ന്യൂഡൽഹി: ഐക്യരാഷ്ട്രസഭയുടെ സാമ്പത്തിക സാമൂഹിക കൗൺസിലിലേക്ക് (ഇസിഒഎസ്ഒസി) ഇന്ത്യ തെരഞ്ഞെടുക്കപ്പെട്ടു. 2026-28 വരെയുള്ള കാലയളവിലേക്കാണ് ഇന്ത്യക്ക് അംഗത്വം ലഭിച്ചത്. അംഗരാജ്യങ്ങളുടെ പിന്തുണയ്ക്ക് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ നന്ദി പറഞ്ഞു.
സാമ്പത്തികം, സാമൂഹികം, പാരിസ്ഥിതികം എന്നീ മൂന്ന് സുസ്ഥിര വികസന മാനങ്ങളുള്ള ഐക്യരാഷ്ട്രസഭയുടെ കാതലാണ് ഈ കൗൺസിൽ. വികസന വിഷയങ്ങളിൽ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും ഇസിഒഎസ്ഒസി ശക്തിപ്പെടുത്തുന്നതിനായി പ്രവർത്തിക്കുമെന്നും മന്ത്രി എക്സിൽ കുറിച്ചു. സാമ്പത്തികവും സാമൂഹികവുമായ വിഷയങ്ങളുമായി ബന്ധപ്പെട്ട നയങ്ങൾ ശിപാർശ ചെയ്യുന്നതിൽ ഇസിഒഎസ്ഒസി പ്രധാന പങ്കുവഹിക്കുന്നുണ്ട്.
India was elected to the Economic and Social Council for the term 2026-28 @UN today. Thank member states for their overwhelming support and reposing their trust in us. Appreciate the efforts of @IndiaUNNewYork.
— Dr. S. Jaishankar (@DrSJaishankar) June 4, 2025
India remains committed to championing development issues and keep…
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
സംവാദവും നൂതന ചിന്തയും വളർത്താനുള്ള കേന്ദ്ര വേദിയാണിത്. മുന്നോട്ടുള്ള വഴികളിൽ സമവായമുണ്ടാക്കാനും അന്താരാഷ്ട്രതലത്തിൽ അംഗീകരിച്ച ലക്ഷ്യങ്ങൾ കൈവരിക്കാനും ഇത് ശ്രമങ്ങൾ ഏകോപിപ്പിക്കുന്നു. ഐക്യരാഷ്ട്രസഭയുടെ പ്രധാന സമ്മേളനങ്ങളുടെയും ഉച്ചകോടികളുടെയും ഉത്തരവാദിത്തവും ഇസിഒഎസ്ഒസിക്കുണ്ട്. 1945ലാണ് ഐക്യരാഷ്ട്രസഭയുടെ ആറ് പ്രധാന ശാഖകളിലൊന്നായി ഇസിഒഎസ്ഒസി സ്ഥാപിച്ചത്.