പ്രയാഗ്‌രാജ്: ഹൃദയ ശസ്‌ത്രക്രിയ നടത്തി ഏഴ് പേരെ കൊന്ന് ഒളിവിലായിരുന്ന വ്യാജ ഡോക്‌ടറെ കുടുക്കിയത് കോഴിയിറച്ചി പ്രണയം. നരേന്ദ്ര വിക്രമാദിത്യ എന്നയാളെയാണ് ഏപ്രിൽ 7-ന് ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിലെ ഒളിത്താവളത്തില്‍ നിന്നും മധ്യപ്രദേശ് പൊലീസ് പൊക്കിയത്. പ്രശസ്‌ത കാർഡിയോളജിസ്റ്റ് ഡോ. എൻ. ജോൺ കാം എന്ന വ്യാജേന മധ്യപ്രദേശിലെ ദാമോ ജില്ലയിലെ മിഷനറിമാർ നടത്തുന്ന ആശുപത്രിയിലായിരുന്നു ഇയാള്‍ പ്രവര്‍ത്തിച്ചിരുന്നത്.
തട്ടിപ്പ് പൊളിഞ്ഞതോടെ കഴിഞ്ഞ ആറ് മാസമായി നരേന്ദ്ര ഒളിവിലായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിൽ നരേന്ദ്രയും ഇയാള്‍ വളര്‍ത്തിയിരുന്ന ലാബ്രഡോർ ഇനത്തിപ്പെട്ട ബ്രൂണോ എന്ന നായയ്‌ക്കും കോഴി ഇറച്ചി വളരെ ഇഷ്‌ടമാണെന്ന് കണ്ടെത്തിയിരുന്നു. ഒടുവില്‍ കോഴിയിറിച്ചിയോടുള്ള ഈ ആസക്തിയാണ് പ്രതിയെ കുരുക്കുന്നതിന് പൊലീസിനും സഹായകമായത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
സംഭവത്തെക്കുറിച്ച് പൊലീസ് പയുന്നതിങ്ങനെ.. ഒളിവില്‍ പോയ നരേന്ദ്രയുടെ മൊബൈല്‍ ഫോണ്‍ ഓഫായിരുന്നു. എന്നാല്‍ ഒരു കച്ചിത്തുരുമ്പിനായി തങ്ങള്‍ ഇതു നിരീക്ഷിക്കുന്നുണ്ടായിരുന്നു. കോഴിയിറച്ചി കഴിക്കാനുള്ള ആഗ്രഹം മൂത്തതോടെ തന്‍റെ ഫോണ്‍ ഓണാക്കിയ ഇയാള്‍ താന്‍ താമസിക്കുന്നതിന് സമീപത്ത് ഫ്രഷ് ചിക്കന്‍ ലഭിക്കുന്ന കടകൾക്കായി ഓൺലൈനിൽ തിരഞ്ഞു.
പ്രയാഗ്‌രാജിലെ നൈനി പ്രദേശത്തെ എഡിഎ കോളനിയിലുള്ള 'ZU ചിക്കൻ ആൻഡ് എഗ്ഗ് ഷോപ്പ്' എന്ന കടയുടെ നമ്പറാണ് ഇയാള്‍ തപ്പിയെടുത്തത്. കടയിലേക്ക് വിളിച്ച ഇയാള്‍ കോഴി ഇറച്ചി തന്‍റെ ഫ്ലാറ്റിലേക്ക് എത്തിക്കാന്‍ ആവശ്യപ്പെട്ടു. തങ്ങള്‍ക്ക് ഓണ്‍ലൈന്‍ ഡെലിവറി ഇല്ലെന്നും നേരിട്ട് എത്തണമെന്നുമാണ് കട ഉടമ മറുപടി നല്‍കിയത്.
ഇതോടെ താനൊരു ഡോക്‌ടറാണെന്നാണ് നരേന്ദ്ര കടഉടമയോട് തന്നെ പരിചയപ്പെടുത്തിയത്. തിരക്കായതിനാല്‍ കടയിലേക്ക് എത്താന്‍ കഴിയില്ലെന്ന് പറഞ്ഞതോടെ ഇറച്ചി താമസ സ്ഥലത്തേക്ക് എത്തിക്കാമെന്ന് കട ഉടമ സമ്മതിച്ചു. നരേന്ദ്ര ഒമാക്‌സ് ആനന്ദിലെ അഞ്ചാം നിലയിലുള്ള 511 നമ്പർ ഫ്ലാറ്റിന്‍റെ വിലാസത്തിലേക്ക് ഇറച്ചി എത്തിക്കാനാണ് നരേന്ദ്ര ആവശ്യപ്പെട്ടത്.
