ഭുവനേശ്വർ: പുരി ജഗന്നാഥ ക്ഷേത്രത്തില്‍ നടക്കാനിരിക്കുന്ന ദേവസ്‌നാന പൂര്‍ണിമയ്ക്കായി സുരക്ഷ ക്രമീകരണങ്ങള്‍ ഒരുക്കി ഒഡിഷ പൊലീസ്. ഭക്തര്‍ക്ക് തടസമില്ലാതെ ദര്‍ശനം നടത്താനും, ഗതാഗത നിയന്ത്രണം, സുരക്ഷ എന്നിവ ഉറപ്പാക്കാനുമാണ് പൊലീസ് വിപുലമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയത്. ജൂണ്‍ 11 ന് നാണ് ദേവസ്‌നാന പൂര്‍ണിമ.
ഭക്തരുടെ തിരക്ക് നിയന്ത്രിക്കുന്നതിനായി 70 പ്ലാറ്റൂണ്‍ പൊലീസ് സേനയേയും നാല് എസ് പി റാങ്കിലുള്ള കമാന്‍ഡുകളെയും 450 ഉദ്യോഗസ്ഥരേയുമാണ് വിന്യസിക്കുന്നുത്. ഇതുസംബന്ധിച്ച ചര്‍ച്ച ഇന്ന് (ജൂണ്‍ 8) ഐ ജി. എസ്. പ്രവീണ്‍ കുമാറിന്‍റെ അധ്യക്ഷതയില്‍ നടന്നു. പുരി എസ് പി ബിനിത അഗർവാളും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.
ഉത്സവകാലത്ത് ഭക്തരുടെ തിരക്ക് നിയന്ത്രിക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനും സുരക്ഷിതമായ ഗതാഗത സൗകര്യം ഒരുക്കുന്നതിനും ഈ പ്രത്യേക സുരക്ഷാ ക്രമീകരണങ്ങള്‍ സഹായിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. ഭക്തര്‍ക്ക് പ്രത്യേക സുരക്ഷ ഒരുക്കുമെന്നും എസ്‌പി വ്യക്തമാക്കി.
ആചാരപരമായ സ്‌നാന കര്‍മത്തില്‍ ഭക്തര്‍ പങ്കെടുക്കുന്നതിനും ദേവനെ ദര്‍ശിക്കുന്നതിനുമായി പൊലിസ് ബാരിക്കേഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇതുകൂടാതെ സുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടി ഉത്സവം നടക്കുന്ന ക്ഷേത്രത്തിലും പരിസര പ്രദേശങ്ങളിലും AI ക്യാമറകള്‍ സ്ഥാപിച്ചു. തത്സമയം കാര്യങ്ങള്‍ അറിയുന്നതിനായി കേന്ദ്ര കണ്‍ട്രോള്‍ റൂമുമായി ഇത് ബന്ധിപ്പിച്ചിട്ടുണ്ടെന്ന് എസ് പി ബിനിത അഗര്‍വാള്‍ പറഞ്ഞു.
