ഭോപ്പാൽ: മധ്യപ്രദേശിലെ വീരാംഗന ദുർഗാവതി കടുവാ സങ്കേതത്തിൽ ഒരു കാവൽക്കാരനുണ്ട്. ഒരു സാധരണ കാവൽക്കാരൻ അല്ല. കുറ്റവാളികൾ പോലും ഭയക്കുന്ന ഒരു കാവൽക്കാരൻ. പറഞ്ഞു വരുന്നത് മനുഷ്യനായ ഒരു കാവൽക്കാനെ കുറിച്ചല്ല. ഒരു നായയെ കുറിച്ചാണ്. ബെൽജിയൻ മാലിനോയിസ് ഇനത്തിൽപ്പെട്ട ഗലീലിയോ ആണ് താരം.
ശക്തനും സംശയാസ്‌പദമായി തോന്നുന്ന എന്തും മണത്ത് കണ്ടുപിടിക്കുകയും ചെയ്യുന്ന ഗലീലിയോ കിലോമീറ്ററുകൾ അകലെയുള്ള വേട്ടക്കാരുടെ സാനിധ്യം തിരിച്ചറിയുന്നതിലും കേമനാണ്. ഗലീലിയോ ആള് അത്ര ചിലറക്കാരനല്ല.
തിളങ്ങുന്ന കണ്ണുകളുള്ള ഗലീലിയോ വന്യജീവി കുറ്റകൃത്യങ്ങൾ തെളിയിക്കുന്നതിൽ ജീവിക്കുന്ന ഇതിഹാസമായി അറിയപ്പെടുന്നു. 2020 മുതൽ സാഗർ, ദാമോ, നരസിംഗ്‌പൂർ ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന സസ്ഥാനത്തെ ഏറ്റവും വലിയ കടുവ സംരക്ഷണ കേന്ദ്രത്തിൽ കാവൽക്കാരനായി കഴിയുന്നു.
കഴിഞ്ഞ നാലോ അഞ്ചോ വർഷത്തിനിടെ 51 വന്യജീവി കുറ്റകൃത്യ കേസുകൾ പരിഹരിക്കുന്നതിൽ ഗലീലിയോയുടെ പങ്ക് വളരെ വലുതാണ്. ഇപ്പോഴിതാ 91 വേട്ടക്കാരെ പിടികുടുന്നതിലേക്കും ഗലീലിയോ സുപ്രധാന പങ്ക് വഹിച്ചു. 2017 മാർച്ച് 17 നാണ് ഗലീലിയോ ജനിക്കുന്നത്. ആദ്യം മൊറീനയിലെ ചമ്പൽ ഘരിയാൽ സങ്കേതത്തിൽ നിയമിതനായി പിന്നീടാണ് അസാധാരണമായ കാവൽ കഴിവുകൾ കണക്കിലെടുത്ത് 2020 ൽ വീരാംഗന ദുർഗാവതി കടുവാ സങ്കേതത്തി മാറ്റുന്നത്.
പുള്ളിപ്പുലി, കരടി, കൃഷ്‌ണമൃഗം എന്നിവയുടെ കൊലപാതകങ്ങളും റിസർവിനുള്ളിൽ പ്രവർത്തിക്കുന്ന വേട്ടയാടൽ ശൃംഖലകളും 2 അടി ഉയരമുള്ള ഇവൻ കണ്ടെത്തിയിട്ടുണ്ട്. ഗലീലിയോ ഒരു സാധാരണ നായയല്ലെന്നും അവന് ചിന്താശേഷി കൂടുതലാണെന്നും നൗരദേഹി ടൈഗർ റിസർവ് ഡെപ്യൂട്ടി ഡയറക്‌ടർ ഡോ. എ.എ. അൻസാരി പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
രഹസ്യാന്വേഷണ വിഭാഗങ്ങളുടെയും പട്രോളിംങ് പട്ടികകളുടെയും അടിസ്ഥാനത്തിലാണ് അവനെ അന്വേഷണത്തിന് അയയ്ക്കുന്നത്. പ്രത്യേകിച്ച് വേട്ടക്കാർ ഏറ്റവും സജീവമായ പ്രദേശങ്ങളിലേക്ക് എന്നും അൻസാരി പറഞ്ഞു.
ബെൽജിയൻ മാലിനോയിസ് നായകൾ ലോകമെമ്പാടും അറിയപ്പെടുന്നത് അവയുടെ ബുദ്ധിശക്തിയും ചടുലതയും മനുഷ്യരുമായുള്ള ബന്ധങ്ങളിലൂടെയും ഒക്കെയാണ്. അതുകൊണ്ടാണ് ലോകമെമ്പാടുമുള്ള എലൈറ്റ് ആർമി, പൊലീസ് സ്ക്വാഡുകൾ എന്നിവയിലെല്ലാം ഈ ഇനത്തിന് ആവശ്യക്കാർ ഏറെയുള്ളത്.
"ഗലീലിയോ വളരെ വേഗതയുള്ളവനാണ്. ഒരിക്കൽ അവന് ഒരു മണം കിട്ടിയാൽ അത് എന്താണെന്നറിയുന്നതുവരെ അവൻ അതിനെ പിൻതുടരും". ഗലീലിയോയുടെ മാനേജര്‍ ഫോറസ്‌റ്റ് ഗാർഡ് പ്രീതം അഹിർവാർ പറഞ്ഞു.
ഗന്ധം രിരിച്ചറിയാനും ഓർമ്മശക്തി വീണ്ടെടുക്കാനും ഈ നായക്ക് പരിശീലനം നൽക്കുന്നുണ്ട്. ഗലീലിയോക്ക് ചിട്ടയായ ദിനചര്യവും ഭക്ഷണക്രമവും ഉണ്ട്. ഇതെല്ലാം തീരുമനിക്കുന്നത് ഭോപ്പാലിലെ ഫോറസ്‌റ്റ് ഹെഡ്ക്വാർട്ടേഴ്‌സാണ്.
ഭക്ഷണക്രമം, വാക്‌സിനേഷൻ, മെഡിക്കൽ പരിശോധനകൾ എന്നിവ ഉൾപ്പെടുന്ന ഇവൻ്റെ പ്രതിമാസ പരിപാലനത്തിന് 40,000 മുതൽ 50,000 രൂപ വരെ ചെലവാകും. നൗരദേഹിയുടെ വേനൽക്കാല ചൂട് കഠിനമായതിനാൽ ശുദ്ധജലം നിരന്തരം ലഭ്യമാകുന്ന ഒരു കൂട്ടിലാണ് ഗലീലിയോ വിശ്രമിക്കുന്ന സ്ഥലം. അടിയന്തര സാഹചര്യങ്ങളിൽ ഒരു പ്രത്യേക വാഹനവും അനുവദിച്ചിട്ടുണ്ട്.
"വനം ഉദ്യോഗസ്ഥർക്ക് ഗലീലിയോ വെറുമൊരു നായയല്ല. മറിച്ച് കുടുംബത്തിലെ ഒരു അംഗത്തെപോലെയാണ്. അവൻ അവൻ്റെ ഭാഷയിൽ സംസാരിക്കും പക്ഷെ എല്ലാവർക്കും അത് മനസിലാകണമെന്നില്ല. എന്നാൽ എനിക്ക് മനസിലാവും" അഹിർവാർ പറഞ്ഞു.
Also Read: ദുരൂഹതയേറി ഡൽഹിയിലെ ഒൻപത് വയസുകാരിയുടെ മരണം; ലൈംഗികാതിക്രമം നടന്നതായി സംശയം