ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാനെതിരെ കടുത്ത നടപടികളുമായി ഇന്ത്യ. പാകിസ്ഥാനുമായുള്ള നയതന്ത്ര സഹകരണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി അറിയിച്ചു. പാകിസ്ഥാന്‍ പൗരന്മാര്‍ ഉടന്‍ ഇന്ത്യ വിടണമെന്നും പാക് പ്രതിരോധ ഉദ്യോഗസ്ഥരെ പുറത്താക്കിയതായും വിദേശകാര്യ സെക്രട്ടറി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സിന്ധു നദീജല കരാര്‍ റദ്ദാക്കുകയും ചെയ്‌തു. മാത്രമല്ല വാഗ-അട്ടാരി അതിര്‍ത്തി അടച്ചതായും മിസ്രി പറഞ്ഞു. പാകിസ്ഥാന്‍ പൗരന്മാര്‍ക്ക് ഇനി വിസ നല്‍കില്ലെന്നും തീരമാനിച്ചതായും അദ്ദേഹം വ്യക്തമാക്കി. നയതന്ത്ര ഉദ്യോഗസ്ഥരുടെ എണ്ണം 30 ആക്കി ചുരുക്കുകയും ചെയ്‌തു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പാകിസ്ഥാനിലുള്ള ഇന്ത്യന്‍ എംബസി അടച്ചുപൂട്ടി അവിടെയുള്ള നയതന്ത്രജ്ഞരെ തിരിച്ചെത്തിക്കും. പഹല്‍ഗാമിലെ ആക്രമണത്തിന് പിന്നാലെ ഇന്ന് പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് ഇക്കാര്യങ്ങള്‍ തീരുമാനിച്ചത്. അതേസമയം ഏത് നിമിഷവും പോരാട്ടത്തിനായി സേന തയ്യാറായിരിക്കണമെന്നും കേന്ദ്രം നിര്‍ദേശിച്ചു. മാത്രമല്ല ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കര്‍ശനമാക്കണമെന്നും നിര്‍ദേശമുണ്ട്.
Also Read: നാടിന്‍റെ നോവായി പെഹല്‍ഗാം; കൊല്ലപ്പെട്ട എന്‍ രാമചന്ദ്രന്‍റെ മൃതദേഹം കൊച്ചിയിലെത്തിച്ചു