ന്യൂഡൽഹി : ഈദ് ദിനത്തിൽ പശു, ഒട്ടകം തുടങ്ങിയ മൃഗങ്ങളെ ബലി നൽകുന്നത് നിരോധിച്ച് ഡൽഹി സർക്കാർ. അത്തരം പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതോ മഹത്‌വത്‌കരിക്കുന്നതോ ആയ ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്‌ക്കാനും പാടില്ല. മൃഗക്ഷേമം, പൊതു ശുചിത്വം എന്നിവ മുന്നിൽ കണ്ട് കൊണ്ടാണ് ഡൽഹി സർക്കാർ ഉത്തരവ് പുറപ്പെടിപ്പിച്ചിരിക്കുന്നത്.
വഴിയോരങ്ങളിലും പൊതു ഇടങ്ങളിലും ഉള്ള ബലിയർപ്പണം നിരോധിച്ചിട്ടിട്ടുണ്ട്. വ്യാഴാഴ്‌ച്ച പുറത്തിറക്കിയ ഉത്തരവിൽ നിയുക്ത സ്ഥലങ്ങളിൽ മാത്രമേ ബലി നടത്താൻ അനുവാദമുള്ളൂ എന്ന് വ്യക്തമാക്കിയിട്ടുണ്ട്. നിയമലംഘകർക്ക് എതിരെ ഉടനടി നടപടി എടുക്കുമെന്നും ഡൽഹി സർക്കാർ പറഞ്ഞു. സമൂഹ മാധ്യമങ്ങളിലൂടെ അത്തരം പ്രവർത്തികൾ എടുക്കുന്നതിന്നും പങ്കിടുന്നതിന്നും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമം (1960), മൃഗങ്ങളെ കടത്തല്‍ നിയമങ്ങൾ (1978), അറവുശാല നിയമങ്ങൾ (2001), ഭക്ഷ്യസുരക്ഷാ മാനദണ്ഡ നിയമം (2006) തുടങ്ങിയവയുടെ അടിസ്ഥാനത്തിലാണ് ഡൽഹി സർക്കാർ ഉത്തരവ് ഇറക്കിയിരിക്കുന്നത്. മൃഗങ്ങളുടെ കടത്തല്‍ നിയമങ്ങൾ പലപ്പോഴും ലംഘിക്കപ്പെടുന്നുണ്ടെന്നും മൃഗങ്ങൾക്ക് ദോഷം വരുത്തുന്നുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ഗർഭിണികളായ മൃഗങ്ങളെയോ, മൃഗഡോക്‌ടറുടെ പരിശോധനയില്ലാതെയോ കശാപ്പ് ചെയ്യുന്നതിന്നും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.
'ഉത്സവാഘോഷ വേളയിൽ നിയമവിരുദ്ധമായ ബലികളോ ക്രൂരതകളോ അനുവദിക്കില്ല. നിർദേശം കർശനമായി പാലിക്കണം. നിയമലംഘകർക്ക് എതിരെ നിയമ നിർവഹണ ഏജൻസികൾ ഉടനടി നടപടി സ്വീകരിക്കും' -വികസന മന്ത്രി കപിൽ മിശ്ര പറഞ്ഞു.
ജില്ലാ മജിസ്‌ട്രേറ്റ്, പൊലീസ് ഉദ്യോഗസ്ഥർ, എംസിഡി കമ്മിഷണർ എന്നിവർക്കാണ് ചുമതല്ല. ഔദ്യോഗിക അറിയിപ്പാണെന്നും ബക്രീദ് ആഘോഷ വേളയിൽ ഈ നിയമങ്ങൾ കർശനമായി നടപ്പിലാക്കുമെന്നും ലംഘിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാനും ഉദ്യോഗസ്ഥരോട് അദ്ദേഹം ആവശ്യപ്പെട്ടു.