ETV Bharat / bharat

'ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്' ജനാധിപത്യ ഘടനയെ ശക്തിപ്പെടുത്തും; ഛത്തീസ്‌ഗഡ് മുഖ്യമന്ത്രി വിഷ്‌ണു ദേവ് സായ് - CM SAI ON ONE NATION ONE ELECTION

കേന്ദ്ര സർക്കാരിന്‍റെ 'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്' എന്ന തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് ഛത്തീസ്‌ഗഡ് മുഖ്യമന്ത്രി വിഷ്‌ണു ദേവ് സായ്. ജനാധിപത്യം കെട്ടിപ്പടുക്കുന്നതിനുള്ള സുപ്രധാന ചുവടുവയ്പ്പാണിതെന്നും വിഷ്‌ണു ദേവ് സായ് പറഞ്ഞു.

author img

By ANI

Published : Sep 20, 2024, 9:43 PM IST

CHHATTISGARH CM VISHNU DEO SAI  ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്  PM NARENDRA MODI  ONE NATION ONE ELECTION
Chhattisgarh CM At Ýuva Utsav''Function (ANI)

റായ്‌പൂർ: 'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്' എന്ന കേന്ദ്ര സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്‌ത് ഛത്തീസ്‌ഗഡ് മുഖ്യമന്ത്രി വിഷ്‌ണു ദേവ് സായ്. ഈ നീക്കം രാജ്യത്തിന്‍റെ ജനാധിപത്യ ഘടനയെ ശക്‌തിപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു.

'ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്' എന്ന സർക്കാർ തീരുമാനത്തെ ഞാൻ സ്വാഗതം ചെയ്യുന്നു. ഈ തീരുമാനം രാജ്യത്തിന്‍റെ ജനാധിപത്യ ഘടനയെ ശക്തിപ്പെടുത്തും. ഇതൊരു തെരഞ്ഞെടുപ്പ് പരിഷ്‌കരണം മാത്രമല്ല, മഹത്തായ ജനാധിപത്യം കെട്ടിപ്പടുക്കുന്നതിനുള്ള സുപ്രധാന ചുവടുവയ്പ്പാണെന്നും വിഷ്‌ണു ദേവ് സായ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

റായ്‌പൂരിലെ റീസൈക്ലിങ് കേന്ദ്രത്തിൽ പാഠ പുസ്‌തകങ്ങൾ കണ്ടെത്തിയ സംഭവത്തെക്കുറിച്ചും മന്ത്രി സംസാരിച്ചു. 'കുറച്ച് ദിവസങ്ങൾക്ക് മുൻപ് ചവറ്റുകുട്ടകളിൽ നിന്നും പാഠപുസ്‌തകങ്ങൾ കണ്ടെത്തിയിരുന്നു. ഇതിന് ഉത്തരവാദികളായവരെ സസ്പെൻഡ് ചെയ്‌തു. തെറ്റായ പ്രവർത്തനങ്ങള്‍ സർക്കാർ വെച്ചുപൊറുപ്പിക്കില്ലെന്നും ശക്‌തമായ നടപടി എടുക്കുമെന്നും' മന്ത്രി പറഞ്ഞു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്, റിപ്പോർട്ട് ലഭിച്ചാലുടൻ തുടർനടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നേരത്തെ റായ്‌പൂരിൽ നടന്ന 'യുവ ഉത്സവ് 3.0 റൈസിങ് ഭാരത് 2047' പരിപാടിയിൽ മുഖ്യമന്ത്രി പങ്കെടുത്തിരുന്നു. കഴിഞ്ഞ 10 വർഷത്തിനിടയിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദി ഛത്തീസ്‌ഗഡിലെ അടിസ്ഥാന സൗകര്യ മേഖലയിൽ മികച്ച പ്രവർത്തനങ്ങളാണ് നടത്തിയത്. സംസ്ഥാനത്തെ റെയിൽവേ ശൃംഖല ശക്തിപ്പെടുത്തുന്നതിനും ദേശീയപാതകൾ നിർമിക്കുന്നതിനും സാമ്പത്തിക രംഗം വികസിപ്പിക്കുന്നതിനും നിരവധി സഹായങ്ങൾ നൽകിയിട്ടുണ്ടെന്നും വിഷ്‌ണു ദേവ് സായ് പറഞ്ഞു.

സംസ്ഥാനത്തെ ദേശീയ വിദ്യാഭ്യാസ നയത്തെ കുറിച്ച് മുഖ്യമന്ത്രി വിഷ്‌ണു ദേവ് സായ്: സംസ്ഥാനത്ത് പുതിയ ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കിയിട്ടുണ്ട്. കുട്ടികൾ നന്നായി പഠിക്കുമ്പോഴാണ് സംസ്ഥാനം പുരോഗമിക്കുന്നത്. ഇതിലൂടെ സംസ്ഥാനത്തെ യുവജനങ്ങള്‍ക്ക് തൊഴിലവസരങ്ങൾ വർധിക്കും.

സംസ്ഥാനത്ത് എല്ലാവർക്കും തൊഴിലവസരങ്ങൾ ഉറപ്പാക്കുന്നതിൽ സർക്കാർ ശ്രദ്ധ ചെലുത്തുന്നുണ്ട്. വിദ്യാർഥികൾക്ക് വലിയ തോതിലുള്ള തൊഴിലവസരങ്ങൾ സൃഷ്‌ടിക്കാനും സാങ്കേതിക വിദ്യാഭ്യാസത്തിനുള്ള വഴികൾ തുറക്കാനും സർക്കാർ ലക്ഷ്യമിടുന്നു. പരീക്ഷ സമ്പ്രദായത്തിന്‍റെ സുതാര്യത ഉറപ്പാക്കുക കൂടിയാണ് തങ്ങളുടെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

വികസനം പ്രോത്സാഹിപ്പിക്കുന്നതിനും പുരോഗതി കൈവരിക്കുന്നതിനുമായി സംസ്ഥാനത്ത് പുതിയ ഐടി സ്ഥാപനങ്ങൾ കൊണ്ടുവരുമെന്നും വിഷ്‌ണു ദേവ് സായ് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി വിഭാവനം ചെയ്‌തതുപോലെ സർക്കാർ ഏകജാലക സംവിധാനം ഏർപ്പെടുത്തുകയും സംസ്ഥാനത്തിൻ്റെ പുരോഗതി ത്വരിതപ്പെടുത്തുന്നതിന് നിക്ഷേപ അവസരങ്ങൾ സൃഷ്‌ടിക്കുകയും ചെയ്യും.

വികസന പ്രക്രിയയിൽ ജനങ്ങളെ ഉൾപ്പെടുത്തുന്നതിലൂടെ സംസ്ഥാനത്തിൻ്റെ സമഗ്രമായ വളർച്ചയാണ് സർക്കാർ ഉന്നം വെക്കുന്നത്. അതേസമയം ഛത്തീസ്‌ഗഡിൻ്റെ സമ്പദ്‌വ്യവസ്ഥയെ നയിക്കുന്നത് കൃഷിയാണെന്നും, ഇത് ജനങ്ങൾക്ക് കാര്യമായ അവസരങ്ങൾ വാഗ്‌ദാനം ചെയ്യുന്നുവെന്നും മുഖ്യമന്ത്രി വിഷ്‌ണു ദേവ് സായി കൂട്ടിച്ചേർത്തു.

Also Read: 'ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്'; അനുകൂല വാദങ്ങൾ, വിമർശനങ്ങൾ, വെല്ലുവിളികൾ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.