ന്യൂഡൽഹി: നിയമസഭ തെരഞ്ഞെടുപ്പ് നടത്തിപ്പിൽ സുതാര്യത വേണമെന്ന് കോൺഗ്രസ് നേതാക്കൾ. രാഹുൽ ഗാന്ധിയുടെ ആഹ്വാനത്തെ പിന്തുണച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ രംഗത്തെത്തി. സ്ഥിരീകരിക്കാൻ കഴിയാത്ത ഡാറ്റയുടെ അടിസ്ഥാനത്തിൽ ജനാധിപത്യം നിലനിൽക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
മഹാരാഷ്ട്രയിലെ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കണമെന്നും കോൺഗ്രസ് പാർട്ടി ആവശ്യപ്പെട്ടു. "പൂർണ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കണമെന്ന രാഹുൽ ഗാന്ധിയുടെ ആഹ്വാനത്തിൽ പാർട്ടി ഉറച്ചുനിൽക്കുന്നു. തെരഞ്ഞെടുപ്പ് കമ്മിഷൻ്റെ വിശ്വാസ്യത അപകടത്തിലാണ്. നിഷ്പക്ഷവും ഭരണഘടനാപരവുമായ ഒരു അധികാരിയിൽ നിന്ന് പ്രതീക്ഷിക്കുന്ന മാനദണ്ഡങ്ങൾ ഉയർത്തിപ്പിടിക്കണം" എന്ന് മല്ലികാർജുൻ ഖാർഗെ എക്സിൽ കുറിച്ചു.
The article authored by Leader of Opposition Shri @RahulGandhi, published in multiple national and regional newspapers, raises grave and legitimate questions about the transparency and integrity of the electoral process, particularly in the context of the recently concluded 2024… pic.twitter.com/vB3aquhyZn
— Mallikarjun Kharge (@kharge) June 9, 2025
2024ലെ പൊതുതെരഞ്ഞെടുപ്പിനും മഹാരാഷ്ട്ര സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിനുമുള്ള വോട്ടർ പട്ടിക പുറത്തിറക്കണമെന്ന് രാഹുൽ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടിരുന്നു. വോട്ടർമാരുടെ എണ്ണത്തിലും തെരഞ്ഞെടുപ്പ് കമ്മിഷണറുടെ നിയമന പ്രക്രിയയിലും ക്രമക്കേടുണ്ടെന്ന് ഉന്നയിച്ചാണ് പ്രസ്താവന ഇറക്കിയത്. രാഹുൽ ഗാന്ധി എഴുതിയ നിരവധി ദേശീയ, പ്രാദേശിക പത്രക്കുറിപ്പുകളിൽ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ സുതാര്യതയെയും സമഗ്രതയെയും കുറിച്ച് പരാമർശിക്കുന്നുണ്ടെന്ന് മല്ലികാർജുൻ ഖാർഗെ പറഞ്ഞു.
വോട്ടർ പട്ടികയുടെ പകർപ്പ് വെബ്‌സൈറ്റിൽ ലഭ്യം
മഹാരാഷ്ട്ര മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ (സിഇഒ) പ്രതികരണവുമായി രംഗത്തെത്തി. കഴിഞ്ഞ വർഷത്തെ സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിൽ ഉപയോഗിച്ച വോട്ടർ പട്ടികയുടെ പകർപ്പ് വെബ്സൈറ്റിൽ ലഭ്യമാണെന്ന് അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്രയിലെ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കണമെന്ന ആവശ്യം ഉന്നയിച്ചതിനു പിന്നാലെയാണ് ഇത്.
പുതിയ തെരഞ്ഞെടുപ്പുകൾക്കായി ഏകീകൃത ഡിജിറ്റൽ, മെഷീൻ-റീഡബിൾ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കാൻ രാഹുൽ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടിരുന്നു. 2009, 2014, 2019, 2024 വർഷങ്ങളിലും സമാനമായ നടപടിക്രമങ്ങൾ നടത്തിയിരുന്നു. അത്തരം വോട്ടർ പട്ടികകളുടെ പകർപ്പുകൾ പിന്നീട് ഐഎൻസിക്കും മറ്റ് രാഷ്ട്രീയ പാർട്ടികൾക്കും പങ്കിട്ടു എന്നും മഹാരാഷ്ട്ര സിഇഒ ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക