ഹരിയാന: ഗുരുഗ്രാമിലെ ഫര്‍ണിച്ചര്‍ ഷോപ്പിന്‍റെ വെയര്‍ ഹൗസില്‍ വന്‍ തീപിടിത്തം. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്‌ടം. ആളപായമില്ല. രാത്രി മേഖലയില്‍ ആളുകള്‍ കുറവായതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. ഇന്ന് (മെയ് 20) പുലര്‍ച്ചെ 12:40നാണ് അതുൽ കതാരിയ ചൗക്കില്‍ തീപിടിത്തമുണ്ടായത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
വെയര്‍ഹൗസില്‍ നിന്നും പടര്‍ന്ന തീ സമീപത്തെ കടകളിലേക്കും വ്യാപിച്ചു. വിവരം അറിഞ്ഞ് അഗ്നിശമന സേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തി. 20 യൂണിറ്റുകളെത്തിയാണ് തീയണച്ചത്. വെയര്‍ ഹൗസില്‍ വന്‍ നാഷനഷ്‌ടമാണ് സംഭവിച്ചിട്ടുള്ളതെന്നും എന്നാല്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ലെന്നും ഫയർ ഓഫിസർ നരേന്ദ്ര യാദവ് പറഞ്ഞു.