മുംബൈ: ബോംബ് ഭീഷണിയെ തുടർന്ന് ജയ്‌പൂരില്‍ നിന്ന് മുംബൈയിലേക്ക് യാത്ര തിരിച്ച ഇൻഡിഗോ വിമാനം തിരിച്ചിറക്കി. ശുചിമുറിയില്‍ നിന്ന് വിമാനത്തില്‍ ബോംബ് വച്ചിട്ടുണ്ടെന്നെഴുതിയ കുറിപ്പ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിമാനം തിരികെ ഇറക്കിയത് എന്ന് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം (ഏപ്രിൽ 7) രാത്രി 8.50 ഓടെയാണ് വിമാനം സുരക്ഷിതമായി ഛത്രപതി ശിവാജി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ ലാൻഡ് ചെയ്‌തത്.
'ഏപ്രിൽ 7ന് ജയ്‌പൂരിൽ നിന്ന് മുംബൈയിലേക്കുള്ള ഇൻഡിഗോ വിമാനം 6E 5324 ന് ബോംബ് ഭീഷണിയെത്തുടർന്ന് തിരിച്ചിറക്കി' എന്ന് വൃത്തങ്ങൾ പറഞ്ഞു. വിമാനത്തിലെ ശുചിമുറികളിൽ ഒന്നിൽ നിന്ന് ബോംബ് ഭീഷണിയുടെ ഒരു കുറിപ്പ് കണ്ടെത്തിയതിനെ തുടർന്നാണ് വിമാനം അടിയന്തരമായി ലാൻഡ് ചെയ്‌തതെന്ന് അവർ അറിയിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
സംഭവത്തിൽ സുരക്ഷ ഏജന്‍സികള്‍ പരിശോധന നടത്തുകയാണ്. സുരക്ഷാ പ്രോട്ടോകോളിന്‍റെ ഭാഗമായി വിമാനം നിലവിൽ നിരീക്ഷണ മേഖലയിലേക്ക് മാറ്റിയതായി അധികൃതര്‍ പറഞ്ഞു. വിമാനത്തിൽ 225 യാത്രക്കാരുണ്ടായിരുന്നുവെന്ന് വൃത്തങ്ങൾ വ്യക്തമാക്കി.
അതേസമയം സിഎസ്എംഐഎ എയർലൈൻ, സുരക്ഷാ ഏജൻസികളുമായി സജീവമായി ഏകോപിപ്പിക്കുന്നുണ്ടെന്നും യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയാണ് ഞങ്ങളുടെ മുൻഗണന എന്നും വൃത്തങ്ങൾ കൂട്ടിച്ചേർത്തു.
Also Read: റണ്‍വേയില്‍ നിന്ന് തെന്നിമാറിയ വിമാനത്തില്‍ ഉപമുഖ്യമന്ത്രിയും ഡിജിപിയുമടക്കമുള്ള ഉന്നതര്‍