ഗുരുദാസ്‌പൂര്‍: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം മൂര്‍ച്‌ഛിക്കുന്നതിനിടെ പഞ്ചാബിലെ അതിര്‍ത്തി ഗ്രാമങ്ങളില്‍ ഭയത്തിന്‍റെയും ആശങ്കയുടെയും നിഴല്‍ വിരിച്ചിരിക്കുന്നു. ഏപ്രില്‍ 22ന് പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ പാകിസ്ഥാന് സമീപത്തേക്ക് ആരും പോകരുതെന്ന് ഈ അതിര്‍ത്തി ഗ്രാമങ്ങളില്‍ അധികൃതര്‍ നിരന്തരം അറിയിപ്പുകള്‍ നല്‍കുന്നു. ജനങ്ങള്‍ ജാഗ്രതയോടെ ഇരിക്കണമെന്നും അധികൃതര്‍ നിര്‍ദ്ദേശിക്കുന്നുണ്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കാര്യങ്ങളെക്കുറിച്ച് ഈ ഗ്രാമവാസികള്‍ക്ക് അറിയാം. പഹല്‍ഗാം ആക്രമണത്തിന് ഉത്തരവാദികളായവരെ ഇന്ത്യ ശിക്ഷിക്കണമെന്ന് അഭിപ്രായവും ഇവര്‍ക്കുണ്ട്. അതേസമയം രണ്ട് ആണവ ശക്തികള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ ഈ രാജ്യങ്ങള്‍ക്കുണ്ടാക്കിയേക്കാവുന്ന നഷ്‌ടങ്ങള്‍ ഇവരെ ആശങ്കപ്പെടുത്തുന്നുമുണ്ട്.
തങ്ങളുടെ ജീവനെയും ജീവിതോപാധികളെയും കുറിച്ച് ആശങ്കപ്പെടുന്ന ഗുരുദാസ്‌പൂരിലെ ജനങ്ങള്‍ യുദ്ധം നിരവധി നിരപരാധികളുടെ ജീവന്‍ എടുക്കാന്‍ മാത്രമേ പ്രയോജനപ്പെടൂ എന്നും ചൂണ്ടിക്കാട്ടുന്നു. അതേസമയം പഹല്‍ഗാം ആക്രമണത്തെ അപലപിച്ച അവര്‍ നിലവിലെ യുദ്ധ സമാന സാഹചര്യത്തെക്കുറിച്ച് ആശങ്കകളും പങ്കു വച്ചു.
പഹല്‍ഗാം ഭീകരാക്രമണം നിരവധി ജീവനുകള്‍ നഷ്‌ടമാക്കിയെന്ന് നാട്ടുകാരിലൊരാള്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇത് അങ്ങേയറ്റം അപലപനീയമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആക്രമണത്തിന് പിന്നാലെ ജനങ്ങള്‍ ജാഗ്രത പുലര്‍ത്താന്‍ ഗ്രാമത്തിലെ ഗുരുദ്വാര സാഹിബില്‍ നിന്ന് അറിയിപ്പുണ്ടായി. ഗ്രാമത്തിലെ യുവാക്കള്‍ രാത്രിയും കാര്യങ്ങള്‍ നിരീക്ഷിക്കുകയാണ്. ആരും എങ്ങോട്ടും പോകുന്നില്ല. എന്തെങ്കിലും നീക്കങ്ങളുണ്ടായാല്‍ പൊലീസിനെയോ ബിഎസ്‌എഫിനെയോ അറിയിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.
പഹല്‍ഗാമില്‍ സംഭവിച്ചത് അപലപനീയമാണ്. പക്ഷേ ഒരു യുദ്ധമുണ്ടായാല്‍ ഒരുപാട് സഹിക്കേണ്ടി വരും. ധാരാളം ജീവനുകള്‍ നഷ്‌ടമാകും. കുട്ടികളെയും വളര്‍ത്തുമൃഗങ്ങളെയും കൊണ്ട് എവിടേക്ക് പോകുമെന്നും ഇവര്‍ ചോദിക്കുന്നു. ബിഎസ്‌എഫ് ജവാന്‍മാര്‍ ഗ്രാമത്തില്‍ വന്ന് തങ്ങളോട് ജാഗ്രത പുലര്‍ത്തണമെന്ന് നിര്‍ദ്ദേശിക്കുന്നു. എത്രയും പെട്ടെന്ന് വിളവെടുക്കാനും അവര്‍ ഞങ്ങളോട് നിര്‍ദ്ദേശിച്ചു. എല്ലാദിവസവും അധികൃതരുടെ അറിയിപ്പുകള്‍ വരുന്നുണ്ട്.
യുദ്ധമുണ്ടായാല്‍ തങ്ങള്‍ക്ക് ജീവിക്കാനൊരിടമില്ല. വലിയ നഷ്‌ടങ്ങള്‍ സംഭവിക്കുമെന്ന് മറ്റൊരു നാട്ടുകാരനും ചൂണ്ടിക്കാട്ടുന്നു. ധാരാളം യുദ്ധങ്ങള്‍ ഞങ്ങള്‍ കണ്ടതാണ്. ഒന്ന് കൂടി കാണാന്‍ വയ്യ എന്നും അദ്ദേഹം പറയുന്നു. യുദ്ധമുണ്ടായാല്‍ സര്‍ക്കാര്‍ സഹായിക്കുമെന്ന് എന്നാല്‍ ഒന്നും ഉണ്ടാകാന്‍ പോകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സമാനമായ ആശങ്കകള്‍ നാട്ടുകാരനായ മറ്റൊരാളും പ്രകടിപ്പിച്ചു. നമുക്ക് മാത്രമല്ല നഷ്‌ടമുണ്ടാകുന്നത്.ധാരാളം സൈനികരും യുദ്ധത്തില്‍ കൊല്ലപ്പെടും. അടുത്തിടെ ഐഇഡി പൊട്ടിത്തെറിച്ച് ഒരു ബിഎസ്‌എഫ് ജവാന്‍ കൊല്ലപ്പെട്ടിരുന്നു. ഒരു പെണ്‍കുട്ടിയും സമാന ദുരന്തത്തിനിരയായി. നമുക്ക് യുദ്ധം വേണ്ട എന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.