. ഒരു കാരണവുമില്ലാതെ നിങ്ങൾ പ്രശ്‌നത്തിന് വന്നാൽ ഞങ്ങൾ നിശബ്‌ദരായിരിക്കില്ലെന്ന് മുന്നറിയിപ്പ് നൽകുന്നു എന്നും സിദ്ധരാമയ്യ പറഞ്ഞു.

Also Read: ക്ഷേത്ര ഉദ്ഘാടന പരിപാടിയില്‍ വഖഫ് ഉന്നയിച്ച് ബിജെപി എംഎല്‍എ; രോഷാകുലരായി നാട്ടുകാര്‍, ഒടുവില്‍ എംഎല്‍എ സ്ഥലം കാലിയാക്കി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.