ഹൈദരാബാദ്: പാക് താരം ഫവദ് ഖാന്‍ചിത്രമായ അബിര്‍ ഗുലാല്‍ ഇന്ത്യയില്‍ റിലീസ് ചെയ്യുന്നത് നിരോധിച്ചേക്കും. ജമ്മുകശ്‌മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമത്തിന്‍റെ പശ്ചാത്തലത്തില്‍ വിവിധ കോണുകളില്‍ നിന്ന് ബഹിഷ്‌കരണാഹ്വാനമുള്ളതിനാല്‍ ആണ് ഇത്.
വാണി കപൂര്‍ അടക്കമുള്ള ചിത്രം ഇന്ത്യയില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്നാണ് വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയ വൃത്തങ്ങള്‍ എഎന്‍ഐയോട് പറഞ്ഞത്. ഇന്ത്യന്‍ ചലച്ചിത്ര- വിനോദ മേഖലയില്‍ നിന്ന് പാകിസ്ഥാന്‍ അഭിനേതാക്കളെയും സാങ്കേതിക വിദഗ്ദ്ധരെയും ഗായകരെയും ബഹിഷ്‌ക്കരിക്കണമെന്ന ഫെഡറേഷന്‍ ഓഫ് വെസ്റ്റേണ്‍ ഇന്ത്യ സിനി എംപ്ലോയീസിന്‍റെ നിര്‍ദ്ദേശമുള്ള സാഹചര്യത്തിലാണ് തീരുമാനം.
2019ലെ പുല്‍വാമ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിലും ഇവര്‍ സമാനമായ ബഹിഷ്‌കരണാഹ്വാനം നല്‍കിയിരുന്നു. ഇന്ത്യയ്ക്കെതിരെയുള്ള ഏത് ഭീകരാക്രമണത്തോടും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കൊണ്ടാണ് ഫെഡറേഷന്‍ ഇത്തരം ഒരു സമീപന കൈക്കൊള്ളുന്നത്.
ഇതിനിടെ ഫവാദ് ഖാന്‍ പഹല്‍ഗാം ആക്രമണത്തിന് ഇരയായവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ കുറിപ്പിട്ടിരുന്നു.
ആരതി എസ് ബഗ്‌ദി സംവിധാനം ചെയ്‌ത ചിത്രം അടുത്ത മാസം ഒന്‍പതിന് റിലീസ് ചെയ്യുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. ഫവദ് ഖാന്‍റെ ഒന്‍പത് വര്‍ഷത്തിന് ശേഷം ബോളിവുഡിലേക്കുള്ള മടങ്ങി വരവ് ചിത്രം കൂടി ആയിരുന്നു ഇത്. 2016ല്‍ യെ ദില്‍ഹെ മുഷ്‌കില്‍ എന്ന ചിത്രമാണ് ഏറ്റവും ഒടുവില്‍ അ്ദേഹത്തിന്‍റെതായി പുറത്ത് വന്ന ഹിന്ദി ചിത്രം. 2016ലെ ഉറി ആക്രമണത്തിന് ശേഷം ഫവദിനെ പോലെ നിരവധി പാകിസ്ഥാന്‍ കലാകാരന്‍മാര്‍ക്ക് ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നതിന് നിരോധനമുണ്ടായി.