ന്യൂഡല്‍ഹി: ക്ലാസ്‌മുറിയുടെ ചുവരില്‍ ചാണകം പൂശിയ ഡൽഹി സർവകലാശാലയിലെ ലക്ഷ്‌മിഭായ് കോളജിലെ പ്രിന്‍സിപ്പലിനെതിരെ വിദ്യാര്‍ഥി യൂണിയന്‍റെ പ്രതിഷേധം. ഡൽഹി യൂണിവേഴ്‌സിറ്റി സ്റ്റുഡന്‍റ്‌സ് യൂണിയൻ (DUSU) പ്രസിഡന്‍റ് റോണക് ഖത്രിയുടെ നേതൃത്വത്തിലാണ് പ്രിൻസിപ്പൽ പ്രത്യുഷ് വത്സലയുടെ ഓഫിസ് ചുവരുകളിൽ ചാണകം പൂശി പ്രതിഷേധിച്ചത്. ചാണകം ഉള്ളപ്പോള്‍ എസി എന്തിന് എന്ന ചോദ്യവുമായാണ് റോണക് ഖത്രി പ്രതിഷേധിച്ചത്. ഇതിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി.
ജീവനക്കാരുടെ സഹായത്തോടെ ക്ലാസ്‌മുറിയുടെ ചുമരുകളിൽ കഴിഞ്ഞ ദിവസം പ്രിൻസിപ്പല്‍ ചാണകം പൂശിയിരുന്നു. ക്ലാസ് മുറിയിലെ ചൂട് കുറയ്ക്കുന്നതിനുള്ള ഗവേഷണ പദ്ധതിയുടെ ഭാഗമായാണ് ചാണകവും മറ്റ് ചേരുവകളും ചേർത്ത പേസ്റ്റ് പൂശിയതെന്നാണ് പ്രിന്‍സിപ്പല്‍ വിശദീകരിച്ചത്. ഇതിനുപിന്നാലെയാണ് പ്രിൻസിപ്പലിന്‍റെ റൂമില്‍ ചാണകം പൂശി വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചത്.
VIDEO | Delhi University Students Union (DUSU) president Ronak Khatri smears cow dung on the walls of the principal’s office at Lakshmibai College.
— Press Trust of India (@PTI_News) April 15, 2025
(Full video available on PTI Videos - https://t.co/n147TvrpG7) pic.twitter.com/by5B6msIAl
അശാസ്‌ത്രീയമെന്ന് വിദ്യാര്‍ഥി യൂണിയൻ
കാമ്പസിൽ പ്രോത്സാഹിപ്പിക്കുന്ന അസംബന്ധവും അശാസ്‌ത്രീയവുമായ പ്രവര്‍ത്തികള്‍ക്കെതിരെയാണ് തന്‍റെ പ്രതിഷേധമെന്ന് ഖത്രി വ്യക്തമാക്കി. ആധുനിക ഇന്ത്യയുടെയും വികസിത് ഭാരതത്തിന്‍റെയും ആശയത്തിന് വിരുദ്ധമായ പഴയ പാരമ്പര്യങ്ങൾ മാനേജ്‌മെന്‍റ് കൊണ്ടുവരികയാണെന്ന് ഖത്രി പറഞ്ഞു. വിദ്യാർഥികളുടെ അനുമതിയില്ലാതെ പ്രിൻസിപ്പലിന് എങ്ങനെ ക്ലാസ് മുറിയിൽ ചാണകം പുരട്ടാൻ കഴിയും? ഇത്തരത്തിലുള്ള അസംബന്ധമായ പരീക്ഷണങ്ങൾ നടത്താനുള്ള സ്ഥലമല്ല കോളജെന്നും ഖത്രി വിമര്‍ശിച്ചു.
"അടിസ്ഥാന സൗകര്യങ്ങളുടെ അഭാവമുള്ള കോളജാണിത്. ശരിയായ രീതിയിലുള്ള സുരക്ഷാ നടപടകിള്‍ പോലും പിന്തുടരുന്നില്ല. ഒരു ഗേറ്റ് മാത്രമാണ് ഈ കോളജിനുള്ളത്. യുജിസി നിയമങ്ങൾ ലംഘിച്ചതിന് പ്രിൻസിപ്പലിനെതിരെ എഫ്‌ഐആർ ഫയൽ ചെയ്യും" എന്നും അദ്ദേഹം പറഞ്ഞു. വിദ്യാർഥികൾക്ക് പഠിക്കാൻ കഴിയുന്ന തരത്തിൽ ക്ലാസ് മുറികളിൽ എയർ കണ്ടീഷണറുകൾ (എസി) സ്ഥാപിക്കണമെന്ന് ഡിയുഎസ്‌യു പ്രസിഡന്‍റെ വിദ്യാഭ്യാസ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു.
പ്രിൻസിപ്പലിന്‍റെ വിശദീകരണം
VIDEO | Delhi: “... It’s not only cow dung. There are other materials as well. It’s a part of the study… We should connect with the environment. There are a few rooms above the canteen block where some classes used to be conducted. There are fans, but a proposal was given on… pic.twitter.com/leg61XhslF
— Press Trust of India (@PTI_News) April 15, 2025
അതേസമയം, ചാണകം പൂശിയത് ഗവേഷണത്തിന്‍റെ ഭാഗമാണെന്നാണ് കഴിഞ്ഞ ദിവസം പ്രിൻസിപ്പല്‍ വിശദീകരിച്ചത്. "ഇത് പഠനത്തിന്‍റെ ഒരു ഭാഗമാണ്. നമ്മൾ പരിസ്ഥിതിയുമായി പൊരുത്തപ്പെടണം. കാന്‍റീൻ ബ്ലോക്കിന് മുകളിൽ കുറച്ച് മുറികളുണ്ട്, അവിടെ മുമ്പ് ചില ക്ലാസുകളില്‍ ചാണകം പൂശിയിരുന്നു. ഫാനുകൾ ഉണ്ട്, പക്ഷേ ഈ ആശയം പരീക്ഷിച്ച് ചൂട് കുറയ്‌ക്കാൻ ഒരു നിർദേശം നൽകിയിരുന്നു," എന്ന് ലക്ഷ്‌മിഭായ് കോളജ് പ്രിൻസിപ്പൽ പ്രത്യുഷ് വത്സല പറഞ്ഞിരുന്നു. ക്ലാസ് മുറയിയൽ ചാണം തേക്കുന്ന വീഡിയോ അധ്യാപിക തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. കസേരയിൽ കയറി മറ്റ് ജീവനക്കാര്‍ക്കൊപ്പമാണ് അധ്യാപിക ചാണകം പൂശിയത്.
Also Read: ക്ലാസ്‌മുറിയിൽ ചാണകം പൂശി പ്രിന്‍സിപ്പാള്‍; ചൂട് കുറയ്ക്കാനെന്ന് വിശദീകരണം, വീഡിയോ