ഓർഡർ നൽകിയ ശേഷം പ്രതി ഫോൺ സ്വിച്ച് ഓഫ് ചെയ്യുകയും സിം നീക്കം ചെയ്യുകയും ചെയ്‌തിരുന്നെങ്കിലും തങ്ങള്‍ ഇതെല്ലാം ട്രാക്ക് ചെയ്യുന്നുണ്ടായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഉടന്‍ തന്നെ പൊലീസ് സംഘം പ്രയാഗ് രാജിലേക്ക് പുറപ്പെടുകയായിരുന്നുവെന്ന് ദാമോ പൊലീസ് സൂപ്രണ്ട് ശ്രുത് കീർത്തി സോമവംശി പറഞ്ഞു.
കട ഉടമയില്‍ നിന്നും വിവരങ്ങള്‍ ചോദിച്ചറിഞ്ഞതിന് ശേഷമാണ് നരേന്ദ്ര താമസിച്ചിരുന്ന ഫ്ലാറ്റിലേക്ക് പൊലീസ് പോയത്. ഫ്ലാറ്റിന്‍റെ ബെല്‍ അമര്‍ത്തിയപ്പോള്‍ വാതില്‍ തുറന്നത് നരേന്ദ്ര തന്നെ ആയിരുന്നു. അവിടെ വച്ച് തന്നെ പൊലീസ് ഇയാളെ കീഴടക്കിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അയല്‍ക്കാരില്‍ നിന്നും അകന്ന് താമസം
ഡോക്‌ടറാണെന്ന് പറഞ്ഞാണ് ജമുന സിങ് എന്നയാളിൽ നിന്നും നരേന്ദ്ര ഈ ഫ്ലാറ്റ് വാടകയ്ക്ക് എടുത്തിരുന്നത്. താൻ സ്വകാര്യ പ്രാക്‌ടീസാണ് ചെയ്യുന്നത്. ഹൃദയ ശസ്‌ത്രക്രിയയ്ക്കായി ഇടയ്ക്കിടെ ദാമോയിൽ പോകുമെന്നും ഇയാള്‍ ഫ്ലാറ്റ് ഉടമയോട് പറഞ്ഞിരുന്നു. കഴിഞ്ഞ ഒമ്പത് മാസമായി ഇയാള്‍ ഇവിടെ താമസിക്കുന്നുണ്ട്. അയൽക്കാരുമായി നരേന്ദ്ര ഇടപഴകിയിരുന്നില്ലെന്നും പൊലീസ് അറിയിച്ചു.
നടപടി ദേശീയ മനുഷ്യാവകാശ കമ്മീഷന്‍റെ ഇടപെടലില്‍
ജനുവരി മുതൽ ഫെബ്രുവരി വരെ പ്രതി 15 രോഗികൾക്ക് ആൻജിയോപ്ലാസ്റ്റി നടത്തിയതായും അതിൽ ഏഴ് പേർ ചികിത്സയ്ക്കിടെ മരിച്ചതായും ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ ദീപക് തിവാരി പറഞ്ഞു. സിഎംഎച്ച്ഒയ്ക്ക് പരാതി സമർപ്പിച്ചെങ്കിലും അദ്ദേഹം വിഷയം പരിഗണിച്ചില്ല.
ഇതോടെ ദേശീയ മനുഷ്യാവകാശ കമ്മീഷനെ വിവരം അയച്ചു. ഇതിന്‍റെ അടിസ്ഥാനത്തില്‍ കമ്മീഷൻ അംഗം പ്രിയങ്ക് കനുങ്കോ വ്യാജ ഡോക്‌ടറെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റിടുകയും റിപ്പോർട്ട് തേടുകയും ചെയ്‌തതിനെത്തുടർന്നാണ് ഭരണകൂടം നടപടി എടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ALSO READ: ആര്‍ത്തവമുള്ള എട്ടാം ക്ലാസുകാരിയെ പുറത്തിരുത്തി പരീക്ഷ എഴുതിച്ചു; പ്രിന്‍സിപ്പാളിന് സസ്‌പെന്‍ഷന്‍