ചണ്ഡീഗഡ്: ഹരിയാനയിൽ ഇന്ന് (ഒക്‌ടോബർ 5) നിയമസഭാ തെരഞ്ഞെടുപ്പ്. രാവിലെ 7 മണിക്ക് തുടങ്ങിയ പോളിങ് വൈകീട് 6 വരെ നീളും. 90 സീറ്റുകളിലേക്കാണ് മത്സരം നടക്കുന്നത്. സംസ്ഥാനത്തുടനീളം 20,632 പോളിങ് ബൂത്തുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. 2 കോടിയിലധികം വോട്ടർമാരാണ് ഹരിയാനയിലുള്ളത്.
ബിജെപിയും കോൺഗ്രസും തമ്മിലാണ് പ്രധാന മത്സരം. കഴിഞ്ഞ രണ്ട് തവണയും അധികാരത്തിലേറിയ ബിജെപി മൂന്നാമൂഴത്തിനായാണ് ഇത്തവണ ജനവിധി തേടുന്നത്. അതേസമയം, കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം ഒരു പതിറ്റാണ്ടിനു ശേഷമുള്ള തിരിച്ചുവരവിനുള്ള സാധ്യതകൾ തിരയുകയാണ് ഈ തെരഞ്ഞെടുപ്പ്. ഇരുപാർട്ടികളെ കൂടാതെ ആം ആദ്‌മി, ജെജെപി, ഉൾപ്പെടെ നിരവധി പ്രാദേശിക പാർട്ടികളും മത്സര രംഗത്തുണ്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
എക്‌സിറ്റ് പോൾ ഫലങ്ങൾ വൈകിട്ട് 6.30 ന് ശേഷം മാത്രമേ പുറത്തുവിടൂ എന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫ് ഇന്ത്യ അറിയിച്ചു. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വിപുലമായ സുരക്ഷാ ക്രമീകരണങ്ങളാണ് സംസ്ഥാനത്ത് ഒരുക്കിയിരിക്കുന്നത്. ഒക്ടോബർ 8 ന് ജമ്മു കശ്‌മീരിനൊപ്പം ഹരിയാന തെരഞ്ഞെടിപ്പിന്‍റെയും ഫലം അറിയാം.
Also Read:ഹരിയാന നിയമസഭ തെരഞ്ഞെടുപ്പ്: അട്ടിമറി സാധ്യത? പ്രവര്‍ത്തകര്‍ ജാഗരൂകരാകണമെന്ന് കോണ്‍ഗ്രസ്