ന്യൂഡല്‍ഹി: കർത്തവ്യ നിർവ്വഹണത്തിനിടെയുളള ധീരതയ്ക്കുള്ള സൈനിക ബഹുമതികള്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു പ്രഖ്യാപിച്ചു. കീര്‍ത്തി ചക്ര, ശൗര്യചക്ര എന്നീ വിഭാഗങ്ങളിലായാണ് ബഹുമതികൾ നല്‍കുക.
നാല് ജവാന്‍മാര്‍ക്ക് മരണാനന്തര ബഹുമതിയായി കീര്‍ത്തി ചക്രയും ഏഴ് ജവാന്‍മാര്‍ക്ക് മരണാനന്തര ബഹുമതിയായി ശൗര്യചക്രയും നല്‍കി ആദരിക്കും. കരസേനയിലെ പതിനെട്ട് പേര്‍ക്കും വ്യോമ സേനയിലെ നാല് പേര്‍ക്കും നാവികസേനയിലെ മൂന്ന് പേര്‍ക്കുമാണ് ശൗര്യചക്ര നല്‍കുക. ഏഴ് സിആര്‍പിഎഫ് ജവാന്മാര്‍ക്കും ശൗര്യചക്ര നല്‍കും.
ജമ്മു കശ്മീരിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ഭീകരവിരുദ്ധ/കലാപവിരുദ്ധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വിവിധ ഓപ്പറേഷനുകളിൽ ഇന്ത്യൻ സൈന്യത്തിൻ്റെ ധീരത പ്രകടമായിരുന്നു. ഈ ഓപ്പറേഷനുകളിൽ നിരവധി ഭീകരവാദികളെ കൊലപ്പെടുത്തിയിരുന്നു.
ഇന്ത്യൻ നാവികസേന ഉദ്യോഗസ്ഥർ കടൽക്കൊള്ള വിരുദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്നു. കടൽക്കൊള്ളക്കാർ കീഴടങ്ങുന്നതിനും ബന്ദികളെ മോചിപ്പിക്കുന്നതിനും ഇവരുടെ പോരാട്ടങ്ങൾ കാരണമായി. മാവോയ്സ്റ്റുകളെ കീഴ്‌പ്പെടുത്താൻ സിപിഎആർഫും വിവിധ ഓപ്പറേഷനുകൾ നയിച്ചിരുന്നു. ഇതെല്ലാം പരിഗണിച്ചാണ് ബഹുമതി നൽകുന്നത്.
ശൗര്യ ചക്ര: മേജർ ലഫ്റ്റനൻ്റ് കേണൽ) വിജയ് വർമ്മ, ഡെപ്യൂട്ടി കമാൻഡൻ്റ് വിക്രാന്ത് കുമാർ (സിആർപിഎഫ്), ഇൻസ്പെക്ടർ/ ജിഡി ജെഫ്രി ഹ്മിംഗ്ചുള്ളോ (സിആർപിഎഫ്) വിംഗ് കമാൻഡർ വെർനൺ ഡെസ്മണ്ട് കീൻ (ഐഎഎഫ്), സ്ക്വാഡ്രൺ ലീഡർ ദീപക് കുമാർ (ഐഎഎഫ്), സ്പെഷ്യൽ പൊലീസ് ഓഫീസർ സഞ്ജീവ് സാൻജീവ് പൊലീസ് (ഐഎഎസ്).
കേണൽ പവൻ സിങ് (IA), നായിബ് സുബേദാർ (ഇപ്പോൾ സുബേദാർ) പി പബിൻ സിംഘ, മേജർ സാഹിൽ രന്ധാവ (IA), മേജർ (ഇപ്പോൾ ലഫ്റ്റനൻ്റ് കേണൽ), CVS നിഖിൽ (IA), മേജർ ത്രിപത്പ്രീത് സിങ് (IA), ലെഫ്റ്റനൻ്റ് കമാൻഡർ കപിൽ യാദവ് (IN), ഡെപ്യൂട്ടി കമാൻഡൻ്റ് ലഖ്‌വീർ (CRPFCR), അസിസ്റ്റൻ്റ് (CRPFG) മൽകിത് സിങ് (സിആർപിഎഫ്), സുബേദാർ മോഹൻ റാം (ഐഎ),
കമോഡോർ ശരദ് സിൻസൻവാൾ (ഐഎൻ) ഫ്ലൈറ്റ് ലെഫ്റ്റനൻ്റ് അമൻ സിങ് (ഐഎഎഫ്), സർജൻറ് ദാഭി സഞ്ജയ് ഹിഫാഭായി (ഐഎഎഫ്), മേജർ കുനാൽ (ഐഎ) മേജർ ആശിഷ് ദാഹിയ (IA), ഹവിൽദാർ പ്രകാശ് തമാങ് (IA), മേജർ സതേന്ദർ ധങ്കർ (IA), അസിസ്റ്റൻ്റ് കമാൻഡൻ്റ് എഷെൻതുങ് കിക്കോൺ (IA), സുബേദാർ വികാസ് തോമർ (IA).
ശൗര്യ ചക്ര (മരണാനന്തരം): മേജർ ആഷിഷ് ധോഞ്ചക് (IA), ശിപായി പർദീപ് സിങ് (IA), ഹവിൽദാർ രോഹിത് കുമാർ (IA), പവൻ കുമാർ CT/GD (CRPF), ദേവൻ C CT/GD (CRPF), വിജയൻ കുട്ടി ജി (BRO), ക്യാപ്റ്റൻ ദീപക് സിങ് (IA).
കീർത്തി ചക്ര: മേജർ മല്ല രാമ ഗോപാൽ നായിഡു (IA), മേജർ മഞ്ജിത് (IA)
കീർത്തി ചക്ര (മരണാനന്തരം): റൈഫിൾമാൻ രവി കുമാർ (IA), കേണൽ മൻപ്രീത് സിംഗ് (IA), ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ഹിമയൂൺ മുസമ്മിൽ ഭട്ട് (J&K പൊലീസ്), നായിക് ദിൽവാർ ഖാൻ (IA),