ETV Bharat / bharat

ഈ വര്‍ഷം 13 റോക്കറ്റുകൾ വിക്ഷേപിക്കാനൊരുങ്ങി ഐഎസ്‌ആര്‍ഒ; പ്രതീക്ഷയില്‍ രാജ്യം - ROCKETS LAUNCH FROM ISRO IN 2025

ഇന്ത്യയുടെ സുരക്ഷയ്ക്കായി ബഹിരാകാശ മേഖലയുടെ സാധ്യതയെയും ഐഎസ്‌ആര്‍ഒ പരിഗണിക്കുകയാണെന്നും ഐഎസ്‌ആര്‍ഒ ചെയര്‍മാൻ വി നാരായണൻ.

ISRO CHIEF V NARAYANAN  ISRO  LATEST MALAYALAM NEWS  PSLVC 61 UPDATES
ISRO chairman V Narayanan (ETV Bharat)
author img

By ETV Bharat Kerala Team

Published : May 19, 2025 at 8:55 PM IST

1 Min Read

ചെന്നൈ: 2025ല്‍ പതിമൂന്ന് റോക്കറ്റുകൾ വിക്ഷേപിക്കുമെന്ന് ഐഎസ്‌ആര്‍ഒ ചെയര്‍മാൻ വി നാരായണൻ. പിഎസ്എൽവി സി-61 റോക്കറ്റ് വിക്ഷേപണത്തില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ പത്ര സമ്മേളനത്തിലാണ് ഈ കാര്യം വെളിപ്പെടുത്തിയത്. ഇന്ത്യയുടെ 101-ാമത്തെ റോക്കറ്റ് പരാജയപ്പെട്ടുവെന്നും റോക്കറ്റിൻ്റെ പരാജയത്തെക്കുറിച്ച് അന്വേഷിക്കാൻ സംഘത്തെ രൂപീകരിച്ചിട്ടുണ്ടെന്നും വി നാരായണൻ പറഞ്ഞു.

ദേശീയ സുരക്ഷ, ദുരന്തനിവാരണം, കാലാവസ്ഥാ പ്രവചനം, വന നിരീക്ഷണം, നഗരാസൂത്രണം, കൃഷി എന്നീ പദ്ധതികൾക്കായി തയാറാക്കിയ പിഎസ്എൽവി സി-61 റോക്കറ്റാണ് പരാജയപ്പെട്ടത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ഒരു റോക്കറ്റ് വിക്ഷേപിക്കുന്നത് നാല് ഘട്ടമായാണ്. സാധാരണയായി നാല് ഘട്ടങ്ങളും വിജയകരമായാലെ റോക്കറ്റ് വിക്ഷേപിക്കാനാകൂ. ആദ്യ രണ്ട് ഘട്ടങ്ങൾ വിജയകരമായി പ്രവർത്തിച്ചെങ്കിലും, മൂന്നാം ഘട്ടത്തിൽ ചെറിയ തകരാറും സാങ്കേതികപ്പിഴവുമുണ്ടായതിനാല്‍ റോക്കറ്റ് വിക്ഷേപണം സാധ്യമായില്ലെന്നും റോക്കറ്റിന്‍റെ പരാജയത്തെക്കുറിച്ച് അന്വേഷിക്കാൻ സംഘത്തെ രൂപീകരിച്ചിട്ടുണ്ടെന്നും ഐഎസ്‌ആര്‍ഒ മേധാവി പറഞ്ഞു.

"ഇതുമായി ബന്ധപ്പെട്ട് പഠനങ്ങളും യോഗങ്ങളും നടക്കുന്നുണ്ട്. കാരണങ്ങൾ കണ്ടെത്തുകയും അടുത്ത തവണ ഇത് സംഭവിക്കുന്നില്ലെന്ന് ഉറപ്പാക്കുകയും ചെയ്യും" ഐ.എസ്.ആർ.ഒ മേധാവി കൂട്ടിച്ചേര്‍ത്തു. തുടർച്ചയായി 13 റോക്കറ്റുകൾ വിക്ഷേപിക്കുമെന്നും ജനങ്ങൾക്ക് സന്തോഷത്തോടെയും സുരക്ഷിതത്വത്തോടെയും ജീവിക്കാനാകുന്ന തരത്തിൽ ഐഎസ്‌ആര്‍ഒ എല്ലാത്തരം പ്രവർത്തനങ്ങളും ചെയ്യുമെന്ന് വി നാരായൺ പറഞ്ഞു. ഇന്ത്യയുടെ സുരക്ഷയ്ക്കായി ബഹിരാകാശ മേഖലയുടെ സാധ്യതയെയും ഐഎസ്‌ആര്‍ഒ പരിഗണിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ALSO READ: മുന്നേ നടന്ന് മാതൃക തീര്‍ത്ത് കേരളം; പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് റോബോട്ടിക്‌സ് വിദ്യാഭ്യാസം നിർബന്ധമാക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.