ഭക്തരുടെയും വിനോദസഞ്ചാരികളുടെയും തിരക്ക് കണക്കിലെടുത്ത് ക്ഷേത്ര പരിസരത്തും തിരക്ക് കുറയ്ക്കുന്നതിനുമായി കൃത്യമായ ഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ക്ഷേത്ര ഐതിഹ്യം
12ാം നൂറ്റാണ്ടിലാണ് പുരി ജഗന്നാഥ ക്ഷേത്രം നിര്‍മിച്ചത്. എന്നാല്‍ ഏത് കാലത്താണ് നിര്‍മിച്ചതെന്നോ എന്നത് സംബന്ധിച്ച വിവരങ്ങള്‍ രേഖപ്പെടുത്തിയിട്ടില്ല. കൃഷ്‌ണനും സഹോദരന്‍ ബാലഭദ്രനും സഹോദരി സുഭദ്രയുമാണ് ഈ ക്ഷേത്രത്തിലെ മൂന്ന് വിഗ്രഹങ്ങള്‍. ഹൈന്ദവ വിശ്വാസങ്ങള്‍ അനുസരിച്ച് സ്നാന പൂര്‍ണിമയിലെ ദീര്‍ഘസമയത്തെ കുളിയെ തുടര്‍ന്ന് ജഗന്നാഥനും ബാലഭദ്രനും സുഭദ്രയ്ക്കും അസുഖം ബാധിക്കുന്നു. ഇതേ തുടര്‍ന്ന് ഇവരെ 15 ദിവസം അനസാര ഗ്രഹ എന്നറിയപ്പെടുന്ന അസുഖമുറിയില്‍ കഴിയുകയും അതിന് ശേഷം പൂര്‍ണ ആരോഗ്യത്തോടെ പുറത്തേക്ക് വരികയും ചെയ്യുന്നുവെന്നാണ് വിശ്വാസം. ഇങ്ങനെ കൊണ്ടുവരുന്ന വിഗ്രഹങ്ങള്‍ കാണാന്‍ ഭക്തര്‍ക്ക് അവസരം ഉണ്ടാവില്ല. അത് സിങ്ക ദ്വാര്‍ (സിംഹത്തിന്‍റെ വാതില്‍) എന്നറിയപ്പെടുന്ന കവാടത്തില്‍ വച്ച് ഭക്തര്‍ക്ക് ദര്‍ശിക്കാന്‍ കഴിയും.
സ്‌നാന പൂര്‍ണിമ
സ്‌നാന പൂര്‍ണി അഥവാ സ്‌നാന യാത്ര എന്നാണ് ഇത് അറിയപ്പെടുന്നത്. ഭഗവാന്‍ ജഗന്നാഥന്‍, ബാലഭദ്രന്‍, ദേവി സുഭദ്ര എന്നിവരെ 108 കലം പുണ്യ ജലം ഉപയോഗിച്ച് ആചാരപരമായി കുളിപ്പിക്കുന്നു. തുടര്‍ന്ന് ആഢംബര പൂര്‍ണമായി അലങ്കരിക്കുന്നു. പുണ്യ കര്‍മത്തിന് ശേഷം ദേവന്‍മാര്‍ അനസാര എന്നറിയപ്പെടുന്ന അസുഖമുറിയിലേക്ക് കൊണ്ടുപോകുന്നു. ഇത് രഥയാത്രയ്ക്കിടെ വീണ്ടും ജനങ്ങള്‍ക്ക് ദര്‍ശിക്കാന്‍ കഴിയുന്നു.
ഈ ചടങ്ങിനായി എല്ലാവര്‍ഷവും ആയിരക്കണക്കിന് ഭക്തരാണ് ഇത് ദര്‍ശിക്കാനായി രാജ്യത്തിന്‍റെ വിവിധ കോണില്‍ നിന്നും എത്തുന്നത്.
രഥയാത്ര

മൂന്നു വിഗ്രങ്ങളും വലിയ രഥങ്ങളില്‍ രണ്ടു മൈല്‍ ദൂരത്തുള്ള ഗുണ്ടിച്ച ബാരി എന്ന സ്ഥലത്തേക്ക് കൊണ്ടുപോകുന്നതും ഒരാഴ്‌ചയ്ക്ക് ശേഷം തിരിച്ചു ക്ഷേത്രത്തില്‍ എത്തിക്കുന്നതുമാണ് രഥയാത്ര. മരം കൊണ്ടു നിര്‍മിച്ച കൂറ്റന്‍ രഥങ്ങളുടെ കയര്‍ വലിക്കാന്‍ ആയിരക്കണക്കിന് ഭക്തര്‍ ഉണ്ടാവും. ആഷാഢമാസത്തിലാണ് രഥോത്സവം നടക്കുന്നത്.
Also Read:ഇതാണ് സ്വര്‍ഗം; കണ്ടാലും കണ്ടാലും മതിവരില്ല, മഞ്ഞിന്‍റെ സൗന്ദര്യവും ഒപ്പം സാഹസികതയും