ന്യൂഡല്‍ഹി: ഇന്ത്യ-യുഎസ് ഉഭയകക്ഷി വ്യാപാര കരാര്‍ (ബിടിഎ) ചര്‍ച്ച ചെയ്യാന്‍ വിദേശകാര്യ മന്ത്രി എസ്.ജയശങ്കറുമായി ടെലിഫോണ്‍ സംഭാഷണം നടത്തി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ. പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ച പകരച്ചുങ്കത്തിലുള്ള രാജ്യത്തിന്‍റെ ആശങ്കയും കേന്ദ്രമന്ത്രി യുഎസിനെ അറിയിച്ചു. വിദേശരാജ്യങ്ങള്‍ക്ക് മേല്‍ യുഎസ് പ്രഖ്യാപിച്ച പകരച്ചുങ്കം നാളെ മുതല്‍ പ്രാബല്യത്തില്‍ വരാനിരിക്കേയാണ് ഇരുവരുടെയും ചർച്ച.
ഇരു രാജ്യങ്ങള്‍ക്കും സ്വീകാര്യമായ രീതിയില്‍ പ്രശ്‌ന പരിഹാരത്തിനുളള ചര്‍ച്ചകള്‍ക്കുള്ള ശ്രമമായിരുന്നു ഇരുവരുടെയും സംഭാഷണം. യുഎസിന്‍റെ പുതിയ പ്രഖ്യാപനങ്ങള്‍ പ്രകാരം ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതിക്ക് 26 ശതമാനം നികുതി ചുമത്തും.
വിവിധ വിഷയങ്ങളില്‍ വിശദമായ ചര്‍ച്ചയാണ് ഇരുവരും നടത്തിയതെന്നാണ് ലഭിക്കുന്ന വിവരം. ചര്‍ച്ചയില്‍ ഇന്ത്യ-യുഎസ് തന്ത്രപ്രധാനമായ പങ്കാളിത്തം ഉറപ്പിച്ചു. ഇന്തോ-പസഫിക് മേഖലയിലെ സഹകരണം കൂടുതല്‍ മെച്ചപ്പെടുത്താനും ഇരുവിഭാഗവും തീരുമാനിച്ചു. ന്യായവും സന്തുലിതവുമായ വ്യാപാര ബന്ധത്തിലേക്ക് എങ്ങനെ പുരോഗതി കൈവരിക്കാം എന്നതിനെ കുറിച്ചും കാര്യക്ഷമായ ചര്‍ച്ചകള്‍ നടന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ഇന്തോ-പസഫിക്, ഇന്ത്യൻ ഉപഭൂഖണ്ഡം, യൂറോപ്പ്, മധ്യപൂർവേഷ്യ, കരീബിയൻ എന്നിവയെ കുറിച്ചും ഇരുവരും സംസാരിച്ചു. ഇന്ത്യയ്‌ക്കും യുഎസിനും ഇടയിലെ ഉഭയകക്ഷി വ്യാപാര കരാറില്‍ തീരുമാനം വേഗത്തിലാക്കുന്നത് സംബന്ധിച്ചും ചർച്ചകള്‍ നടന്നു. ചര്‍ച്ചയ്‌ക്ക് പിന്നാലെ ഇക്കാര്യങ്ങളെ കുറിച്ച് കേന്ദ്രമന്ത്രി എസ്.ജയശങ്കര്‍ എകസില്‍ പോസ്‌റ്റിടുകയും ചെയ്‌തു.
Good to speak with @SecRubio today.
— Dr. S. Jaishankar (@DrSJaishankar) April 7, 2025
Exchanged perspectives on the Indo-Pacific, the Indian Sub-continent, Europe, Middle East/West Asia and the Caribbean.
Agreed on the importance of the early conclusion of the Bilateral Trade Agreement.
Look forward to remaining in touch.…
Also Read: 'താരിഫ് ബ്ലാക്ക്‌മെയിലിങ്ങിന് വഴങ്ങില്ല'; ട്രംപിന്‍റെ തീരുവ ഭീഷണിക്ക് മറുപടിയുമായി ചൈന