ന്യൂഡൽഹി: പ്രധാനമന്ത്രിക്ക് നേരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് ജയറാം രമേശ്. ഓപറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട് സർവകക്ഷി യോഗം വിളിക്കാനും വരാനിരിക്കുന്ന മൺസൂൺ സമ്മേളനത്തിൽ രണ്ട് ദിവസത്തെ ചർച്ച നടത്താനും അദ്ദേഹം പ്രധാനമന്ത്രിയെ വെല്ലുവിളിച്ചു. ഓപറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട് രാജ്യാന്തര പ്രചാരണത്തിനായി തിരിച്ച സംഘം തിരിച്ചത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയതിനെ പിന്നാലെയാണ് കോൺഗ്രസിൻ്റെ വിമർശനം.
പഹൽഗാം ആക്രമണത്തിലെ ഭീകരരെ പിടികൂടാനുള്ള ശ്രമങ്ങളെക്കുറിച്ചും ജയറാം രമേശ് ചോദ്യങ്ങൾ ഉന്നയിച്ചു. "32 രാജ്യങ്ങളിലേക്ക് പോയ ഏഴ് പ്രതിനിധി സംഘങ്ങളിലെ 50 എംപിമാരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തുന്നത് സ്വാഭാവികമാണ്. ഞങ്ങളെ സംബന്ധിച്ചിടത്തോളം അത് അത്ഭുതമായിരുന്നില്ല. എന്നാൽ ഞങ്ങൾക്ക് നാല് ലളിതമായ ചോദ്യങ്ങളുണ്ട്. ഈ ചോദ്യങ്ങൾക്ക് പ്രധാനമന്ത്രി ഉത്തരം നൽകണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു.
ഒന്നാമത്തെ ചോദ്യം - പഹൽഗാം ഭീകരാക്രമണത്തിന് ശേഷം ഉയർന്നുവന്ന ആഭ്യന്തരവും ബാഹ്യവുമായ സുരക്ഷാ വെല്ലുവിളികളെക്കുറിച്ച് പ്രധാനമന്ത്രി എപ്പോഴാണ് ഒരു സർവകക്ഷി യോഗം വിളിക്കുകയും നേതാക്കളുമായി (എംപിമാരുമായിട്ടല്ല, നേതാക്കളുമായി) കൂടിക്കാഴ്ച നടത്തുകയും അവരെ വിശ്വാസത്തിലെടുക്കുകയും ചെയ്യുക?" കോൺഗ്രസ് എംപി ചോദിച്ചു.
"രണ്ടാമതായി, കാർഗിൽ യുദ്ധത്തിന് ശേഷം നമുക്ക് ഒരു കാർഗിൽ അവലോകന സമിതി ഉണ്ടായിരുന്നു. സിംഗപ്പൂരിലെ സിഡിഎസ് വെളിപ്പെടുത്തലുകൾക്ക് ശേഷം സമാനമായ നടപടിക്രമം ഉണ്ടാകുമോ? ഒരു അവലോകനം ഉണ്ടാകുമോ? ഒരു വിശകലനം ഉണ്ടാകുമോ? അങ്ങനെയെങ്കിൽ ഒരു റിപ്പോർട്ട് ഉണ്ടാകുമോ? അത് പാർലമെൻ്റിൽ അവതരിപ്പിക്കുമോ?
മൂന്നാമത്തെ ചോദ്യം, മൺസൂൺ സമ്മേളനത്തിൽ, ആഭ്യന്തരവും ബാഹ്യവുമായ സുരക്ഷ വെല്ലുവിളികൾ, ചൈന, പാകിസ്ഥാൻ, പുതിയ സാങ്കേതികവിദ്യകൾ, പ്രസിഡൻ്റ് ട്രംപിൻ്റെ ആവർത്തിച്ചുള്ള അവകാശവാദങ്ങൾ ഉയർത്തുന്ന വെല്ലുവിളികൾ എന്നിവയെക്കുറിച്ച് പ്രധാനമന്ത്രി രണ്ട് പൂർണ ദിവസത്തെ ചർച്ച അനുവദിക്കുമോ?" രമേശ് കൂട്ടിച്ചേർത്തു.
അദ്ദേഹം തുടർന്ന് പറഞ്ഞു, "നാലാമത്തെ ചോദ്യം, ഈ ക്രൂരമായ ആക്രമണം നടത്തിയ പഹൽഗാം ഭീകരർ ഇപ്പോഴും സ്വതന്ത്രരാണ്. അവരെ നിയമത്തിന് മുന്നിൽ കൊണ്ടുവന്നിട്ടില്ല. പൂഞ്ചിൽ ഡിസംബർ 23ന് നടന്ന ആക്രമണത്തിന് അവർ ഉത്തരവാദികളായിരുന്നു. ഒക്ടോബർ 24ന് ഗഗൻഗിറിൽ നടന്ന ആക്രമണത്തിനും അവർ ഉത്തരവാദികളായിരുന്നു. ഒക്ടോബർ 24ന് ഗുൽമാർഗിൽ നടന്ന ആക്രമണത്തിലും അവർക്ക് പങ്കുണ്ടായിരുന്നു. ഇവയെല്ലാം നിഷേധിക്കപ്പെടാത്ത റിപ്പോർട്ടുകളാണ്. അപ്പോൾ, ഈ പഹൽഗാം ഭീകരരെ എപ്പോഴാണ് നിയമത്തിന് മുന്നിൽ കൊണ്ടുവരിക?"
Now that the PM has himself met with the members of the seven Parliamentary delegations that had been sent to 32 countries, will he at least now -
— Jairam Ramesh (@Jairam_Ramesh) June 11, 2025
1. Chair a meeting or a set of meetings of LEADERS of all political parties and take them into confidence on India's future strategy…
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
നേരത്തെ എക്സിൽ പങ്കുവച്ച ഒരു സാമൂഹിക മാധ്യമ പോസ്റ്റിൽ, കോൺഗ്രസ് നേതാവ് ജയറാം രമേശ് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നിരവധി വിഷയങ്ങളിൽ ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു. പ്രധാനമന്ത്രി മോദി തന്നെ ഏഴ് പാർലമെൻ്ററി പ്രതിനിധി സംഘങ്ങളിലെ അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് അദ്ദേഹത്തിൻ്റെ ഈ പ്രതികരണം. ഇന്ത്യയുടെ സുരക്ഷാ തന്ത്രവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഒരു സർവകക്ഷി യോഗം വിളിക്കുന്നതിൻ്റെ സാധ്യതയെക്കുറിച്ച് കോൺഗ്രസ് പ്രധാനമന്ത്രി മോദിയോട് ചോദിച്ചു.
Also Read: കലേശ്വരം പദ്ധതി ക്രമക്കേട്: കെ ചന്ദ്രശേഖർ റാവു ജുഡീഷ്യൽ കമ്മിഷന് മുമ്പാകെ ഹാജരായി