ന്യൂഡൽഹി: തീപിടിത്തത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഏഴാം നിലയിലെ വീട്ടിൽ നിന്ന് ചാടിയ രണ്ട് കുട്ടികളും പിതാവ് യാഷ് യാദവും (35) മരിച്ചു. ഡല്‍ഹി ദ്വാരക ജില്ലയിലെ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തെത്തുടർന്നാണ് സംഭവം. യാദവിൻ്റെ ഭാര്യയെയും ബന്ധുവായ കുട്ടിയേയും പരിക്കുകളോടെ ആകാശ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കെട്ടിടത്തിൻ്റെ രണ്ടാമത്തെ നിലയിലെ ഡ്യൂപ്ലെക്‌സിലാണ് കുടുംബം താമസിക്കുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
സെക്‌ടർ13 ലെ സപത് സൊസൈറ്റിയിലെ കെട്ടിടത്തിൽ തീപിടിച്ചതും താഴെ ബാൽക്കണിയിൽ ആളുകൾ ഒത്തുകൂടി സഹായത്തിനായി നിലവിളിക്കുന്നതും സ്ഥലത്തുനിന്നുള്ള ദൃശ്യങ്ങളിൽ കാണാം. ഡൽഹി ഫയർ സർവീസസ് (ഡിഎഫ്എസ്) പറയുന്നതനുസരിച്ച്, രാവിലെ 10:01 ന് അപകടവുമായി ബന്ധപ്പെട്ട് ഡിഎഫ്എസ് ലേക്ക്ഫോണ്‍ വരുകയും തുടർന്ന് എട്ട് യൂണിറ്റ് ഫയർ ശമന സേന സ്ഥലത്തെത്തുകയുമായിരുന്നു. എന്നാൽ തീയുടെ വ്യാപ്‌തി വ്യക്തമായതോടെ കൂടുതൽ യൂണിറ്റുകളെത്തി.
മുകളിലത്തെ നിലകളിൽ നിന്ന് കറുത്ത പുകയും ഏഴാം നിലയിലെ ഫ്ലാറ്റിൽ നിന്ന് തീജ്വാലയും പുറത്തേക്ക് വരുന്നുണ്ടായിരുന്നെന്ന് അഗനിശമന ഉദ്യോഗസ്ഥന്‍ പറഞ്ഞു. കെട്ടിടത്തിലെ എല്ലാ താമസക്കാരെയും ഒഴിപ്പിച്ചു, വൈദ്യുതി, പിഎൻജി കണക്ഷനുകൾ തുടങ്ങിയ എല്ലാ അവശ്യ സേവനങ്ങളും അടച്ചുപൂട്ടി" പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. കെട്ടിടത്തിൻ്റെ സ്ഥിതിഗതികള്‍ വിലയിരുത്താൻ ഡിഡിഎയെയും എംസിഡിയെയും അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആറാം നിലയിലുള്ള ആളുകൾ ജനാലകൾ തകർത്ത് പുറത്തേക്ക് കടക്കാൻ ശ്രമിച്ചു. താഴത്തെ നിലകളിലുണ്ടായിരുന്നവർ വേഗത്തിൽ ഒഴിഞ്ഞുമാറി. ചില താമസക്കാർ ബാൽക്കണിയിൽ കയറി സഹായത്തിനായി സിഗ്നൽ കാണിച്ചെന്നും പ്രദേശവാസികളിലൊരാൾ പറഞ്ഞു തീപിടിത്തത്തിൻ്റെ കാരണം എന്താണെന്ന് ഇതുവരെ കണ്ടെത്താൻ ആയിട്ടില്ല.