ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കും എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് കുറ്റപത്രം നല്‍കിയ സംഭവത്തില്‍ ഇന്ന് (ഏപ്രില്‍ 16) രാജ്യവ്യാപക പ്രതിഷേധം. ഇഡി ഓഫിസുകള്‍ ഉപരോധിച്ച് പ്രതിഷേധിക്കാനാണ് ആഹ്വാനം. ഡല്‍ഹിയിലെ പ്രവര്‍ത്തകര്‍ എഐസിസി ഓഫിസിന് മുന്നില്‍ നിന്നും പ്രതിഷേധ മാര്‍ച്ചായി ഇഡി ഓഫിസിലെത്തും.
നേതാക്കള്‍ക്കെതിരെയുള്ള രാഷ്‌ട്രീയ ഗൂഢാലോചനയാണ് ഹെറാള്‍ഡ് കേസെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. കേസില്‍ കുറ്റപത്രം 25ന് കോടതി വീണ്ടും പരിഗണിക്കും. അതേസമയം കേസില്‍ സുപ്രീംകോടതിയെ സമീപിക്കുന്നതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പണം കൈമാറാത്ത ഇടപാടില്‍ കള്ളപ്പണം നിയമ ബാധകമാകുന്നതെങ്ങനെയെന്നാണ് കോണ്‍ഗ്രസിന്‍റെ ചോദ്യം. വിഷയം സംബന്ധിച്ച് വരും ദിവസങ്ങളില്‍ പ്രതിഷേധം കടുപ്പിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. അതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി നേതാക്കള്‍ ഇന്ന് (ഏപ്രില്‍ 16) യോഗം ചേരും.
ഹരിയാനയിലെ ഡിഎല്‍എഫ് ഇടപാടില്‍ കോടികണക്കിന് രൂപയുടെ കള്ളപ്പണം ഇടപാട് നടന്നിട്ടുണ്ടെന്നാണ് ഇഡിയുടെ വിലയിരുത്തല്‍. 50 കോടിയിലധികം രൂപയും ഇടപാടാണ് നടന്നതെന്നാണ് ഇഡി പറയുന്നത്.
Also Read: നാഷണൽ ഹെറാൾഡ് കേസ്: സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കുമെതിരെ ഇഡി കുറ്റപത്രം