ശ്രീനഗർ: ജമ്മു കശ്‌മീർ തെരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ടത്തിൽ മികച്ച പോളിങ് രേഖപ്പെടുത്തി. വൈകുന്നേരം 7.30 വരെ നടന്ന പോളിങിൽ 59.36 ശതമാനം പേരാണ് ജമ്മു കശ്‌മീരിൽ വോട്ട് രേഖപ്പെടുത്തിയത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 58.46 ശതമാനം ആയിരുന്നു പോളിങ്.
തെരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ടമായ ഇന്ന് 24 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടന്നത്. ഒമ്പത് വനിത സ്ഥാനാര്‍ഥികളടക്കം 219 പേരാണ് ജമ്മുവിൽ ജനവിധി തേടുന്നത്. അതിൽ 90 പേര്‍ സ്വതന്ത്ര സ്ഥാനാര്‍ഥികളാണ്. പിഡിപി നേതാവ് മെഹബൂബ മുഫ്‌തിയുടെ മകള്‍ ഇല്‍തിജ മുഫ്‌തി, സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം മുഹമ്മദ് യൂസഫ് തരിഗാമി, എഐസിസി ജനറല്‍ സെക്രട്ടറി ഗുലാം അഹമ്മദ് മിര്‍ തുടങ്ങിയവരാണ് ജനവിധി തേടുന്ന സ്ഥാനാര്‍ഥികള്‍.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
മൂന്ന് ഘട്ടങ്ങളിലായാണ് ജമ്മുവിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഈ മാസം 25നാണ് രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് നടക്കുക. മൂന്നാംഘട്ട തെരഞ്ഞെടുപ്പ് ഒക്‌ടോബർ ഒന്നിന് നടക്കും. ഒക്‌ടോബർ എട്ടിനാണ് ഫല പ്രഖ്യാപനം.
Also Read: ജമ്മു കശ്‌മീര്‍ വിധിയെഴുതുന്നു; ആദ്യഘട്ടത്തിൽ ഇതുവരെ 41.17 % പോളിങ്