ജമ്മു കശ്‌മീർ : ജമ്മുവിലെ അതിർത്തി പ്രദേശമായ പൂഞ്ചിൽ പാക് സൈന്യം വിന്യസിച്ച ഷെൽ തകർത്ത് ഇന്ത്യൻ സേന. റോഡരികിൽ സ്ഥാപിച്ചിരുന്ന ലൈവ് ഷെല്ലാണ് ഇന്ത്യൻ ബോംബ് സ്ക്വാഡ് നിർവീര്യമാക്കിയത്. പാകിസ്ഥാന്‍റെ തുടരെയുള്ള ഷെല്ലാക്രമണം മൂലം അതിർത്തി മേഖലയിലെ ജനജീവിതം ദുസഹമായിരിക്കുകയാണ്. നിരവധി വീടുകളാണ് വാസയോഗ്യമല്ലാതായി മാറിയത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സമീപകാല വെടിവയ്‌പ്പിൽ ഏറെ നഷ്‌ടം സംഭവിച്ച മേഖലയാണ് അതിർത്തി ഗ്രാമങ്ങള്‍. ഷെല്ലാക്രമണത്തില്‍ നൗഷേര പോലുള്ള പ്രദേശങ്ങളില്‍ മനുഷ്യർക്ക് ജീവഹാനി സംഭവിക്കുകയും വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്‌തിരുന്നു. ഇതിന് പുറമെ കന്നുകാലികൾക്കും നാശം സംഭവിച്ചിരുന്നു.
ഇന്ത്യയും പാകിസ്ഥാനും തമ്മിൽ വെടിനിർത്തൽ കരാറിലെത്തിയതിനെ തുടർന്ന് സംഘർഷം താത്ക്കാലികമായി നിർത്തി വയ്‌ക്കുകയായിരുന്നു. പൂഞ്ചിൽ റോഡരികിൽ ഉണ്ടായിരുന്ന ലൈവ് ഷെൽ ഇന്ത്യൻ സേന നശിപ്പിച്ചു. ഈ വഴിയിലൂടെ നടക്കുന്നവർക്ക് ഇതൊരു വലിയ ഭീഷണിയായിരുന്നു. ഇന്ത്യൻ സേനയോട് നന്ദി പറയുന്നതായി ദാര ബാഗ്യാലിലെ പ്രദേശവാസി പറഞ്ഞു.
ഷെല്ലുകൾ കെട്ടിടത്തിൽ പതിച്ചതിനെ തുടർന്ന് തൻ്റെ വീട് മുഴുവൻ തകർന്നു. തനിക്കും കുടുംബത്തിനും പോകാൻ ഒരിടമില്ലാത്തതിനാൽ ടെൻ്റുകളും മറ്റും നൽകണമെന്ന് രജൗരി ഗ്രാമത്തിലെ അധികൃതരോട് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ജമ്മുകശ്‌മീർ മുഖ്യമന്ത്രി ജില്ലയിലെ നിയന്ത്രണ രേഖയ്‌ക്ക് സമീപമുള്ള ഗ്രാമങ്ങൾ സന്ദർശിക്കുകയും സമീപകാല സംഘർഷങ്ങൾ ബാധിച്ച ആളുകളോട് സംവദിക്കുകയും ചെയ്‌തിരുന്നു.
Also Read: സുവർണ ക്ഷേത്രം ലക്ഷ്യമിട്ട് പാകിസ്ഥാൻ, ഡ്രോണുകളും മിസൈലുകളും തൊടുത്തു; തകർത്ത് ഇന്ത്യൻ സൈന്യം