ന്യൂഡൽഹി : ജിഎസ്‌ടി ചട്ടക്കൂട് മെച്ചപ്പെടുത്തുന്നതിനായി ശുപാർശകള്‍ നിരത്തി ജിഎസ്‌ടി കൗൺസിൽ. 54-ാമത് ജിഎസ്‌ടി കൗൺസിൽ യോഗത്തിലാണ് ശുപാര്‍ശകള്‍ മുന്നോട്ടുവച്ചത്. ലൈഫ് ആന്‍ഡ് ഹെൽത്ത് ഇൻഷുറൻസ് പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായി പുതിയ മന്ത്രിമാരുടെ സംഘം (ജിഒഎം) രൂപീകരിക്കുമെന്നും അധികൃതർ അറിയിച്ചു.
2024 ഒക്‌ടോബറോടെ ഇത് സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കും. കേന്ദ്ര ധനകാര്യ, കോർപ്പറേറ്റ് കാര്യ മന്ത്രി നിർമല സീതാരാമന്‍റെ അധ്യക്ഷതയിലാണ് ഇന്ന് ജിഎസ്‌ടി കൗൺസിൽ യോഗം ചേർന്നത്. സർക്കാർ അല്ലെങ്കിൽ സ്വകാര്യ ഗ്രാന്‍റുകൾ വഴി ധനസഹായം നൽകുന്ന പ്രത്യേക സ്ഥാപനങ്ങൾ നൽകുന്ന ഗവേഷണ-വികസന സേവനങ്ങളെ ജിഎസ്‌ടിയിൽ നിന്ന് ഒഴിവാക്കാന്‍ കൗൺസിൽ നിർദേശിച്ചതായി യോഗത്തിന് ശേഷം ധനമന്ത്രി പറഞ്ഞു. കൂടാതെ, പ്രധാന കാൻസർ മരുന്നുകളായ Trastuzumab Deruxtecan, Osimertinib, and Durvalumab എന്നിവയുടെ ജിഎസ്‌ടി നിരക്ക് 12% ൽ നിന്ന് 5% ആയി കുറയ്ക്കാനും ശുപാർശ ചെയ്‌തു.
Also Read: ഓഗസ്‌റ്റിൽ ജിഎസ്‌ടിയായി ശേഖരിച്ചത് 1.74 ലക്ഷം കോടി രൂപ; 10 ശതമാനം വർധന