ഗഡ്‌ചിരോളി: സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ നാല് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച മഹാരാഷ്ട്ര -ഛത്തീസ്‌ഗഡ് അതിര്‍ത്തിക്ക് സമീപം ഗഡ്ചിരോളത്താണ് പൊലീസും സിആര്‍പിഎഫ് ഉദ്യോഗസ്ഥരും ചേര്‍ന്ന് നടത്തിയ വെടിവയ്പ്പില്‍ നാല് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടത്. വനമേഖലയോട് ചേര്‍ന്ന ഇന്ദ്രാവതി നദിതീരത്ത് അഡിഷണല്‍ എസ് പി രമേശിന്‍റെ നേതൃത്വത്തില്‍ നടന്ന ഓപ്പറേഷനിലാണ് മാവോയിസ്റ്റുകളെ വധിച്ചത്.
12 സി 60 കമാന്‍ഡോ സംഘവും ഒരു സി ആര്‍ പി എഫ് യൂണിറ്റും ഉള്‍പ്പെടെ 300 ഓളം പേരാണ് ഓപ്പറേഷനില്‍ ഉണ്ടായിരുന്നത്. വ്യാഴാഴ്ച ഉച്ചയോടെ കവണ്ടെയില്‍ നിന്നും നെല്‍ഗുണ്ടയില്‍ നിന്നും ആരംഭിച്ച ഓപ്പറേഷന്‍ കനത്ത മഴയിലും തുടരുകയായിരുന്നു. മാവോയിസ്റ്റുകളുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് ഇന്ദ്രാവദി വനമേഖലയില്‍ തിരച്ചില്‍ നടത്തുന്നതിനിടെ കമാന്‍ഡോ സംഘത്തിന് നേരെ മാവോയിസ്റ്റുകള്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് സുരക്ഷാ സേന തിരിച്ചടിച്ചു. കനത്ത വെടിവയ്പ്പ് ഏകദേശം രണ്ടുമണിക്കൂറോളം തുടര്‍ന്നു. പിന്നീട് നടത്തിയ തിരച്ചലില്‍ നാല് മാവോയിസ്റ്റുകളുടെ മൃതദേഹം പൊലീസ് കണ്ടെടുത്തു.
ഒരു ഓട്ടോമാറ്റിക് സെല്‍ഫ് ലോഡിംഗ് റൈഫിള്‍, രണ്ട് 303 റൈഫികളും കണ്ടെടുത്തു. വാക്കി ടോക്കുകള്‍, ക്യാംപ് സാമഗ്രികള്‍, നക്സല്‍ ലഘു ലേഖനങ്ങള്‍, മറ്റ് സ്ഫോടക വസ്തുക്കളും പോലീസ് കണ്ടെടുത്തു. മറ്റു മാവോയിസ്റ്റുകള്‍ക്കായി പ്രദേശത്ത് പൊലീസ് വ്യാപക തിരച്ചില്‍ നടത്തുകയാണ്.
മെയ് 21 ഛത്തീസ്ഗഡിലെ സുരക്ഷാ സേന നാരായണ്‍പൂര്‍ ജില്ലയിലെ അബുജ്മര്‍ വനത്തില്‍ നടത്തിയ സംയുക്ത ഓപ്പറേഷനില്‍ സിപി ഐ ജനറല്‍ സെക്രട്ടറി നമ്പാല കേശവ് റാവു എന്ന ബസവരാജു ഉള്‍പ്പെടെ 27 നക്‌സലുകള്‍ കൊല്ലപ്പെട്ടിരുന്നു. മുതിര്‍ന്ന മാവോയിസ്റ്റ് നേതാക്കള്‍ ഉണ്ടെന്ന് ഇന്‍റലിജെന്‍സ് വിവരത്തെ തുടര്‍ന്ന് അബുജ്‌മര്‍ പ്രദേശത്ത് നടത്തിയ തിരച്ചലിലാണ് ബസവരാജു ഉള്‍പ്പെടെയുള്ളവര്‍ കൊല്ലപ്പെട്ടത്. അന്വേഷണ ഏജന്‍സികള്‍ തലയ്ക്ക് ഒരുകോടി രൂപ വിലയിട്ട മാവോയിസ്റ്റ് നേതാവാണ് നംബാല കേശവറാവു. അതേസമയം കൊല്ലപ്പെട്ടവരില്‍ എല്ലാവരെയും പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.
എകെ 47 റൈഫിളുകള്‍, സ്ഫോടക വസ്‌തുക്കള്‍, മറ്റ് ആയുധങ്ങള്‍ വെടിക്കോപ്പുകളും കണ്ടെടുത്തിരുന്നു. ഇവരുടെ ഒളിത്താവളങ്ങളും നശിപ്പിച്ചു. ഓപ്പറേഷനില്‍ ഡിആര്‍ ജി ജവാന്‍ വിരമിൃത്യു വരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തിരുന്നു.
ഇന്ത്യയുടെ സുരക്ഷാ സേന നടത്തിയ ശ്രമങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രശംസിച്ചിരുന്നു. മാവോയിസറ്റ് ഭീഷണി ഇല്ലാതാക്കാനും ജനങ്ങൾക്ക് സമാധാനവും പുരോഗതിയും ഉറപ്പാക്കാനും സർക്കാർ പരിശ്രമിക്കുമെന്ന് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ പങ്കുവച്ച കുറിപ്പില്‍ പ്രധാനമന്ത്രി വ്യക്തമാക്കി.