തീയതി: 11-09-2024 ബുധന്‍
വര്‍ഷം: ശുഭകൃത് ദക്ഷിണായനം
മാസം: ചിങ്ങം
തിഥി: ശുക്ല അഷ്‌ടമി
നക്ഷത്രം: തൃക്കേട്ട
അമൃതകാലം: 01:52 PM മുതല്‍ 03:23 PM വരെ
വർജ്യം: 06:15 PM മുതല്‍ 07:50 PM വരെ
ദുർമുഹൂർത്തം: 11:50 AM മുതല്‍ 12:38 PM വരെ
രാഹുകാലം: 12:20 PM മുതല്‍ 01:52 PM വരെ
സൂര്യോദയം: 06:14 AM
സൂര്യാസ്‌തമയം: 06:27 PM
ചിങ്ങം: ഇന്ന് നിങ്ങൾക്ക് നല്ല ദിവസമായിരിക്കും. മാനസികവും ശാരീരികവുമായ ആരോഗ്യം നല്ല നിലയിലായിരിക്കും. തൊഴിൽ സ്ഥലത്ത് സമാധാനപരമായ ഒരു അന്തരീക്ഷം ആയിരിക്കും. സാമ്പത്തിക നേട്ടത്തിനും സാധ്യത.
കന്നി: ഇന്ന് നിങ്ങളുടെ മനസും ശരീരവും ആരോഗ്യപൂർണ്ണമായിരിക്കും. ഏറ്റെടുത്ത ജോലികൾ കൃത്യമായി പൂർത്തീകരിക്കാൻ സാധിക്കും. സഹപ്രവർത്തകരുടെ പിന്തുണ ലഭിക്കും. ആത്മീയ കാര്യങ്ങൾക്കായി സമയം കണ്ടെത്തും.
തുലാം: ഇന്ന് നിങ്ങളുടെ മനസ് പ്രക്ഷുബ്‌ധമായിരിക്കും. ഒരു കാര്യത്തിലും വ്യക്തമായ തീരുമാനമെടുക്കാന്‍ ഇന്ന് കഴിയില്ല. നിങ്ങളുടെ ദേഷ്യം നിയന്ത്രിക്കണം. കുടുംബാംഗങ്ങളുമായുള്ള പ്രശ്‌നങ്ങൾ ഒഴിവാക്കണം. ഉദരസംബന്ധമായ അസുഖങ്ങൾ പിടിപെടാൻ സാധ്യത.
വൃശ്ചികം: ഇന്ന് നിങ്ങളുടെ ദിവസം ഗംഭീരമായിരിക്കും. കുടുംബത്തോടൊപ്പം കൂടുതൽ സമയം പങ്കിടാൻ സാധിക്കും. മതപരവും ആത്‌മീയവുമായ കാര്യങ്ങളിൽ ഇന്ന് ശ്രദ്ധ കേന്ദ്രീകരിക്കും. സാമ്പത്തിക നേട്ടമുണ്ടാകും. പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടാൻ സാധ്യത.
ധനു: നിങ്ങളുടെ ദേഷ്യം നിയന്ത്രിക്കണം. ജോലിസ്ഥലത്തെ പ്രശ്‌നങ്ങൾ നിങ്ങളെ ബാധിച്ചേക്കാം. ദൂര യാത്ര പോകാൻ സാധ്യത. മാനസികവും ശാരീരികവുമായ ആരോഗ്യം നല്ല നിലയിലായിരിക്കില്ല. വിദ്യാർഥികൾക്ക് ഇന്ന് വിഷമതകൾ നിറഞ്ഞ ദിവസമായിരിക്കും.
മകരം: ഇന്ന് നിങ്ങൾക്ക് നല്ല ദിവസമായിരിക്കും.നിങ്ങളുടെ പ്രിയപ്പെട്ട സുഹൃത്തുക്കളുമായും ബന്ധുക്കളുമായും സമയം പങ്കിടാൻ സാധിക്കും. സാമ്പത്തിക നേട്ടം ഉണ്ടാകും. ജോലി സ്ഥലത്ത് നിങ്ങൾ ശോഭിക്കും.
