ന്യുഡൽഹി: മൃഗങ്ങൾക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ സംബന്ധിച്ച ഹർജി പരിഗണിക്കുമെന്ന് ഡൽഹി ഹൈക്കോടതി. ഇത്തരം കുറ്റകൃത്യങ്ങളിൽ ഉൾപ്പെടുന്നവരെ വിചാരണ ചെയ്യണമെന്ന ഹർജിയാണ് ഡൽഹി ഹൈക്കോടതി ജൂലൈയിൽ പരിഗണിക്കുക. ചീഫ് ജസ്റ്റിസ് ദേവേന്ദ്ര കുമാർ ഉപാധ്യായ, ജസ്റ്റിസ് തുഷാർ റാവു ഗെഡേല എന്നിവരടങ്ങിയ ബെഞ്ച് ഹർജിക്കാരന് കൂടുതൽ തെളിവുകൾ സമർപ്പിക്കുന്നതിനായി ജൂലൈ 16ലേക്ക് കേസ് വിസ്‌താരം മാറ്റിവച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) സെക്ഷൻ 377 ഭാരതീയ ന്യായ സംഹിതയിൽ (ബിഎൻഎസ്) പൂർണമായും റദ്ദാക്കിയതിനെ കുറിച്ച് ഫെഡറേഷൻ ഓഫ് ഇന്ത്യൻ ആനിമൽ പ്രൊട്ടക്ഷൻ ഓർഗനൈസേഷൻസ് (എഫ്ഐഎപിഒ) നൽകിയ പൊതുതാത്പര്യ ഹർജി ചൂണ്ടിക്കാട്ടി. ലൈംഗിക അതിക്രമങ്ങളിൽ നിന്ന് നിയമപ്രകാരമുളള നീതിയും സംരക്ഷണവും മൃഗങ്ങൾ അർഹിക്കുന്നുണ്ടെന്ന് ഫെഡറേഷൻ ഓഫ് ഇന്ത്യൻ ആനിമൽ പ്രൊട്ടക്ഷൻ ഓർഗനൈസേഷൻ സിഇഒ ഭാരതി രാമചന്ദ്രൻ പറഞ്ഞു.
മൃഗങ്ങൾക്കെതിരായ ലൈംഗിക അതിക്രമങ്ങൾ കുറ്റകരമായിരുന്ന ഐപിസി സെക്ഷൻ 377 പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് അഡ്വ. വർണിക സിങാണ് ഹർജി സമർപ്പിച്ചത്. ബിഎൻഎസിൽ നിന്ന് സെക്ഷൻ 377 പൂർണമായും ഒഴിവാക്കിയത് മൃഗങ്ങൾക്കെതിരായ ലൈംഗിക അതിക്രമങ്ങളെ കുറ്റകരമല്ലാതാക്കിയെന്ന് ഹർജിയിൽ പറയുന്നു.
ഏപ്രിൽ മാസം ഡൽഹിയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട മൃഗങ്ങൾക്കെതിരെയുളള രണ്ട് ലൈംഗികാതിക്രമ കേസുകളെക്കുറിച്ച് പൊതുതാത്പര്യ ഹർജിയിൽ പരാമർശിച്ചിരുന്നു. ഡൽഹിയിലെ ഷാഹ്ദാരയിൽ നിരവധി നായകളെ ബലാത്സംഗം ചെയ്‌തതിന് ഒരാളെ അറസ്റ്റ് ചെയ്‌ത സംഭവവും കോയമ്പത്തൂരിൽ നായയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് കണ്ടെത്തി സംഭവവും ചൂണ്ടിക്കാണിക്കുന്നുണ്ട്.
ALSO READ: പൊളിക്കൽ നടപടിക്കെതിരെ പ്രതിഷേധം; പൊലീസിൻ്റെ തടങ്കലിലായി അതിഷി; നിഷേധിച്ച് ഡൽഹി പൊലീസ്