ന്യൂഡൽഹി: മസ്‌തിഷ്‌ക മരണം സംഭവിച്ച ഒരു രോഗിയുടെ അവയവങ്ങൾ ഇന്ത്യൻ വ്യോമസേനയുടെ വിമാനം വഴി ബെംഗളൂരുവിൽ നിന്ന് ഡൽഹിയിലേക്ക് വ്യോമമാര്‍ഗം എത്തിച്ചതോടെ അഞ്ച് പേർക്ക് പുതുജീവൻ ലഭിച്ചു. മരിച്ചയാളുടെ വൃക്കയും കോർണിയയും ആണ് രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യോമമാര്‍ഗം എത്തിച്ചത്. ശനിയാഴ്‌ച എക്‌സിലെ പോസ്റ്റിലൂടെ ഇന്ത്യൻ വ്യോമസേന (ഐഎഎഫ്) ഏകോപിത പ്രവർത്തനത്തിൻ്റെ വിശദാംശങ്ങളും ചിത്രങ്ങളും പങ്കുവച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
വെള്ളിയാഴ്‌ച മസ്‌തിഷ്‌ക മരണം സംഭവിച്ചെന്ന് സ്ഥിരീകരിച്ച ദാതാവ് അഞ്ച് വ്യക്തികൾക്കാണ് പുതു ജീവിതം നല്‍കിയത്.
The IAF enabled life-saving multi-organ retrieval and critical transplants at different locations, undertaken through Command Hospital Air Force Bangalore (CHAFB) today.
— Indian Air Force (@IAF_MCC) June 7, 2025
In this swiftly coordinated effort, the donor patient who was declared brain dead yesterday, became the… pic.twitter.com/zyckwIkAkO
"ജീവൻസാർത്ഥെകഥെ കർണാടക എന്ന അവയവദാന പദ്ധതിയിലൂടെയാണ് ഈ സുഗമമായ പ്രവർത്തനം നടത്തിയത്. സായുധ സേനാ മെഡിക്കൽ സമൂഹത്തിൻ്റെ അസാധാരണമായ പ്രതിബദ്ധതയും വൈദ്യശാസ്ത്ര വൈദഗ്ധ്യവും ആണ് ഈ പ്രവർത്തനം കാട്ടുന്നത്." എന്ന് ഐഎഎഫിൻ്റെ പോസ്റ്റിൽ പറഞ്ഞു.
വ്യോമസേനയുടെ കണക്കനുസരിച്ച് ഒരു വൃക്കയും ഒരു കോർണിയയും ഡൽഹിയിലെ സൈനിക ആശുപത്രിയിലേക്ക് (റിസർച്ച് & റഫറൽ) വിമാനമാർഗം കൊണ്ടുപോയി. മറ്റേ വൃക്കയും കോർണിയയും ബെംഗളൂരുവിലെ വിക്ടോറിയ ആശുപത്രിയിലെ ഒരു മെഡിക്കൽ സംഘവുമായി സഹകരിച്ച് സിഎച്ച്എഎഫ്ബി യിലേക്ക് മാറ്റിവച്ചു. ഗ്ലെനീഗിൾസ് ബിജിഎസ് ആശുപത്രിയിൽ കരൾ മാറ്റിവയ്‌ക്കൽ ശസ്‌ത്രക്രിയ വിജയകരമായി നടന്നു എന്നും വ്യോമസേനയുടെ പോസ്റ്റില്‍ പറയുന്നു.