കുംഭം: ഇന്ന് വളരെ ഉത്‌പാദനക്ഷമമായ ഒരു ദിവസമായിരിക്കും. ജോലിയിൽ നിങ്ങൾ മികവ് കാണിക്കും. ജോലി സ്ഥലത്ത് നിങ്ങൾ അഭിനന്ദിക്കപ്പെടും. സഹപ്രവർത്തകരുടെ പിന്തുണ നിങ്ങൾക്ക് ഉണ്ടാകും. സാമ്പത്തിക കാര്യങ്ങള്‍ നല്ല രീതിയില്‍ കൈകാര്യം ചെയ്യാൻ കഴിയും.
മീനം: ഇന്ന് നിങ്ങളുടെ ദിവസം അത്ര നല്ലതായിരിക്കില്ല. ജോലി സ്ഥലത്തെ പ്രശ്‌നങ്ങൾ നിങ്ങളെ നല്ല രീതിയിൽ ബാധിക്കും. സുഹൃത്തുമായോ കുടുംബാംഗങ്ങളുമായോ തർക്കം ഉണ്ടാകാൻ സാധ്യത. അനാവശ്യ ചിന്തകൾ ഒഴിവാക്കാൻ ശ്രമിക്കുക. സാമ്പത്തിക ഇടപാടുകളിൽ നിങ്ങൾ അതീവ ജാഗ്രത പുലർത്തണം.
മേടം: ഇന്നത്തെ ദിവസം നിങ്ങൾ ആത്മീയ കാര്യങ്ങൾക്കാകും പ്രാധാന്യം നൽകുക. ധ്യാനം നിങ്ങള്‍ക്ക് ആശ്വാസവും ശാന്തതയും നല്‍കും. ഒരു ചെറിയ തീർഥ യാത്ര പോകാനും സാധ്യത. അകലെ നിന്ന് സന്തോഷം നൽകുന്ന വാർത്ത നിങ്ങളെ തേടിയെത്തും. സാമ്പത്തിക നേട്ടത്തിനും സാധ്യതയുണ്ട്. വിദ്യാർഥികൾക്കും ഇന്ന് നല്ല ദിവസമായിരിക്കും.
ഇടവം: ഇന്ന് നിങ്ങള്‍ക്ക് അനുകൂലമായ ദിവസമാണ്. ശാരീരികവും മാനസികവുമായി നിങ്ങളുടെ ആരോഗ്യനില അതീവ തൃപ്‌തികരമായിരിക്കും. സുഹൃത്തുക്കള്‍ക്കും പ്രിയപ്പെട്ടവര്‍ക്കുമൊപ്പം ഏറെ സമയം ചെലവഴിക്കും. ഏറ്റെടുക്കുന്ന കാര്യങ്ങളിൽ വിജയം കൈവരിക്കും. സാമ്പത്തിക നേട്ടത്തിന് സാധ്യത.
മിഥുനം: സുഖവും സന്തുഷ്‌ടവുമായ ഒരു ദിവസമായിരിക്കും ഇന്ന്. തൊഴിലിൽ സഹപ്രവർത്തകരുടെ പിന്തുണ നിങ്ങളെ ഇന്ന് സന്തുഷ്‌ടനാക്കും. തൊഴിൽ സ്ഥലത്ത് സമാധാനപരമായ അന്തരീക്ഷം ആയിരിക്കും. അതിനാൽ തന്നെ ഏറ്റെടുത്ത ജോലികളെല്ലാം പൂർത്തീകരിക്കാൻ സാധിക്കും. നിങ്ങളുടെ കഠിനാധ്വാനം അംഗീകരിക്കപ്പെടും.
കര്‍ക്കടകം: ഇന്ന് നിങ്ങൾക്ക് നല്ല ദിവസമായിരിക്കും. ജോലി സ്ഥലത്ത് സുഖകരമായ ഒരന്തരീക്ഷം ലഭിക്കും. അപൂർണമായി കിടക്കുന്ന ജോലികൾ ഇന്ന് പൂർത്തീകരിക്കാൻ സാധിക്കും. സാമ്പത്തിക നേട്ടത്തിന് സാധ്യത. വിദ്യാർഥികൾ പഠനകാര്യത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തണം.