ഉദയ്‌പൂര്‍: ഫ്രഞ്ച് വനിതയെ ബലാത്സംഗം ചെയ്‌തതായി പരാതി. ഒരു നിശാപാര്‍ട്ടിക്ക് ശേഷമാണ് താന്‍ ബലാത്സംഗം ചെയ്യപ്പെട്ടതെന്നും ഇവരുടെ പരാതിയില്‍ പറയുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
രാജസ്ഥാനിലെ ഉദയ്‌പൂരിലാണ് സംഭവം നടന്നത്. പരാതിയില്‍ ബദ്‌ഗാവ് പൊലീസ് കേസെടുത്തു. പ്രതിക്കൊപ്പം ഇവര്‍ ഒരു കഫേയില്‍ പാര്‍ട്ടിയില്‍ പങ്കെടുത്തതായും അതിന് ശേഷം അയാളുടെ വീട്ടിലേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നുമാണ് പരാതിയില്‍ പറയുന്നത്. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ടൈഗര്‍ഹില്‍സിലെ ഒരു റസ്റ്റോറന്‍റിലാണ് പാര്‍ട്ടി നടന്നത്. സ്‌ത്രീകളടക്കം നിരവധി ഫ്രഞ്ചുകാര്‍ പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു. സുഹൃത്തുകള്‍ക്കൊപ്പമാണ് പരാതിക്കാരിയും പാര്‍ട്ടിക്കെത്തിയതെന്ന് പൊലീസ് പറഞ്ഞു. പാര്‍ട്ടിക്കെത്തിയവരെല്ലാം ഭക്ഷണം കഴിക്കുകയും മദ്യപിക്കുകയും ചെയ്‌ത ശേഷമാണ് ബലാത്സംഗം നടന്നത്. സിദ്ധാര്‍ത്ഥ് എന്നൊരാളാണ് ഇവരെ കൂട്ടിക്കൊണ്ടു പോയി ഉപദ്രവിച്ചത്.
പരാതിക്കാരിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. ആരോപണ വിധേയനനെ കണ്ടെത്താന്‍ പൊലീസ് തെരച്ചില്‍ തുടങ്ങിയിട്ടുണ്ട്. ഇരുവരും തമ്മില്‍ എത്രകാലമായി അറിയാം എന്നതിലടക്കം അന്വേഷണം നടക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.
കഴിഞ്ഞ ദിവസം മുംബൈയില്‍ ഒരു വനിതാ പൈലറ്റ് ഊബര്‍ യായ്രയ്ക്കിടെ പീഡിപ്പിക്കപ്പെട്ടിരുന്നു. യാത്രാമധ്യേ, തൻ്റെ തൊട്ടടുത്ത സീറ്റിൽ ഇരുന്ന ഒരാൾ പെട്ടന്ന് അനുചിതമായി സ്‌പര്‍ശിച്ചുവെന്ന് യുവതി പരാതിയിൽ പറഞ്ഞു. ഉടന്‍ തന്നെ താന്‍ പ്രതികരിച്ചെങ്കിലും ക്യാബ് ഡ്രൈവർ ഇടപെട്ടില്ല. കുറച്ചു ദൂരം കഴിഞ്ഞപ്പോൾ, ഹൈവേയിൽ പരിശോധന നടത്തുന്ന പൊലീസ് പട്രോളിങ് സംഘത്തെ കണ്ടപ്പോള്‍ രണ്ട് പേരും കാറില്‍ നിന്നും ഇറങ്ങി ഓടിയതായും യുവതിയുടെ പരാതിയില്‍ പറയുന്നു.
വീട്ടിലെത്തിയതിന് പിന്നാലെ എന്തുകൊണ്ടാണ് രണ്ട് പുരുഷന്മാരെയും ക്യാബിൽ ഇരിക്കാൻ അനുവദിച്ചതെന്ന് ഡ്രൈവറോട് ചോദിച്ചിരുന്നു. എന്നാല്‍ ഇതേ കുറിച്ച് ഡ്രൈവർ ഒരു വിശദീകരണവും നൽകിയില്ലെന്നും അവര്‍ വ്യക്തമാക്കി. പിറ്റേന്ന് രാവിലെ ഭർത്താവിനോട് സംഭവം പറഞ്ഞതിന് പിന്നാലെയാണ് ദമ്പതികൾ ഘാട്കോപ്പർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.
ഭാരതീയ ന്യായ സംഹിത സെക്ഷൻ 75(1) (ലൈംഗിക പീഡനം), 351(2) (ക്രിമിനൽ ഭീഷണിപ്പെടുത്തൽ), 3(5) (പൊതു ഉദ്ദേശ്യം) എന്നിവ പ്രകാരം മൂന്ന് പുരുഷന്മാർക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്‌തു. പ്രഥമ വിവര പ്രകാരം റിപ്പോർട്ട് രജിസ്റ്റർ ചെയ്‌തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥൻ വ്യക്തമാക്കി. അതേസമയം ഈ സംഭവം മുംബൈയിലെ ഓണ്‍ലൈന്‍ യാത്ര സേവനങ്ങള്‍ ഉപയോഗിക്കുന്ന സ്‌ത്രീകളുടെ സുരക്ഷയെക്കുറിച്ച് ആശങ്ക ഉയര്‍ത്തുന്നു.