ETV Bharat / bharat

വിധി എഴുതാന്‍ ജമ്മു കശ്‌മീര്‍, 24 മണ്ഡലങ്ങളില്‍ ഇന്ന് വോട്ടെടുപ്പ് - Jammu Kashmir Elections 2024

പിഡിപി അധ്യക്ഷ മെഹബൂബ മുഫ്‌തിയുടെ മകള്‍ ഇല്‍തിജ മുഫ്‌തി അടക്കമുള്ള പ്രമുഖര്‍ ഇന്ന് ജനവിധി തേടുന്നു.

author img

By PTI

Published : Sep 18, 2024, 6:58 AM IST

ജമ്മു ഇന്ന് പോളിങ് ബൂത്തിലേക്ക്  Jammu Kashmir Assembly election  ജമ്മു കശ്‌മീര്‍ തെരഞ്ഞെടുപ്പ്  JK Assembly constituencies
Jammu Kashmir Elections 2024 (ETV Bharat)

ശ്രീനഗര്‍ : ജമ്മു കശ്‌മീര്‍ നിയമസഭയിലേക്കുള്ള ആദ്യ ഘട്ട വോട്ടെടുപ്പ് ഇന്ന്. 90 അംഗ നിയമസഭയിലെ ഏഴ് ജില്ലകളിലെ 24 മണ്ഡലങ്ങളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. 23.27 ലക്ഷം വോട്ടര്‍മാരാണ് ഇന്ന് 219 സ്ഥാനാര്‍ഥികളുടെ വിധിയെഴുതുന്നത്.

പത്തു വർഷത്തിന് ശേഷം നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പ് കശ്‌മീരിന്‍റെ രാഷ്ട്രീയ ദിശ നിർണയിക്കും. കശ്‌മീർ താഴ്വരയിലെ പതിനാറും ജമ്മുവിലെ എട്ടും മണ്ഡലങ്ങൾ ഇന്ന് പോളിങ് ബൂത്തിലെത്തും. വാശിയേറിയ പോരാട്ടം നടക്കുന്ന ദക്ഷിണ കശ്‌മീരിലെ കുൽഗാം, പുൽവാമ, ഷോപ്പിയാൻ, അനന്തനാഗ് തുടങ്ങിയ ഇടങ്ങളിലും ഇന്നാണ് വോട്ടെടുപ്പ്.

പിഡിപി അധ്യക്ഷ മെഹബൂബ മുഫ്‌തിയുടെ മകള്‍ ഇല്‍തിജ മുഫ്‌തി അടക്കമുള്ള പ്രമുഖരാണ് ആദ്യഘട്ടത്തില്‍ മത്സരരംഗത്തുള്ളത്. ബിജ്‌ബേഹരയിലെ ശ്രിഗുഫ്‌വാരയില്‍ നിന്നാണ് ഇല്‍തിജ ജനവിധി തേടുന്നത്. എഐസിസി ജനറല്‍ സെക്രട്ടറിയും രണ്ട് തവണ മന്ത്രിയുമായ ഗുലാം അഹമ്മദ് മിര്‍, നാല് തവണ നിയമസഭ സമാജികനും മുതിര്‍ന്ന സിപിഎം നേതാവുമായ എം വൈ തരിഗാമി (കുല്‍ഗാം), മുന്‍ മന്ത്രിമാരായ കോണ്‍ഗ്രസിന്‍റെ പിര്‍സാദ സയീദ് (അനന്തനാഗ്), നാഷണല്‍ കോണ്‍ഫറന്‍സിന്‍റെ സക്കീന ഇതൂ (ഡി എച്ച് പോറ) എന്നിവരാണ് ഒന്നാംഘട്ടത്തില്‍ മത്സരരംഗത്തുള്ള മറ്റ് പ്രമുഖര്‍.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ അതീവ സുരക്ഷ സൗകര്യങ്ങള്‍ക്ക് നടുവിലാണ് ജമ്മു കശ്‌മീര്‍ ഇന്ന് പോളിങ് ബൂത്തിലെത്തുന്നത്. സ്‌ത്രീകള്‍ക്കും മുതിര്‍ന്നവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും വേണ്ടി പോളിങ് ബൂത്തുകളില്‍ പ്രത്യേക സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

ജമ്മു കശ്‌മീരില്‍ നിന്ന് വിട്ടു പോരേണ്ടി വന്ന 35,000 കശ്‌മീരി പണ്ഡിറ്റുകള്‍ക്കും ഇക്കുറി വോട്ട് ചെയ്യാന്‍ അവസരമുണ്ട്. ദക്ഷിണ കശ്‌മീരിലെ അനന്തനാഗ്, പുല്‍വാമ, ഷോപ്പിയാന്‍, കുല്‍ഗാം ജില്ലകളിലെ പതിനാറ് മണ്ഡലങ്ങളിലാണ് ഇവര്‍ തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കുക.

ഈ മാസം 25നും ഒക്‌ടോബര്‍ ഒന്നിനുമായി മൂന്ന് ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പില്‍ ആകെ 873 സ്ഥാനാര്‍ഥികളാണ് രംഗത്തുള്ളത്. രണ്ടാം ഘട്ടത്തില്‍ 26 മണ്ഡലങ്ങള്‍ വിധിയെഴുതും. 239 സ്ഥാനാര്‍ഥികളാണ് രണ്ടാം ഘട്ടത്തില്‍ ജനവിധി തേടുക. മൂന്നാംഘട്ടത്തില്‍ നാല്‍പത് മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് നടക്കും. 415 സ്ഥാനാര്‍ഥികളാണ് മൂന്നാംഘട്ടത്തില്‍ രംഗത്തുള്ളത്.

വോട്ടുചെയ്യുന്നതിനോ മത്സരിക്കുന്നതിനോ ഇനി വിലക്കില്ല എന്ന പ്രഖ്യാനത്തോടെയാണ് ജമ്മു കശ്‌മീരില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. പുതിയ മുഖങ്ങളും പുതിയ മത്സരങ്ങളും ഇത്തവണ കാണാം. ചിലർ അവരുടെ പാരമ്പര്യത്തിന്‍റെ മേല്‍ അവകാശവാദം ഉന്നയിക്കുമ്പോള്‍ മറ്റു ചിലര്‍ തങ്ങളുടെ ശബ്‌ദം ഉയര്‍ത്താനാണ് മത്സരിക്കുന്നത്.

Also Read: നിര്‍ഭയമായി പോളിങ് ബൂത്തിലേക്ക് കശ്‌മീര്‍; സ്ഥിതിഗതികള്‍ വിലയിരുത്തുമ്പോള്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.