ഹൈദരാബാദ് : ക്രൂരകൊലപാതക കേസിലെ പ്രതിയെ ഹൈദരാബാദ് പൊലീസ് അറസ്‌റ്റ് ചെയ്‌തു. സെക്കന്താരബാദിലെ ഈസ്‌റ്റ് മാരേദ്‌പള്ളിയിലെ മാഹാത്മാഗാന്ധി നഗർ സ്വദേശിയായ ശിവയാണ് ഹൈദരാബാദ് പൊലീസിൻ്റെ പിടിയിലായത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഇയാളെ അറസ്‌റ്റ് ചെയ്‌തതെന്ന് പൊലീസ് വ്യക്തമാക്കി.
മെയ് 18 ന് മഹാങ്കാളി പൊലീസ് സ്‌റ്റേഷൻ ഒരു അജ്ഞാതൻ്റെ പരാതിയിൽ ഒരു കൊലപാതക കേസ് രജിസ്‌റ്റർ ചെയ്‌തിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ സെക്കന്തരാബാദിലെ എസ്‌ഡി റോഡിലുള്ള ഒരു ഫർണിച്ചൽ കടയുടെ മുന്നിലെ ഫുട്‌പാത്തിൽ രക്തത്തിൽ കുളിച്ച് കിടക്കുന്ന ഒരു മൃതശരീരം കണ്ടെത്തിയിരുന്നു. ഏകദേശം 52-55 വയസ് പ്രായം തോന്നിക്കുന്ന മരിച്ചയാളെ ഇതുവരെയും തിരിച്ചറിഞ്ഞിട്ടില്ല. അതിനുള്ള ശ്രമങ്ങൾ നടന്നുകെണ്ടിരിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
മെയ് 17 ന് പുലർച്ചെ 1.10 ഓടെയാണ് ഇയാൾ കൊല്ലപ്പെട്ടത്. പ്രതി കോൺക്രീറ്റ് കല്ല് കൊണ്ട് ഇയാളെ ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. തലക്ക് ഗുരുതരമായി പരിക്കേറ്റ് രക്തസ്രാവമുണ്ടായതായും ഉദ്യോഗസ്ഥർ പറഞ്ഞു. നോർത്ത് സോണിലെ അഡീഷണൽ ഡിസിപിയുടെയും മഹാങ്കാളി ഡിവിഷനിലെ എസിപിയുടെയും മേൽനോട്ടത്തിൽ ക്രൈം സ്‌റ്റാഫിൻ്റെ പിന്തുണയോടെ അഡീഷണൽ ഇൻസ്‌പെക്‌ടർ വൈ. കേസരി പ്രസാദ്, എസ്‌എച്ച്ഒ കെ. പരുശറാം എന്നിവരായിരുന്നു കേസ് അന്വേഷിച്ചത്.
മരിച്ചയാളെ തിരിച്ചറിയാൻ സഹായിക്കുന്നതിന് മഹാങ്കാളി പൊലീസ് സ്‌റ്റേഷനുമായി അറിയാവുന്ന വിവരങ്ങൾ പങ്കുവയ്ക്കണമെന്ന് ഹൈദരാബാദ് സിറ്റി പൊലീസ് പൊതുജനങ്ങളോട് അഭ്യർഥിച്ചു. തെരുവിൽ താമസിക്കുന്ന ചില പ്രശ്‌നകകാരെ കുറിച്ച് ജാഗ്രത പാലിക്കണമെന്നും സംശയാസ്‌പദമായ പെരുമാറ്റം ശ്രദ്ധയിൽപ്പെട്ടാൽ 100 എന്ന നമ്പറിൽ വിളിച്ച് റിപ്പോട്ട് ചെയ്യണമെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.
Also Read : അപൂർവ ശസ്ത്രക്രിയ നടത്തിയ ഡോക്‌ടർമാർ ഞെട്ടി; 71കാരൻ്റെ പിത്താശയത്തിൽ നിന്ന് പുറത്തെടുത്തത് 8,125 കല്ലുകൾ