ഭുവനേശ്വര്‍: ചന്ദ്രനില്‍ നിന്ന് സാമ്പിളുകള്‍ ശേഖരിക്കുന്നത് മുതല്‍ സ്വന്തം ബഹിരാകാശ നിലയം സ്ഥാപിക്കുന്നത് വരെയുള്ള ഇന്ത്യയുടെ ബഹിരാകാശ ലക്ഷ്യങ്ങളെക്കുറിച്ച് ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രം മേധാവി ഡോ. വിനാരായണന്‍ ഇടിവി ഭാരതുമായി പങ്കുവച്ചു. ഒഡിഷയുടെ തലസ്ഥാനമായ ഭുവനേശ്വറിലെ സെന്‍ട്രല്‍ ടൂള്‍ റൂമിലും പരിശീലന കേന്ദ്രത്തിലും(സിടിടിസി) സന്ദര്‍ശനത്തിനെത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അതേസമയം മാധ്യമങ്ങളുമായി സംസാരിക്കവെ ഓപ്പറേഷന്‍ സിന്ദൂറില്‍ ഐഎസ്‌ആര്‍ഓയുടെ പങ്കിനെക്കുറിച്ച് അദ്ദേഹം മൗനം പാലിച്ചു. ഐഎസ്‌ആര്‍ഒയ്ക്ക് നിലവില്‍ 56 പ്രവര്‍ത്തിക്കുന്ന ഉപഗ്രഹങ്ങളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇതില്‍ മിക്കതും രാജ്യത്തിന്‍റെ സുരക്ഷയ്ക്ക് വേണ്ടിയാണ് ഉപയോഗിക്കുന്നത്. അതിര്‍ത്തി സുരക്ഷയ്ക്ക് പുറമെ ഭക്ഷ്യ സുരക്ഷ, ജല സുരക്ഷ, വിദൂര വിദ്യാഭ്യാസം, കാലാവസ്ഥ എന്നിവയ്ക്കായും ഐഎസ്‌ആര്‍ഒ പ്രവര്‍ത്തിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഐെസ്‌ആര്‍ഒ മേധാവിയാണ് ബഹിരാകാശവകുപ്പ് സെക്രട്ടറിയായും പ്രവര്‍ത്തിക്കുന്നത്.
Also Read: ഈ വര്‍ഷം 13 റോക്കറ്റുകൾ വിക്ഷേപിക്കാനൊരുങ്ങി ഐഎസ്‌ആര്‍ഒ; പ്രതീക്ഷയില്‍ രാജ്യം
ഐഎസ്‌ആര്‍ഒ സ്വന്തം ബഹിരാകാശ കേന്ദ്രം വികസിപ്പിച്ച് വരികയാണ് ഇത് ഉടന്‍ തന്നെ ഭ്രമണ പഥത്തിലെത്തിക്കാനാകും. 52 ടണ്‍ ആണ് ബഹിരാകാശ കേന്ദ്രത്തിന്‍റെ മൊത്തം ഭാരം. അഞ്ച് ഘട്ടങ്ങളിലായാകും ഇതിന്‍റെ ഉപകരണങ്ങള്‍ ബഹിരാകാശത്തേക്ക് എത്തിക്കുക. ആദ്യ ഉപകരണം 2028 മാര്‍ച്ച് ഏപ്രിലോടെ ബഹിരാകാശത്ത് എത്തിക്കും.

ഭുവനേശ്വറിലെ സിടിടിസിയടക്കം 450 വ്യവസായങ്ങളുമായി ഐഎസ്‌ആര്‍ഒയ്ക്ക് പങ്കാളിത്തമുണ്ട്. ഉപഗ്രഹ പ്രൊപ്പലഷന്‍ ഇവിടെയാണ് നിര്‍മ്മിക്കുന്നത്.
നിലവില്‍ ചന്ദ്രയാന്‍ 4,ചന്ദ്രയാന്‍ 5 എന്നിവയുടെ പണിപ്പുരയിലാണ് ഐഎസ്‌ആര്‍ഒയെന്നും അദ്ദേഹം വ്യക്തമാക്കി. തങ്ങളുടെ ഭാവി പദ്ധതികളെക്കുറിച്ച് വിശദീകരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. തിരിച്ചെത്തുന്ന പരീക്ഷണ ദൗത്യമാണ് ചന്ദ്രയാന്‍4. ഇന്ത്യ ഇതാദ്യമായി ചന്ദ്രനില്‍ നിന്ന് സാമ്പിളുകള്‍ ശേഖരിക്കാനും അവ ഭൂമിയിലെത്തിക്കാനും ഈ ദൗത്യങ്ങളിലൂടെ ശ്രമിക്കും. ഇതിന് ശേഷം ജപ്പാനുമായി ചേര്‍ന്ന് ചന്ദ്രയാന്‍ അഞ്ചും വിക്ഷേപിക്കും.

ചന്ദ്രയാന്‍ -4ലാന്‍ഡര്‍ 1600 കിലോഗ്രാമാണ്. 25 കിലോയുള്ള റോവറുമുണ്ട്. ചന്ദ്രയാന്‍ 5 ലാന്‍ഡറിന് 6400 കിലോയാണ് ഭാരം. 350 കിലോഗ്രാമാണ് റോവറിന്‍റെ ഭാരം. പതിനാല് ദിവസത്തെ ദൗത്യമാണ് ചന്ദ്രയാന്‍ 4. ചന്ദ്രയാന്‍ അഞ്ച് നൂറ് ദിന ദൗത്യവുമെന്ന് അദ്ദേഹം വ്യക്തമാക്കി. രണ്ടര വര്‍ഷത്തിനകം ചന്ദ്രയാന്‍ നാല് വിക്ഷേപിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ഗഗന്‍യാന്‍ദൗത്യത്തിന്‍റെയും ജോലികള്‍ പുരോഗമിക്കുകയാണ്. ഇക്കൊല്ലം അവസാനം ഇതിന്‍റെ വിക്ഷേപണം ഉണ്ടാകും. 2027 ആദ്യ പാദത്തോടെ രണ്ടോ അതിലേറെയോ പേരടങ്ങിയ ബഹിരാകാശ ദൗത്യങ്ങളുമുണ്ടാകും. നാസയുമായി ചേര്‍ന്ന് രണ്ട് ദൗത്യങ്ങളുമുണ്ട്. ഐഎസ്‌ആര്‍ഒ മൂന്നാമത്തെ വിക്ഷേപണത്തറ വികസിപ്പിച്ച് വരികയാണ്. രണ്ടാം വിക്ഷേപണ സമുച്ചയവും പുരോഗമിക്കുന്നു.

ചൊവ്വാഴ്‌ചയാണ് ചെന്നൈയില്‍ നിന്ന് ഡോ. നാരായണന്‍ ഒഡിഷയിലെത്തിയത്. ഭുവനേശ്വര്‍ വിമാനത്താവളത്തില്‍ അദ്ദേഹത്തിന് ഗംഭീര വരവേല്‍പ്പാണ് ലഭിച്ചത്.