ന്യൂഡൽഹി: ദേശീയ ജനസംഖ്യാ കണക്കെടുപ്പ് പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. 2027 മാർച്ച് 1 മുതലാണ് സെൻസസ് ആരംഭിക്കുക. ഇത് സംബന്ധിച്ച വിജ്ഞാപനം 1948 ലെ സെൻസസ് നിയമത്തിലെ സെക്ഷൻ 3 ലെ വ്യവസ്ഥ പ്രകാരം ജൂൺ 16 ന് താൽക്കാലികമായി ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കും.
ജാതി സെൻസസ് ഉൾപ്പെടെയാണ് ഇത്തവണ നടക്കുക. ലഡാക്ക് കേന്ദ്രഭരണ പ്രദേശത്തെയും ജമ്മു കശ്മീർ കേന്ദ്രഭരണ പ്രദേശങ്ങളിലെയും ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലെയും സെൻസസ് കാലാവസ്ഥ പരിഗണിച്ച് 2026 ഒക്ടോബർ 1 ന് ആരംഭിക്കുമെന്നും കേന്ദ്രം അറിയിച്ചു.
രണ്ട് ഘട്ടങ്ങളായാണ് ഇത്തവണ സെൻസസ് നടത്തുക. 1948 ലെ സെൻസസ് നിയമത്തിലെയും 1990 ലെ സെൻസസ് നിയമങ്ങളിലെയും വ്യവസ്ഥകൾ അനുസരിച്ചാണ് ഇന്ത്യയിലെ സെൻസസ് നടത്തുന്നത്. ഇന്ത്യയിലെ അവസാന സെൻസസ് 2011 ൽ രണ്ട് ഘട്ടങ്ങളിലായി ഹൗസ് ലിസ്റ്റിംഗ് (HLO) (ഏപ്രിൽ 1 മുതൽ സെപ്റ്റംബർ 30, 2010), ജനസംഖ്യാ എണ്ണൽ (PE) (ഫെബ്രുവരി 9 മുതൽ ഫെബ്രുവരി 28, 2011) എന്നിവ ഉൾപ്പെടെ രണ്ട് ഘട്ടങ്ങളിലായി നടത്തി.
ഇടിവി ഭാരത് കേരള വാട്‌സ് ആപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
2021 ലെ സെൻസസ് രണ്ട് ഘട്ടങ്ങളായി സമാനമായ രീതിയിൽ നടത്താനും നിർദ്ദേശിച്ചിരുന്നു, ഒന്നാം ഘട്ടം 2020 ഏപ്രിൽ-സെപ്റ്റംബർ മാസങ്ങളിലും രണ്ടാം ഘട്ടം 2021 ഫെബ്രുവരിയിലും നടത്താനുമായിരുന്നു തീരുമാനം. 2021 ൽ നടത്തേണ്ട സെൻസസിൻ്റെ ആദ്യ ഘട്ടത്തിനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായിരുന്നു. 2020 ഏപ്രിൽ 1 മുതൽ ചില സംസ്ഥാനങ്ങളിലും/കേന്ദ്രഭരണ പ്രദേശങ്ങളിലും ഫീൽഡ് വർക്ക് ആരംഭിക്കാനും തീരുമാനിച്ചിരുന്നു. എന്നാൽ കോവിഡ്-19 വ്യാപനത്തെ തുടർന്ന് സെൻസസ് പ്രവർത്തനങ്ങൾ മാറ്റിവച്ചു.
The Indian Constitution mandates that #delimitation must follow the first Census after 2026. The BJP has now delayed the Census to 2027, making their plan clear to reduce Tamil Nadu’s Parliamentary representation.
— M.K.Stalin (@mkstalin) June 4, 2025
I had warned about this. It is now unfolding. By siding with the… pic.twitter.com/MGEkw40HVn
അതേസമയം കേന്ദ്ര സർക്കാർ സെൻസസ് പ്രഖ്യാപനത്തിനെതിരെ വിമർശനവുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ രംഗത്തുവന്നു. ജാതി സെൻസസ് നടത്താനുള്ള നീക്കത്തെ അദ്ദേഹം അപലപിച്ചു. ബിജെപി ഇപ്പോൾ സെൻസസ് 2027 ലേക്ക് വൈകിപ്പിച്ചിരിക്കുന്നു, തമിഴ്‌നാടിൻ്റെ പാർലമെൻ്ററി പ്രാതിനിധ്യം കുറയ്ക്കാനുള്ള അവരുടെ പദ്ധതി വ്യക്തമാക്കുന്നതാണീ നീക്കമെന്ന് സ്റ്റാലിൻ എക്‌സിലെ ഒരു പോസ്റ്റിൽ പറഞ്ഞു.
Also Read: ചിന്നസ്വാമി സ്റ്റേഡിയം അപകടം; സംഘാടനത്തിനെതിരെ വിമർശനം, സമൂഹമാധ്യമങ്ങളിൽ രോഷം ആളിക്കത്തുന്നു