Bihar Election Results 2025

ETV Bharat / bharat

ഡല്‍ഹി മൃഗശാല നവംബറില്‍ തുറന്നേക്കും; സന്ദര്‍ശകര്‍ക്ക് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍, വിശദമായി അറിയാം...

പക്ഷിപ്പനി സ്ഥിരീകരിച്ചതിന് പിന്നാലെ ഓഗസ്‌റ്റ് 30-ന് മൃഗശാല അടച്ചിടുകയായിരുന്നു. വീണ്ടും തുറക്കുമ്പോള്‍ സന്ദര്‍ശകര്‍ക്ക് പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ അധികൃതര്‍ പുറത്തിറക്കിയിട്ടുണ്ട്.

DELHI  NATIONAL ZOOLOGIAL PARK DELHI  NATIONAL ZOOLOGICAL PARK  SAFETY PRECAUTIONS
delhi national zoological park (ETV Bharat)
author img

By ETV Bharat Kerala Team

Published : October 13, 2025 at 1:05 PM IST

2 Min Read
Choose ETV Bharat

ന്യൂഡൽഹി: ഡൽഹി ദേശീയ സുവോളജിക്കൽ പാർക്ക് നവംബറിൽ സന്ദർശകർക്കായി വീണ്ടും തുറക്കുമെന്ന് റിപ്പോർട്ടുകൾ. പ്രത്യേക സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കുമെന്നും മൃഗശാലയിലെ മൃഗങ്ങളിൽ നിന്ന് സാമ്പിളുകൾ എടുത്ത് പരിശോധനയ്ക്ക് അയക്കുമെന്നും അധികൃതർ അറിയിച്ചു.

പക്ഷിപ്പനി (എച്ച്5എൻ1) പരിശോധന ഫലം പോസറ്റീവായതിന് പിന്നാലെയാണ് മൃഗശാല അടച്ചിട്ടത്. ഇത്തവണ പരിശോധനാ ഫലം നെഗറ്റീവായാൽ മൃഗശാല വീണ്ടും തുറന്ന് പ്രവർത്തിക്കും. പക്ഷിപ്പനി സ്ഥിരീകരിച്ചതിന് പിന്നാലെയാണ് കഴിഞ്ഞ ഓഗസ്‌റ്റ് 30-നാണ് മൃഗശാല അടച്ചിട്ടത്. 12-ലധികം പക്ഷികൾ അന്ന് ചത്തിരുന്നു. ശേഷം സെപ്‌റ്റംബർ ഒന്നിന് നടത്തിയ പരിശോധനയിലും ഫലം പോസറ്റീവായിരുന്നു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

മൃഗശാല പരിസരത്ത് സാനിറ്റൈസേഷനും ബയോസെക്യൂരിറ്റി നടപടികളും നടപ്പിലാക്കിയിട്ടുണ്ട്. മൃഗങ്ങളുടെ രണ്ട് സാമ്പിളുകൾ കൂടി എടുത്ത് പരിശോധനയ്ക്കായി ലാബിലേക്ക് അയയ്ക്കുമെന്ന് മൃഗശാല ഡയറക്‌ടർ ഡോ സഞ്ജീത് കുമാർ പറഞ്ഞു. ഫലം നെഗറ്റീവായാൽ മാത്രമേ സന്ദർശകരെ പ്രവേശിപ്പിക്കൂവന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സന്ദർശകർക്കുള്ള പുതിയ മാർഗ നിർദേശങ്ങൾ

സന്ദർശകർ നിർബന്ധമായും മാസ്‌ക് ധരിക്കണം. സാമൂഹിക അകലം പാലിച്ച് വേണം നടക്കാൻ. മൃഗങ്ങളുടെ കൂടുകൾക്ക് സമീപമോ വഴിയിലോ കൂട്ടംകൂടി നിൽക്കാൻ പാടില്ല. നിര്‍ദിഷ്‌ട വഴികളിലൂടെ മാത്രം നടക്കുകയും അനാവശ്യ തിരക്ക് ഒഴിവാക്കുകയും വേണം. മറ്റ് മൃഗങ്ങളിലേക്കും പക്ഷികളിലേക്കും രോഗം പടരാതിരിക്കാനും മൃഗശാലയിലെ ജീവനക്കാരെ സംരക്ഷിക്കാനും മറ്റും ശ്രമിക്കുമെന്നും മൃഗശാല ഡയറക്‌ടർ ഡോ സഞ്ജീത് കുമാർ പറഞ്ഞു.

ശ്രദ്ധിക്കണം; പക്ഷിപ്പനി

പക്ഷികളിൽ കണ്ടുവരുന്ന ഇൻഫ്ളുവെൻസ വൈറസായ എച്ച്5എൻ1 എങ്ങനെയാണ് മൃഗശാലയിലുള്ളതിനെ ബാധിക്കുന്നതെന്നാണ് പലരും ചിന്തിക്കുന്നത്. പക്ഷികളെയാണ് കൂടുതൽ ബാധിക്കുന്നതെങ്കിലും അപൂർവമായി സസ്‌തനികളിലും പിടിപെടാറുണ്ട്. 2006ലാണ് ആദ്യമായി ഈ വൈറസ് ഇന്ത്യയിൽകണ്ടെത്തുന്നത്.

സർക്കാർ കണക്കുകൾ പ്രകാരം, 2025-ൽ (ജൂലൈ 24 വരെ) മഹാരാഷ്ട്ര, ഛത്തീസ്‌ഗഢ്, ജാർഖണ്ഡ്, ആന്ധ്രാപ്രദേശ്, മധ്യപ്രദേശ്, തെലങ്കാന, കർണാടക, ബിഹാർ, ഉത്തർപ്രദേശ്, ഒഡിഷ എന്നിവയുൾപ്പെടെ 10 സംസ്ഥാനങ്ങളിൽ പക്ഷിപ്പനി റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്.

രോഗലക്ഷണങ്ങൾ കാണിക്കുന്നത് കുറവായതുകൊണ്ടാണ് പലപ്പോഴും ഇത് ശ്രദ്ധയിൽ പെടാത്തത്. ഇവയുടെ വിസർജ്യം വഴി അന്തരീക്ഷത്തിലും പരിസരങ്ങളിലും അണുക്കൾ പ്രവേശിക്കുന്നു. പിന്നീട് പക്ഷികൾ കൂട്ടത്തോടെ ചാകാൻ തുടങ്ങുന്നു.

മുൻകരുതലുകൾ

  • തീറ്റ അവശിഷ്‌ടങ്ങളും മാലിന്യവും വലിച്ചെറിയാതിരിക്കുക.
  • ജലസംഭരണികൾ സുരക്ഷിതമായി മൂടിവയ്‌ക്കണം.
  • ചത്ത പക്ഷികളെ ശാസ്ത്രീയമായി കുഴച്ചിടണം.
  • രോഗം ബാധിച്ച പക്ഷികളുമായുള്ള സമ്പർക്കം ഒഴിവാക്കുക.

Also Read: ഇവളൊരു ജഗജില്ലി തന്നെ; 1000 കിലോയിലേറെ ഭാരം, ഒരാൾ പൊക്കം, നാട്ടിലെങ്ങും ചർച്ച ജാഫറാബാദി എരുമ